ഷാഫി സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുലിവാൽ കല്ല്യാണം. ജയസൂര്യ, കാവ്യ മാധവൻ, ലാൽ, ഹരിശ്രീ അശോകൻ, സലീം കുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഉള്ളതാണ്. വർഷങ്ങൾക്കിപ്പുറം വീണ്ടും ഈ ചിത്രം സൈബർ ലോകത്ത് ചർച്ചയാവുകയാണ്.
സിനിമയിലെ നായക കഥാപാത്രത്തിൻ്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുള്ള കുറിപ്പ് ആണ് ചർച്ചയ്ക്ക് ആധാരം. പുലിവാൽ കല്യാണം എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഏറ്റവും മോശം ആയ കഥാപാത്രം നായക കഥാപാത്രം ഹരികൃഷ്ണന്റേതാണെന്ന് ആണ് കുറിപ്പിൽ പറയുന്നത്. ഇതിനുള്ള കാരണങ്ങൾ കൂടി കുറിപ്പിൽ പറയുന്നുണ്ട്. രസകരമായ കുറിപ്പ് സോഷ്യൽ മീഡിയയിലേ സിനിമാ ഗ്രൂപ്പുകളിലൂടെയാണ് പ്രചരിച്ചു വരുന്നത്.
പ്രചരിക്കുന്ന കുറിപ്പ്;
🔴 പുലിവാൽ കല്യാണം എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഏറ്റവും മോശം ആയ കഥാപാത്രം എന്ന് എനിക്ക് തോന്നിയത് നായക കഥാപാത്രം ഹരികൃഷ്ണന്റേതാണ്..
🔴 കുട്ടിക്കാലത്ത് പഠിക്കാൻ മിടുക്കൻ ആണെന്ന് പറയുമ്പോഴു ഒരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന സ്ഫോടന വസ്തു കത്തിക്കുകയും. അത് പിടിച്ചു നിൽക്കുകയും ചെയ്യുന്നു. കയ്യിലിരുന്നാൽ പൊട്ടും എന്ന് അറിഞ്ഞിട്ടും ഇതുപോലൊരു സാഹചര്യത്തിന് മുതിർന്ന ഹരികൃഷ്ണന്റെ ചേതോവികാരം എന്താണെന്ന് മനസ്സിലായില്ല.
🔴 രണ്ടാമത്തേത് മൊബൈൽ ഫോൺ മാറി ഒരു പെൺകുട്ടിയെ പരസ്പരം സംസാരിക്കുമ്പോൾ പെൺകുട്ടിയുടെ ശബ്ദത്തിന് ഒരു വോയിസ് മോഡുലേഷനും ഇല്ലാതെ. തന്റെ ശത്രു എന്ന് കരുതുന്ന പെൺകുട്ടിയെ ദിവസം തല്ലോടുകയും. ഫോണുകൾ പരസ്പരം കൈമാറാൻ വരുന്ന സാഹചര്യങ്ങളിൽ.. തനിക്ക് പാരയാവുന്ന പെൺകുട്ടി മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴും. ചെറിയ നാലാം ക്ലാസ് കുട്ടിക്ക് പോലും. ഇവളാണ് എന്നെ ഫോണിൽ വിളിച്ച് പറ്റിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവരംഉണ്ടാകും. ഈ കഥാപാത്രത്തിന് എനിക്കത് കണ്ടില്ല.
🔴 മൂന്നാമത്തെ സംഭവം തന്റെ സുഹൃത്തും സഹോദര തുല്യമായ ഒരു വ്യക്തി പരസ്പരം അപകടത്തിൽ പെടുമ്പോൾ. ആ വ്യക്തിയെ തിരിഞ്ഞു നോക്കാതെ. തന്നെ ഇടിച്ച വണ്ടിയുടെ പുറകെ പോയ ഹരികൃഷ്ണന് മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ല. മനസ്സിലാക്കാൻ സാധിക്കും.
🔴 ഇതൊരു നടന്റെ കഥാപാത്രത്തെ മോശമായിട്ടോ വികൃതമാക്കുകയല്ല. പാഠ്യപദ്ധതികൾ പഠിക്കാൻ ഉള്ള കഴിവ് ഒരിക്കലും സാമാന്യ ബോധം, വിവരം മനുഷ്യത്വം, ഒന്നിനും ഉൾപ്പെടില്ല എന്ന് കാണിച്ചുതന്ന ഒരു അടാറ് ഡയറക്ടർ ബ്രില്ലിയൻസ് 💯💯💯