പുതുവർഷത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് മലയാളത്തിൻ്റെ യുവതാരം പൃഥ്വിരാജ് സുകുമാരൻ. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന സിനിമയ്ക്കായി ബേസിൽ ജോസഫുമായി പൃഥ്വിരാജ് കൈകോർക്കുന്നു.
‘ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ‘ജയ ജയ ജയ ജയ ഹേ’ ഒരുക്കിയ വിപിൻ ദാസ് ആണ് സംവിധാനം നിർവ്വഹിക്കുന്നത്.
‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. E4 എന്റർടൈൻമെന്റ് ആണ് നിർമാണം. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’യാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.