യുവതാരം വിഷ്ണു വിശാൽ നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ‘ഗാട്ട കുസ്തി’. മലയാളത്തിന്റെ പ്രിയങ്കരി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിലേയ്ക്കും എത്തുകയാണ്. നെറ്റ്ഫ്ലിക്സിൽ ജനുവരി ഒന്ന് മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. ചെല്ല അയ്യാവു സംവിധാന ചെയ്ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്പോർട്സ് ഡ്രാമയാണ്.
റിച്ചാർഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിർവിച്ച ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്ററുകളിലെത്തിയത്. ഞാൻ കണ്ടന്റ് ഓറിയന്റായിട്ടുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത് എന്നതിനാൽ എന്റെ സിനിമകളിൽ പ്രേക്ഷകർ കണ്ടന്റ് പ്രതീക്ഷിക്കുന്നുണ്ട്. ‘ഗട്ടാ ഗുസ്തി’ ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ്.
സ്ത്രീയും പുരുഷനും സമമാണ് എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. ഗുസ്തിയെ ആധാരാമാക്കി ഒരുക്കിയ ചിത്രത്തിൽ വീരയായി ഞാനും കീർത്തിയായി ഐശ്വര്യയും എത്തുന്നു. വീരയുടെയും കീർത്തിയുടെയും വിവിഹശേഷം അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത്’ എന്നാണ് ചിത്രത്തെ കുറിച്ച് നേരത്തെ വിഷ്ണു വിശാൽ പറഞ്ഞിരുന്നത്.
‘ആർ ടി ടീം വർക്സ്’ന്റെയും ‘വി വി സ്റ്റുഡിയോസ് ‘ന്റെയും ബാനറിൽ തെലുങ്ക് താരം രവി തേജയും വിഷ്ണു വിശാലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നപോലെ ഗുസ്തിയെ ആധാരാമാക്കി ഒരുക്കിയ ചിത്രമാണ് ‘ ഗട്ടാ ഗുസ്തി’. തല്ലും ഗുസ്തിയുമായി നടക്കുന്ന വീരയായി വിഷ്ണു വിശാൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ കീർത്തി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചിരിക്കുന്നത്.
താൻ വിവാഹം ചെയ്യുന്ന കുട്ടി അടക്കവും ഒതുക്കവുമുള്ള ഒരാളായിരിക്കണം എന്നാണ് വീരയുടെ ആഗ്രഹം. നാട്ടിൽ വഴക്കാളി എന്ന് മുദ്രകുത്തപ്പെട്ടതിനാൽ സ്വന്തം നാട്ടിൽ നിന്നാരും വീരക്ക് പെണ്ണിനെ നൽകുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെയാണ് കേരളത്തിൽ നിന്നും കീർത്തിയെ വീര വിവാഹം ചെയ്യുന്നത്.
എന്നാൽ വീര പ്രതീക്ഷച്ച പോലെ അത്ര അടക്കമുള്ള കുട്ടി ആയിരുന്നില്ല കീർത്തി. ഒന്നു പറഞ്ഞാൽ രണ്ടാമത്തതിന് തീപ്പൊരി പാറിക്കുന്നവളാണ്. വിവാഹത്തിന് ശേഷം വീരയുടെയും കീർത്തിയുടെയും ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ‘ ഗട്ടാ ഗുസ്തി പറയുന്നത്. ഹരീഷ് പേരടി, കരുണാസ്, മുനീഷ് കാന്ത്, കിംഗ്സ്ലി, ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
#GattaKusthi (Tamil and Telugu) set its premiere date on Netflix, January 1st (Sunday). pic.twitter.com/9GfvrC2GBo
— LetsCinema (@letscinema) December 27, 2022