പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. ബി.ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ പ്രേക്ഷകർ ഞൊടിയിടയിലാണ് ഏറ്റെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് ക്രിസ്മസ് ദിനത്തിൽ പുതിയ സ്റ്റിൽ അണിയറ പ്രവർത്തകർ പങ്കുവെച്ചത്. ഗംഭീര ഗെറ്റപ്പിൽ നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
ക്രിസ്റ്റഫർ ‘ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. അടിമുടി ഒരു ത്രില്ലർ ചിത്രത്തിന്റെ സ്വഭാവമാണ് ക്രിസ്റ്റഫറിന് എന്ന് ഓരോ പോസ്റ്ററുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്. ആർ.ഡി. ഇലുമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഉദയ കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് അണിനിരക്കുന്ന മറ്റ് താരങ്ങൾ.
സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Team #Christopher Wishing Each & Everyone Out There A #MerryChristmas
More Updates On The Way !! Stay Tuned#Mammootty @mammukka pic.twitter.com/YXAT7Jadl4
— VAVACHI
(@va_va_chi) December 25, 2022