വിജയ് സേതുപതിയും താരസുന്ദരി കത്രീന കൈഫും ആദ്യമായി ഒന്നിക്കുന്ന മെറി ക്രിസ്മസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. രക്തമെന്ന് തോന്നിക്കുന്ന ദ്രാവകമുള്ള രണ്ട് ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് പൊട്ടിപ്പോകുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് ആയി പുറത്ത് വിട്ടിരിക്കുന്നത്. വിജയ് സേതുപപതിയും കത്രീനയും പോസ്റ്റർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. അന്ധാദുൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മെറി ക്രിസ്മസ്.
തമിഴിലും ഹിന്ദിയുമായി ഒരുമിച്ചെത്തുന്ന ചിത്രം 2023 ലാണ് പ്രദർശനത്തിന് എത്തുന്നത്. ടിപ്സ് ഫിലിംസ് ലിമിറ്റഡും മാച്ച് ബോക്സ് പ്രൈവറ്റ് ലിമിറ്റഡും അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് രമേശ് തൗരണിയും സഞ്ജയ് റൗട്രയും ചേർന്നാണ്. കഴിഞ്ഞ വർഷം ക്രിസ്മസിനായിരുന്നു ചിത്രം അനൗൺസ് ചെയ്തത്.
ശ്രീറാം രാഘവനൊപ്പമുള്ള ക്രിസ്മസ് പുതിയൊരു തുടക്കണാണെന്നാണ് കത്രീന അന്ന് ആരാധകരെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആരാധകരും കാത്തിരിപ്പിലാണ്. ശ്രീറാം സാറിനൊപ്പം വർക്ക് ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ത്രില്ലർ നരേഷനിൽ അദ്ദേഹം ഒരു മാസ്റ്ററാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുക എന്ന് പറഞ്ഞാൽ അതൊരു ബഹുമതിയാണ്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നതിലും വളരെ എക്സൈറ്റഡാണെന്നും കത്രീന പറയുന്നു.