പ്രേംനസീർ സ്മൃതി-2023 – നോട് അനുബന്ധിച്ച് പ്രേംനസീർ സുഹൃദ് സമിതി – ഉദയസമുദ്ര അഞ്ചാമത് ( 5th) ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുത്തത് സണ്ണി വെയ്നും അലൻസിയറും ഒന്നിച്ച അപ്പൻ എന്ന ചിത്രമാണ്. മികച്ച നടനായത് മലയാളത്തിന്റെ പ്രിയതാരം അലൻസിയറുമാണ്.
പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രേംനസീറിന്റെ 34-ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജനുവരി 16ന് പൂജപ്പുര ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
പുരസ്കാരത്തിന് അർഹത നേടിയവ;
മികച്ച ചിത്രം – അപ്പൻ, മികച്ച സംവിധായകൻ – തരുൺ മൂർത്തി (ചിത്രം – സൗദി വെള്ളക്ക), മികച്ച നടൻ -അലൻസിയർ (ചിത്രം – അപ്പൻ), മികച്ച നടി – ഗ്രേസ് ആന്റണി (ചിത്രങ്ങൾ – അപ്പൻ , റോഷാക്ക്), മികച്ച സഹ നടി – ശ്രീലക്ഷ്മി (ചിത്രം – കൊത്ത് ), മികച്ച സഹനടൻ – കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം ന്നാ താൻ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് – ഷാരിസ് മുഹമ്മദ് (ചിത്രം – ജനഗണമന), മികച്ച ഛായാഗ്രാഹകൻ – അനീഷ് ലാൽ ആർ എസ് (ചിത്രം – രണ്ട് ), മികച്ച ഗായകൻ – പന്തളം ബാലൻ (ചിത്രം – പത്തൊൻപതാം നൂറ്റാണ്ട് , ഗാനം – പറവ പാറണ കണ്ടാരേ …..), മികച്ച ഗായിക – ആവണി മൽഹാർ (ചിത്രം കുമാരി, ഗാനം – മന്ദാരപ്പൂവേ ……),
മികച്ച ഗാനരചയിതാവ് – അജയ് വെള്ളരിപ്പണ (ചിത്രം -റെഡ് ഷാഡോ , ഗാനം – അകലേയ്ക്കു പോകയോ……), മികച്ച സംഗീത സംവിധായകൻ – അർജുൻ രാജ്കുമാർ (ചിത്രം – ശുഭദിനം, ഗാനം – പതിയേ നൊമ്പരം കടലേറിയോ ……), മികച്ച പി ആർ ഓ – അജയ് തുണ്ടത്തിൽ (വിവിധ ചിത്രങ്ങൾ), സ്പെഷ്യൽ ജൂറി പുരസ്കാരം – സംവിധാനം -ബിജിത് ബാല (ചിത്രം – പടച്ചോനെ ഇങ്ങള് കാത്തോളീൻ), മനോജ് പാലോടൻ (ചിത്രം സിഗ്നേച്ചർ ), അഭിനയം – ദേവി വർമ്മ (ചിത്രം – സൗദി വെള്ളക്ക), സംഗീതം – നിഖിൽ പ്രഭ .