ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. ടോവിനോ തോമസ് ചിത്രം ‘ലൂക്ക’ ഒരുക്കിയ അരുൺ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃദുൽ ജോർജുമായി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ അരുൺ ബോസ് എഴുതിയിരിക്കുന്നത്. മെച്യുർ റൊമാൻസ് ജോണറിൽ ഒരുങ്ങുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.
സനൽ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്. ലീനയായി അപർണ ബാലമുരളിയും അഭിനയിക്കുന്നു. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. അപർണ ബാലമുരളി അഭിനയിച്ചതിൽ തമിഴ് ചിത്രമാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
‘നിതം ഒരു വാനം’ എന്ന ചിത്രത്തിലായിരുന്നു അപർണ ബാലമുരളി പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി എത്തിയത്. ‘മിണ്ടിയും പറഞ്ഞും’: കോൺസെപ്റ്, സംവിധാനം: അരുൺ ബോസ്, നിർമ്മാണം: സലിം അഹമ്മദ്, കോ-പ്രൊഡ്യൂസഴ്സ് കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ്, ക്യാമറ- മധു അമ്പാട്ട്, രചന- അരുൺ ബോസ്, മൃദുൽ ജോർജ്, എഡിറ്റർ- കിരൺ ദാസ്. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
സംഗീതം: സൂരജ് എസ്. കുറുപ്പ്, വരികൾ: സുജേഷ് ഹരി, ചീഫ് അസ്സോസിയേറ്റ്: രാജേഷ് അടൂർ, അഡിഷണൽ ഫോട്ടോഗ്രാഫി- സ്വരൂപ് ഫിലിപ്, ദർശനം എം. അമ്പാട്ട്, ആർ.എം. സ്വാമി; പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യൻ, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ, വിഘ്നേശ് ആർ.കെ., കളറിസ്റ്റ്- ലിജു പ്രഭാകർ, വി.എഫ്.എക്സ്.- ഇന്ദ്രജിത് ഉണ്ണി, കോസ്റ്റിയൂം ഡിസൈനർ കിഷോർ, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- ഞഏമേക്കപ്പ് ആർടിസ്ട്രി, സ്റ്റീൽസ്- അജി മസ്കറ്റ്, ഡിസൈൻസ് പ്രതൂൽ. ആസ്വിൻ മോഹൻ, സിദ്ധാർഥ് ശോഭന, അലൻ സഹർ അഹമ്മദ്, അനന്തു ശിവൻ എന്നിവരാണ് സംവിധാന സഹായികൾ. ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ.