അജിത്ത് നായകനാകുന്ന ചിത്രം തുണിവ് 2023 ജനുവരിയിൽ പൊങ്കലിന് റിലീസിന് തയ്യാറെടുക്കുകയാണ്. എച്ച്. വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുകയാണ്. നേരത്തെ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്ത് വിട്ടിരുന്നു. കാസേ താൻ കടവുളടാ എന്ന ഗാനമാണ് പുറത്ത് വിട്ടത്. ഗാനം പ്രേക്ഷകരും ഏറ്റെടുത്തു. എന്നാൽ, ഗാനം പ്രേക്ഷക പ്രീതി നേടിയതിന് പുറമെ, ട്രോളുകളിലും നിറഞ്ഞിരുന്നു.
ട്രോളിന് ഇരയായത് മലയാളത്തിന്റെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യരും. ഗാനരചയിതാവ് വൈശാഖ്, സംഗീത സംവിധായകൻ ജിബ്രാൻ എന്നിവർക്കൊപ്പമാണ് മഞ്ജുവാര്യർ ഈ ഗാനം ആലപിച്ചത്. താരം ഗാനം ആലപിക്കുന്നതായുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ നിന്നുള്ള രംഗവും കഴിഞ്ഞദിവസം പുറത്തുവന്ന ലിറിക്കൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭാഗത്ത് മഞ്ജുവിന്റെ ശബ്ദത്തിന് പകരം മറ്റ് രണ്ടുപേരുടെ ശബ്ദമാണ് കേൾക്കുന്നത്.
ഇതോടെയാണ് ഗാനം ട്രോളുകൾക്ക് ഇരയായത്. മൂന്ന് ഗായകരിൽ മഞ്ജുവാര്യരുടെ ശബ്ദം എവിടെ പോയെന്നാണ് പ്രധാനമായും ഉയർന്ന ചോദ്യം. നേരത്തെ തുണിവിന് വേണ്ടി ഗാനം റെക്കോർഡ് ചെയ്തതായി മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് ഉൾപ്പെടുത്തിയുള്ള ട്രോളുകളും വൈറലാകുന്നത്.
ഈ വേളയിൽ പ്രതികരണവുമായി മഞ്ജു വാര്യർ രംഗത്ത് വന്നിരിക്കുകയാണ്. തുണിവിലെ കാസേ താൻ കടവുളടാ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഗാനത്തിൽ എന്റെ ശബ്ദം എവിടെയെന്ന് ആശങ്കപ്പെട്ടിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഒരുതരത്തിലുള്ള ആകുലതകളും വേണ്ട.
അത് വീഡിയോ പതിപ്പിനായി റെക്കോർഡ് ചെയ്തതായിരുന്നു. എല്ലാ ട്രോളുകളും ആസ്വദിച്ചു. സ്നേഹം എന്ന് മഞ്ജു ട്വിറ്ററിലൂടെ കുറിച്ചു. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം നിർമാതാവ് ബോണി കപൂർ, സംവിധായകൻ എച്ച്.വിനോദ്, അജിത്ത് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് തുണിവ്. മഞ്ജുവാര്യർ നായികയാവുന്ന രണ്ടാമത്തെ തമിഴ്ചിത്രമാണ് തുണിവ്.
😂😂 #KasethanKaduvalada #Thunivu pic.twitter.com/oLDV0GODXF
— Troll Cinema ( TC ) (@Troll_Cinema) December 18, 2022
Lyrical video of Kasethan Kadavulada from #Thunivu is out. For those who are worried about not hearing my voice in it, don't worry, it was recorded for the video version. Thank you for your concern. Enjoyed the fun trolls!
Love 😊❤️https://t.co/9oqTiEYVzc— Manju Warrier (@ManjuWarrier4) December 18, 2022