നാട്ടിൻ പുറത്തെ ഒരു തറവാടിനെ കേന്ദ്രീകരിച്ച് നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു കുടുംബ ചിത്രമാണ് നാരായണീൻ്റെ മൂന്നാൺ മക്കൾ. ജമിനി ഫുക്കാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീമതി ജമിനി ഫുക്കാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനാല് ബുധനാഴ്ച്ച കോഴിക്കോട് എലത്തൂരിൽ ആരംഭിച്ചു.
തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ജമിനി ഫുക്കാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണു ചിത്രീകരണമാരംഭിച്ചത്. സംവിധായകൻ ശരൺ വേണുഗോപാലിൻ്റെ മാതാപിതാക്കളായ പി.വേണുഗോപാൽ, ഉഷാ.കെ.എസ്. എന്നിവർ ഫസ്റ്റ് ക്ലാപ്പം നൽകി.
കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിൻ്റെ കഥ – അതും നാരായണിയമ്മയുടെ മൂന്നാൺ മക്കളെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിനെ അവതരണം.
കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും പൊടി നർമ്മവും ഒക്കെ ച്ചേർന്ന ഒരു ഫാമിലി ഡ്രാമയെന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.
അലൽസിയർ ലോപ്പസ്, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്,എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്. സജിതാ മഠത്തിൽ, ഷെല്ലി നബു, ഗാർഗി അനന്തൻ, സരസ ബാലുശ്ശേരി, തോമസ് മാത്യു,.സുലോചനാകുന്നുമ്മൽ, തുടങ്ങിയവരും വേഷമിടുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. അപ്പുപ്രഭാകർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – ജ്യോതിസ്വരൂപ് പാന്താ, കലാസംവിധാനം -സെബിൻ തോമസ്. മേക്കപ്പ് – ജിത്തു പയ്യന്നൂർ. കോസ്റ്റ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ പ്രൊഡക്ഷൻ എക്സിക്കുട്ടീ വ് – അസ്ലം പുല്ലേപ്പടി. പ്രൊഡക്ഷൻ മാനേജേഴ്സ് -എ ബി.ജെ.കുര്യൻ, അന്നാ മിർണാ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – പ്രതീക് ബാഗി. പ്രൊഡക്ഷൻ കൺട്രോളര് -ഡിക്സൻപൊടു ത്താമ്പ്.