അനൂപ് മേനോൻ, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘തിമിംഗലവേട്ട’യുടെ ചിത്രീകരണം ഡിസംബർ 12ന് തിരുവനന്തപുരത്ത് ആരംഭിക്കും. രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം വി.എം.ആർ. ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്നു.
തലസ്ഥാന നഗരത്തിൽ അരങ്ങേറുന്ന രാഷ്ടീയ സംഭവ വികാസങ്ങളെ തികഞ്ഞ സറ്റയർ രൂപത്തിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രമേഷ് പിഷാരടി, ജഗദീഷ, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്. (‘ന്നാ താൻ കേസ് കൊട്’ ഫെയിം) രാധികാ നായർ (‘അപ്പൻ’ ഫെയിം) എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങൾ.
ഹരി നാരായണന്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഹരി സുധൻ, പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുകൻ.