മലയാളത്തിന്റെ ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടു. നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം 2023 ജനുവരി 20 മുതലാണ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ ഇന്തോ-അറബിക് ചിത്രം കൂടിയാണ് ആയിഷ. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം എത്തും. നിർമ്മാതാവും ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകനുമായ സക്കറിയയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആഷിഫ് കക്കോടിയുടെതാണ് തിരക്കഥ. മാജിക്ക് ഫ്രെയിംസ് ആണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിക്കുന്നത്. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീത പകർന്നു.
പ്രേതം ഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷൻ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. എഡിറ്റർ- അപ്പു എൻ. ഭട്ടതിരി, കല- മോഹൻദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായർ, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റിൽ- രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ- റഹിം പി.എം.കെ., ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ വി., 10ഴ മീഡിയ, പി.ആർ.ഒ.- എ.എസ്. ദിനേശ് തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.