ആദ്യമായി ഒരു ഇന്റർനാഷണൽ പുരസ്‌കാരത്തിന് അർഹനായി പ്രേക്ഷക പ്രിയങ്കരൻ രൗജമൗലി. ഓസ്‌കർ മത്സരവേദിയിൽ തിളങ്ങാനൊരുങ്ങുന്ന വേളയിലാണ് താരത്തിനെ തേടി അംഗീകാരം എത്തിയത്. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ പുരസ്‌കാരനിർണയത്തിൽ മികച്ച സംവിധായകനുള്ള അവാർഡിനാണ് രൗജമൗലി അർഹനായത്. അമേരിക്കയിലെ ആദ്യകാല ക്രിട്ടിക്‌സുകൾ അംഗമായിട്ടുള്ള ഗ്രൂപ്പ് ആണിത്.
ഓസ്‌കറിനു മുന്നോടിയായി അമേരിക്കയിൽ മികച്ച സ്വീകാര്യതയാണ് രാജമൗലിയുടെ ആർആർആർ നേടുന്നത്. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ മികച്ച സിനിമ, സംവിധായകൻ, നടൻ തുടങ്ങി 15 വിഭാഗങ്ങളിൽ ഓസ്‌കറിൽ മത്സരിക്കും. ടോഡ് ഫീൽഡ് സംവിധാനം ചെയ്ത ടാർ ആണ് മികച്ച ചിത്രം. കോളിൻ ഫാരെൽ മികച്ച നടൻ. അവാർഡ് സമർപ്പണം ജനുവരിയിലാണ് നടക്കുന്നത്.
ഇന്ത്യയെമ്പാടും തരംഗമായ ആർആർആറിന് വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹോളിവുഡ് സംവിധായകർപോലും സിനിമയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ജപ്പാനിലും വരെ ചിത്രം തൂത്തുവാരിയിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണമാണ് ആർആർആറിനെ ഓസ്‌കർ വരെ എത്തിച്ചത്.
Congrats to @ssrajamouli on winning Best Director for #RRRMovie at the NY Film Critics’ Circle Awards 🔥 pic.twitter.com/WE7jycU3WB
— Letterboxd (@letterboxd) December 2, 2022