പയ്യന്നൂർ: രഞ്ജിത്ത് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മത്ത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. നടൻ ടിനി ടോം, സന്തോഷ് കീഴാറ്റൂർ, അശ്വനി മനോഹരൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ എ ജലീൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഹരി ഗോവിന്ദ്, ബാബു അന്നൂർ, ജീവ, അർച്ചന തുടങ്ങിയവരും വേഷമിടുന്നുണ്ട്.
സിബി ജോസഫ് ആണ് ഛായാഗ്രഹണം. അജി മുത്തത്തി, ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ, റേസ് മർലിൻ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ- സാദ്ദിഖ്, പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാല, പ്രൊഡക്ഷൻ കോ ഓഡിനേറ്റർ- പ്രശോഭ് രൂപം, കല- ത്യാഗു തവന്നൂർ, മേക്കപ്പ്- അർഷാദ് വർക്കല, വസ്ത്രാലങ്കാരം- കുക്കു ജീവൻ
സ്റ്റിൽസ്- ഇക്കുട്ട്സ് രഘു, പരസ്യക്കല- അതുൽ കോൽഡ്ബ്രിവു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മനോജ് കുമാർ സി എസ്, അസോസിയേറ്റ് ഡയറക്ടർ- രതീഷ് കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ- രാഹുൽ, അജേഷ്, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് പൊങ്ങാടൻ, പ്രൊജക്ട് ഡിസൈനർ- അജി മുത്തത്തി, പി ആർ ഒ- എ എസ് ദിനേശ്. തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.