ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൗമ്യ മേനോൻ. താരമിപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായി നിൽക്കുകയാണ് സൗമ്യ. നടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ലെഹരായി. നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ പ്രേക്ഷക പ്രീതി നേടിയിരുന്നു.
ഇപ്പോൾ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ്. ഡിസംബർ 9 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് ആണ് എത്തുന്നത്. എസ്.എൽ.എസ് മൂവീസിൻ്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്.
പറുചുരി നരേഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്. എം.എൻ ബാൽറെഡ്ഡിയാണ് ചിത്രത്തിൻ്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ: പ്രാവിൻ പുടി, സ്റ്റണ്ട്സ്: ശങ്കോർ, കൊറിയോഗ്രാഫർസ്: അജയ് സായി, വെങ്കട്ട് ദീപ്.