വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്’. മികച്ച പ്രതികരണങ്ങൾ തേടി തീയേറ്ററുകളിൽ വിജയം കൈവരിച്ച് പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന് തമിഴ് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. മുകുന്ദൻ ഉണ്ണിയുടെ റീമേക്ക് അവകാശത്തിനായി നിർമാതാക്കൾ അണിയറ പ്രവർത്തകരെ സമീപിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏറെ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്.
വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തൻവിറാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര,ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിലെത്തിയത്. ജോയി മൂവിസിൻ്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സംഗീത സംവിധാനം, പശ്ചാത്തല സംഗീതം – സിബി മാത്യൂ അലക്സ്, എഡിറ്റർ- നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായിക്. പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രദീപ് മേനോൻ, അനൂപ് രാജ് എം,കല- വിനോദ് രവീന്ദ്രൻ, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, കോസ്റ്റ്യൂം- ഗായത്രി കിഷോർ, സ്റ്റിൽസ്- രോഹിത് എൻ.കെ, വി വി ചാർലി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, അസ്സോസിയേറ്റ് ഡയറക്ടർ- ആന്റണി തോമസ് മങ്കലി, അസിസ്റ്റന്റ് ഡയറക്ടർസ്- അനന്ത കൃഷ്ണൻ, ജോമി ജോസഫ്, ശ്രീലാൽ, കെവിൻ കരിപ്പേരി.
സൗണ്ട് ഡിസൈൻ- രാജ്കുമാർ പി, വി.എഫ്.എക്സ്- എക്സൽ മീഡിയ, ഡി.ഐ- ശ്രിക് വാര്യർ, അറ്റ്മോസ് മിക്സ് – വിപിൻ നായർ, അസ്സോസിയേറ്റ് ക്യാമറമാൻ- സുമേഷ് മോഹൻ, ഓഫീസ് നിർവ്വഹണം- വിജീഷ് രവി, പ്രൊഡക്ഷൻ മാനേജർ- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, പി ആർ ഒ- എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – വൈശാഖ് സി. വടക്കേവീട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി വിനീത് ശ്രീനിവാസൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ വിനീത് ശ്രീനിവാസന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയെന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്. 2024 ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്നാണ് വിനീത് ശ്രീനിവാസൻ അറിയിച്ചത്. കുടുംബ പ്രേക്ഷകർ ഉൾപ്പെടെ സിനിമ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറയുന്നു.