തീയേറ്ററുകളിൽ ഏറെ പ്രശംസ നേടിയ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. കറുത്ത കോട്ടിട്ട സൈക്കോ മുകുന്ദൻ ഉണ്ണി ഒരിക്കൽ കൂടി എത്തുന്നതിൻ്റെ ആവേശത്തിലാണ് ആരാധകരും. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഉയർന്നത്.
ചിത്രം വിജയമായി തുടരുന്ന വേളയിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്ത അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. സിനിമയിലെ വിനീത് ശ്രീനിവാസൻ്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയെന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.
വിനീത് ശ്രീനിവാസൻ്റെ വാക്കുകൾ;
2024ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാം. ഷൂട്ടിംഗിൻ്റെ ആദ്യ ദിവസങ്ങളിൽ സിനിമയുടെ ഗ്രാഫ് കൃത്യമായി മനസിലായില്ല. പിന്നീടാണ് കഥാപാത്രത്തെ കൃത്യമായി പിടികിട്ടിയത്. ഒരുപാട് ആലോചിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. കഥ വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള നെഗറ്റീവ് കഥാപാത്രം ചെയ്യുന്നുണ്ടെന്ന് അച്ഛനോട് പറഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രം ചെയ്തത് നന്നായെന്ന് അച്ഛൻ പറഞ്ഞെു. കുടുംബ പ്രേക്ഷകർ ഉൾപ്പെടെ സിനിമ സ്വീകരിച്ചതിൽ സന്തോഷം ഉണ്ട്.