പ്രേക്ഷക പ്രിയങ്കരൻ ഷറഫുദ്ദീൻ നായകനാകുന്ന 1744 വൈറ്റ് ഓൾട്ടോ ചിത്രം തീയേറ്ററുകളിലേയ്ക്ക് എത്തുന്നു. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് 1744 വൈറ്റ് ഓൾട്ടോ. കാഞ്ഞങ്ങാട് പശ്ചാത്തലത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥയായിരിക്കും ചിത്രം പറയുന്നതെന്നാണ് പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. ചിത്രം നവംബറിൽ 18നാണ് തീയേറ്ററുകളിൽ എത്തുന്നത്.
കബിനി ഫിലിംസിൻ്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഷറഫുദ്ദീനെ കൂടാതെ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം നിർവഹിച്ച ശ്രീരാജ് രവീന്ദ്രൻ തിരക്കഥയിലും സെന്ന ഹെഗ്ഡെക്കൊപ്പം പങ്കാളിയാണ്. അർജുനനും തിരക്കഥയിൽ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹരിലാൽ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു. മെൽവി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിർവഹിക്കുന്നത്. അമ്പിളി പെരുമ്പാവൂർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്സൺ ജോർജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷൻ ഡിസൈൻ ഉല്ലാസ് ഹൈദൂർ, കലാസംവിധാനം വിനോദ് പട്ടണക്കാടൻ.
ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്സ് നിർവഹിക്കുന്നത് എഗ്വൈറ്റ്, വിഎഫ്എക്സ് സിങ്ക് സൗണ്ട് ആദർശ് ജോസഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ രമേഷ് മാത്യൂസുമാണ്. ശങ്കർ ലോഹിതാക്ഷൻ, അജിത് ചന്ദ്ര, അർജുനൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ, രോഹിത് കൃഷ്ണ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിർവഹിക്കുന്നത് സർക്കാസനം. പിആർഒ ശബരി. മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ. തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.