ഞാൻ സ്റ്റീവ് ലോപ്പസ്, സെക്കൻഡ് ഷോ, കൂതറ, അയാൾ ശശി, അപ്പൻ, ഈട, റോസ് ഗിറ്റാറിനാൽ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച ഓട്ടാമ്പിള്ളിയിൽ സുധീഷ് എന്ന പപ്പു അന്തരിച്ചു. 44-ാം വയസിലാണ് വിയോഗം. ഏറെക്കാലമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മജു സംവിധാനം ചെയ്ത അപ്പൻ എന്ന സിനിമയിലാണ് പപ്പു അവസാനമായി പ്രവർത്തിച്ചത്.
എന്നാൽ, ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും അനാരോഗ്യത്തെ തുടർന്ന് പപ്പു പിന്മാറുകയും ചെയ്തു.തുടർന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം പിന്നീട് നിർവ്വഹിച്ചത്. രാജീവ് രവിയുടെ പ്രധാന ക്യാമറ സഹായി കൂടിയായിരുന്നു പപ്പു. ായിരുന്ന പപ്പു. അന്നയും റസൂലും, കമ്മട്ടിപ്പാടം സിനിമയുടെ സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായും പപ്പു പ്രവർത്തിച്ചിട്ടുണ്ട്.