വളർന്നു വരുന്ന യുവതാരങ്ങളിലെ മുൻനിരക്കാരനാണ് നടൻ ലുക്ക്മാൻ. അഭിനയമികവ് കൊണ്ട് ഒന്ന് തന്നെ പ്രേക്ഷകർക്കിടയിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. ചെറിയ റോളുകളിൽ നിന്നുള്ള താരത്തിൻ്റെ തുടക്കം, ചിത്രത്തെ ലീഡ് ചെയ്യുന്ന റോളുകളിൽ വരെ എത്തി നിൽക്കുന്നു. ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിൽ ലുക്മാൻ്റെ അഭിനയവും വിജയവും ഇതിന് ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണം കൂടിയാണ്. ഒരുപാട് അധിക്ഷേപങ്ങൾ നേരിടേണ്ടി വന്ന നടൻ കൂടിയാണ് ലുക്മാൻ.
പേരിലെ ലുക്ക് നേരിൽ ഇല്ലെന്ന പരിഹാസങ്ങളും മറ്റുമാണ് നിറഞ്ഞത്. അടുത്തിടെയാണ് ലുക്മാൻ വിവാഹിതനായത്. ഈ വിവാഹ ചിത്രത്തെ പോലും പരിഹസിച്ചുള്ള പ്രചരണങ്ങൾ തകൃതിയായി നടന്നിരുന്നു. എന്നാൽ ഇവയൊന്നും വകവയെക്കാതെ തൻ്റെ സിനിമാ കരിയറിൽ കാൽവെയ്പ്പുകൾ നടത്തുകയാണ് താരം. താരരാജാവ് മോഹൻലാലിനൊപ്പം വരെ തോളോട് തോൾ ചേർന്ന് അഭിനയിച്ച് മുൻപോട്ട് കുതിക്കുകയാണ് ലുക് മാൻ.
മോഹൻലാലിനൊപ്പമുള്ള അഭിനയത്തിൻ്റെ അനുഭവങ്ങൾ പങ്കിടുകയാണ് ലുക് മാൻ ഇപ്പോൾ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുഭവം താരം പങ്കിട്ടത്. ആറാട്ടിലായിരുന്നു മോഹൻലാലിനൊപ്പം ലുക്ക്മാൻ എത്തിയത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ഇത്. ലാലേട്ടനെ വിറപ്പിച്ച് നിർത്തുന്ന കഥാപാത്രമായിരുന്നു ആറാട്ടിലെന്ന് ലുക് മാൻ പറയുന്നു. ഡാ എന്നൊക്കെ വിളിച്ച് സംസാരിക്കണമായിരുന്നു. പേടിയായിരുന്നു അങ്ങനെ സംസാരിക്കാൻ.
ലാലേട്ടനോട് ചോദിച്ചപ്പോൾ സാരമില്ല മോനെ സിനിമയല്ലേ എന്ന് പറഞ്ഞു. പുള്ളി ഓക്കേ ആയിരുന്നു…അടിപൊളിയാണ് ലാലേട്ടൻ. ലാലേട്ടനെപ്പോലെയുള്ള മുതിർന്ന നടൻമാരുടെ കൂടെ ഉള്ള ഭിനയത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ടെന്നും ലുക് മാൻ കൂട്ടിച്ചേർത്തു. ഇത്രയും വർഷമായിട്ടും ലാലേട്ടനും മമ്മൂക്കയും ഒക്കെ സിനിമയോട് കാണിക്കുന്ന സീരിയസ്നസ്സ് ഉണ്ട് അത് കാണുമ്പോൾ അവരുടെ കൂടെ ഉള്ള നമ്മളും അത്പോലെ ആകും. കുറച്ച് കൂടെ എളുപ്പമാകും ഫ്രെയിമുകളെന്നും താരം പറയുന്നു.