ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ ആർആർആറിന് രണ്ടാം ഭാഗം വരുന്നു. സൂപ്പർ താരങ്ങളായ രാംചരണും ജൂനിയർ എൻടിആറും ഒരിക്കൽ കൂടി ഒരുമിച്ചെത്തുന്നുവെന്ന വാർത്ത ആരാധകരും ആവേശത്തോടെയാണ് സ്വീകരിച്ചത്.
അടുത്തിടെ ജപ്പാനിലും ഈ ചിത്രം തരംഗമായിരുന്നു. ഈ വേളയിൽ വിദേശത്ത് നടന്ന ഒരു പരിപാടിയിലാണ് രാജമൗലി രണ്ടാം ഭാഗം ഒരുങ്ങന്നുവെന്ന വാർത്ത പുറത്ത് വിട്ടത്. പിതാവായ വിജയേന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ. ആർ.ആർ.ആറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് ഞങ്ങൾ ചെറുതായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണ്. രാജമൗലി ആരാധകരോട് പറഞ്ഞു.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി ഫാന്റസി രൂപത്തിൽ അവതരിപ്പിച്ചത്. മറുഭാഷകളിൽ നിന്നും ഉൾപ്പടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രാമരാജുവായി രാംചരൺ തേജയും ഭീം ആയി ജൂനിയർ എൻ.ടി.ആറുമാണ് എത്തിയത്.
കൂടാതെ, അജയ് ദേവ്ഗൺ, ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവർ മറ്റ് വേഷങ്ങളിലും എത്തിയിരുന്നു. ഈ കോംമ്പോയ്ക്കായി ആരാധകരും ഇപ്പോൾ അക്ഷമയോടെ കാത്തിരിക്കുകയാണ്. 1200 കോടിയോളമാണ് ആഗോളതലത്തിൽ ആർ.ആർ.ആറിന്റെ ബോക്സോഫീസ് കളക്ഷൻ
SSR when asked about RRR2 😊
SSR – I cant reveal anything about it now. My father is working on #RRR2 story 🔥@AlwaysRamCharan @tarak9999 pic.twitter.com/mBHsXkFGIV
— ℝ𝕠𝕙𝕚𝕥 🏹 ℝℂ 🏇 (@im_RCult) November 13, 2022