നിരഞ്ജന അനൂപ് പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയുടെ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. ഉടൻ വിവാഹിതരാകുന്നു എന്ന തലകെട്ടോടു കൂടിയാണ് പത്രപരസ്യം നൽകിയിരിക്കുന്നത്. ബിബീഷ് ബാലൻ എന്നാണ് വരൻ്റെ പേര്. ചന്ദ്രിക രവീന്ദ്രൻ എന്നാണ് വധുവിൻ്റെ പേര്. ചില പ്രത്യേക സാഹചര്യത്തിൽ എൻ്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
തീരുമാനങ്ങൾ പെട്ടന്നായതിനാൽ നേരിട്ട് വന്നു ക്ഷണിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു. തിയ്യതി നവംബർ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂർത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രൻ തൈക്കാട്ടിൽ നമ്പ്യാർ” എന്നാണ് പത്രപരസ്യത്തിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ആകാംക്ഷയുണർത്തിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. സംവിധായകനും നടനുമായ ബേസിൽ ജോസഫും ഈ ‘പത്രപരസ്യം’ പങ്കുവച്ചിട്ടുണ്ട്.