തമിഴകത്തിൻ്റെ ദളപതി രജനികാന്തിൻ്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ‘ലാൽ സലാം’ എന്ന ചിത്രമാണ് താരപുത്രി സംവിധാനം ചെയ്യുന്നത്. എ ആർ റഹ്മാൻ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കും. രജനികാന്തും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിഷ്ണു വിശാലും വിക്രാന്തുമാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്.
നേരത്തെയും സംവിധാന രംഗത്ത് മികവ് തെളിയിച്ച താരപുത്രിയാണ് ഐശ്വര്യ രജനികാന്ത്. ധനുഷ് നായകനായി ‘3’ഉം ‘വെയ് രാജ വെയ്’ എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ‘സിനിമ വീരൻ’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു.
ഐശ്വര്യ രജനികാന്ത് ‘സ്റ്റാൻഡിംഗ് ഓൺ ആൻ ആപ്പിൾ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേൾ എമംഗ് ദ സ്റ്റാർ’ എന്ന പുസ്തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിർമിക്കുന്നത്.
സിരുത്തൈ ശിവ സംവിധാനം ചെയ്ത ‘അണ്ണാത്തെ’ എന്ന സിനിമയാണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിലാണ് ഇപ്പോൾ താരം പ്രവർത്തിക്കുന്നത്. നടി രമ്യാ കൃഷ്ണനും ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി എത്തും ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തിൽ രജനി എത്തുന്നത്.
#LalSalaam 🫡 to everyone out there!
We are extremely delighted to announce our next project, with the one & only Superstar 🌟 @rajinikanth in a special appearance!
Directed by @ash_rajinikanth 🎬
Starring @TheVishnuVishal & @vikranth_offl in the leads 🏏
Music by @arrahman 🎶 pic.twitter.com/aYlxiXHodZ— Lyca Productions (@LycaProductions) November 5, 2022