മറാത്ത സാമ്രാജ്യത്തിൻ്റെ ഭരണാധികാരി ഛത്രപതി ശിവജിയാകാൻ ഒരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാർ. മുബൈയിൽ നടന്ന ചിത്രത്തിൻ്റെ പൂജാവേളയിലാണ് അക്ഷയ് കുമാറിൻ്റെ മറാത്ത അരങ്ങേറ്റം വെളിപ്പെടുത്തിയത്. മഹാരാഷ്ട്ര ചീഫ് മിനിസ്റ്റർ ഏക്നാഥ് ഷിന്ദേ, മഹാരാഷ്ട്ര നവനിർമാണ സേന ചീഫ് രാജ് താക്കൂർ എന്നിവർ പൂജയിൽ അതിഥികളായി എത്തിയിരുന്നു.
ശിവജിയുടെ കഥാപാത്രം ചെയ്യാൻ അക്ഷയെക്കാൾ മികച്ചൊരു നടൻ ഇല്ലെന്നാണ് സംവിധായകൻ മഹേഷ് പറയുന്നത്. ഈ കഥാപാത്രത്തിന് പറ്റിയ രൂപം താരത്തിന്റേതാണെന്നും മഹേഷ് കൂട്ടിച്ചേർത്തു. ഇത്രയും ഐതിഹാസികമായ കഥാപാത്രം വലിയ ഉത്തരവാദിത്വമാണ്.
തനിക്കിത് അഭിമാനമാണെന്നും തൻ്റെ വലിയൊരു സ്വപ്നമാണ് ഈ സിനിമയിലൂടെ സാധിക്കുന്നതെന്നും അക്ഷയ്കുമാറും പ്രതികരിച്ചു. ഈയടുത്ത് ഇറങ്ങിയ അക്ഷയ് ചിത്രം രാംസേതുവിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. സുരറൈയ് പ്രോടിൻ്റെ ഹിന്ദി റീമേക്കും, മലയാളത്തിൽ ഹിറ്റായ ഡ്രൈവിങ്ങ് ലൈസൻസിൻ്റെ ഹിന്ദി പതിപ്പ് ‘സെൽഫി’ എന്നിവയാണ് അക്ഷയ്കുമാറിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.