തന്നിലുള്ള നന്മ അഡ്വ. മുകുന്ദനുണ്ണിയിലൂടെ മാറികിട്ടുമെന്ന് നടൻ വിനീത് ശ്രീനിവാസൻ. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായി സംസാരിക്കുകയായിരുന്നു താരം. ”എൻ്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തനായി സ്വാർത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി.
അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാനെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായി എത്തുന്ന കേസ് ഇല്ലാത്ത തീർത്തും സ്വാർത്ഥനായ ഒരാളിയ അഡ്വ. മുകുന്ദനുണ്ണിയായിട്ടാണ് വിനീത് ശ്രീനിവാസൻ എത്തുന്നത്.
ജോയ് മൂവി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത് ആണ്. നവംബർ 11 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.