മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫാനായ പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന നാന്‍സി റാണിയുടെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി. അഹാന കൃഷ്ണകുമാര്‍, അര്ജുന് അശോകന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ജോസഫ് മനു ജെയിംസാണ് ചിത്രത്തിൻ്റെ കഥയും സംവിധാനവും.
കൈലാത്ത് ഫിലിംസ്, മനു ജെയിംസ് സിനിമാസ്, പ്രോംപ്റ്റ് പ്രോഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ റോയ് സെബാസ്റ്റിയന് കൈലാത്ത്, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, നൈന മനു ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അജു വര്‍ഗീസ്, ലാല്‍, ശ്രീനിവാസന്, മല്ലിക സുകുമാരന്‍, മാമുക്കോയ, സണ്ണി വെയിന്‍, കോട്ടയം പ്രദീപ്, അബു സലീം, ഇന്ദന്‍സ്, ധ്രുവന്, ലെന, ഇര്‍ഷാദ് അലി, അനീഷ് മേനോന്, വൈശാഖ് നായര്‍, മാലാ പാര്‍വ്വതി, ജോളി ചിറയത്ത്, നന്ദു പൊതുവാള്, ദേവി അജിത്ത്, സുധീര്‍ കരമന, അസീസ് നെടുമങ്ങാട്, സോഹന്‍ സീനുലാല്‍ തുടങ്ങി മുപ്പതിലധികം സിനിമാ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.
ഒപ്പം നൂറ്റിമുപ്പതിലധികം പുതുമുഖങ്ങളും നാന്‍സി റാണിയിലൂടെ അരങ്ങേറുന്നു. സിനിമ പഠിക്കാനാഗ്രഹിക്കുന്ന അമ്പതോളം വിദ്യാര്‍ത്ഥികളും പ്രോഡക്ഷന്‍ ടീമിൻ്റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
നാന്‍സി റാണി എന്ന മമ്മൂട്ടിയുടെ കടുത്ത ആരാധികയായ ഒരു തല തെറിച്ച പെണ്‍കുട്ടിയുടെ കഥയാണ് നാന്‍സി റാണി പറയുന്നത്. നാന്‍സിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമ. അഭിനയമോഹിയായ നാന്‍സിയുടെ സിനിമയിലേക്ക് എത്തിപ്പെടാനുള്ള പോരാട്ടം തികച്ചും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഒരുക്കിയിരിക്കുന്നത്.
അമേരിക്ക, ഗ്രീസ് ഴ് കോട്ടയം, തിരുവനന്തപുരം, തൊടുപുഴ, മൂന്നാര്‍, വട്ടവട, കുട്ടിക്കാനം, എന്നിവടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും. 2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐആം ക്യൂരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ മനു ജെയിംസ് മലയാളം, തെലുങ്ക്, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച പരിജയത്തോടെയാണ് സംവിധായകനാകുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ടോണി നെല്ലിക്കാട്ടിൽ, രജനീഷ് ബാബു, റൈന സുനില്‍, കോ പ്രൊഡ്യൂസേഴ്സ്: ജെന്നി ബിജു, അശോക് വി എസ്, ശരത് കൃഷ്ണ, അനൂപ് ഫ്രാന്‍സിസ്, നവല്‍ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ലിജു രാജു, അമിത് സി മോഹനന്, അഖില്‍ ബാലന്, അനുജിത് നന്ദകുമാര്‍, കൃഷ്ണപ്രസാദ് മുരളി, പ്രൊഡക്ഷന്‍ കണ്ട്രോളര്: ശശി പൊതുവാള്
മേക്കപ്പ്: മിട്ട ആന്റണി, കോസ്റ്റിയൂം: കൃഷ്ണപ്രസാദ് മുരളി, ബിജു. വിഎഫ്എക്സ്: ഉജിത്ത് ലാല്‍, ഛായാഗ്രഹണം: രാകേഷ് നാരായണന്, സെക്കന്‍ഡ് യൂണിറ്റ് ക്യാമറാമാന്: അനൂപ് ഫ്രാന്‍സിസ്, അരവിന്ദ് ലാല്‍, ആര്‍ട്ട്: പ്രഭ കൊട്ടാരക്കര, എഡിറ്റിംഗ്: അമിത് സി മോഹനന്, മ്യൂസിക്: മനു ഗോപിനാഥ്, ടാവോ ഇസാരോ, അമിത് സി മോഹന്‍, നിഹാല്‍ മുരളി, അഭിജിത് ചന്ദ്രന്, സ്റ്റീവ് മാനുവല്‍ ജോമി, മിഥുന് മധു, പശ്ചാത്തല സംഗീതം: സ്വാതി മനു പ്രതീക് പി ആർ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.