ടെക്നോ ഫാമിലി ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഗില ഐലന്റ് ചിത്രം നവംബർ 11 ന് പ്രദർശനത്തിനൊരുങ്ങുന്നു. ത്രില്ലർ മോഡലിൽ സഞ്ചരിക്കുന്ന ചിത്രമാണങ്കിലും ഇന്നത്തെ സമൂഹത്തിൽ ഓരോ കുടുംബത്തേയും ബാധിക്കുന്ന വളരെ വലിയൊരു വിഷയമാണ് ചിത്രത്തിൻ്റെ പ്രമേയമാകുന്നത്. യുവതലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക് വെബ്ബ് ചതികളും അഡിക്ഷൻ സൃഷ്ടിക്കുന്ന ഓൺലൈൻ ഗെയിമുകളും അതിനേത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം.
ഇന്ദ്രൻസ്, കൈലേഷ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കൂടാതെ അമ്പതോളം പുതുമുഖങ്ങൾ ആണ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റൂട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജി.കെ പിള്ള ശാന്താ ജി പിള്ള എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനു കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം മ്യൂസിക്ക് ആൽബം ഇതിനകം തമിഴിലും മലയാളത്തിലേയും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നു. സംവിധായകൻ മനു കൃഷ്ണയാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഷിനോയ് ക്രിയേറ്റീവിന്റേതാണ് വരികൾ. ഛായാഗ്രഹണം- ഷിനോയ്, യൂരസ്ലാവ്, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ- പ്രമോദ് കെ. പിള്ള.