പുതിയ ചിത്രം കാക്കിപ്പടയുടെ വിശേഷങ്ങളുമായി നടൻ അപ്പാനി ശരത്. ഫേസ്ബുക്കിലൂടെയാണ് താരം സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. എസ്. വി പ്രോഡക്ഷൻ്റെ ബാനറില്‍ ഷെജി വലിയകത്ത് നിർമ്മിച്ച പ്ലസ്ടു, ബോബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട റിലീസിനായി ഒരുങ്ങുകയാണ്.
തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന 8 ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന പൂര്‍ണമായും ത്രില്ലർ ചിത്രം കൂടിയാണ് കാക്കിപ്പട. തൻ്റെ അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷം കൂടിയാണിതെന്ന് അപ്പാനി ശരത് കുറിച്ചു. നിരഞ്ജൻ, മണികണ്ഠന് ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായില്‍, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലബാൻ, ആരാധിക, മാലാപാർവ്വതി,വിനോദ് സാഗർ ,ഷൈലജ പി അംബു ,ലാൽബാബു ,സുജിത് ശങ്കർ , അഖിൽ ,രവിശങ്കർ ,ജിഷ്ണു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷെബി ചൗഘട്ടും ഷെജി വലിയകത്തും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്.
സംഗീതം ജാസി ഗിഫ്റ്റ്, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും
പ്രദീപ് ശങ്കര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സാബുറാം,
മേക്കപ്പ് പ്രദീപ് റൗന്‍, കോസ്റ്റ്യൂം ഡിസൈനര്‍ ഷിബു പരമേശ്വരന്, നിര്‍മ്മാണ നിര്‍വ്വഹണം എസ്. മുരുകന്.
സ്റ്റില്‍സ് അജി മസ്ക്കറ്റ്.
ഫേസ്ബുക് കുറിപ്പ് ;
പ്രിയപ്പെട്ടവരെ,
എസ്. വി പ്രോഡക്ഷൻ്റെ ബാനറില്‍ ഷെജി വലിയകത്ത് നിർമ്മിച്ച പ്ലസ്ടു, ബോബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന എൻ്റെ പുതിയചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്,
തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന 8 ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന പൂര്‍ണമായും ത്രില്ലർ ചിത്രം കൂടിയാണ് കാക്കിപ്പട
എൻ്റെ അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷം കൂടിയാണിത്
എനിക്കൊപ്പം
നിരഞ്ജൻ, മണികണ്ഠന് ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായില്‍, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലബാൻ, ആരാധിക, മാലാപാർവ്വതി,വിനോദ് സാഗർ ,ഷൈലജ പി അംബു ,ലാൽബാബു ,സുജിത് ശങ്കർ , അഖിൽ ,രവിശങ്കർ ,ജിഷ്ണു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഷെബി ചൗഘട്ടും ഷെജി വലിയകത്തും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. സംഗീതം ജാസി ഗിഫ്റ്റ്,
പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും
പ്രദീപ് ശങ്കര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സാബുറാം,
മേക്കപ്പ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഷിബു പരമേശ്വരന്, നിര്‍മ്മാണ നിര്‍വ്വഹണം എസ്. മുരുകന്.
സ്റ്റില്‍സ് അജി മസ്ക്കറ്റ്.
നിങ്ങള്‍ ഇതുവരെ നൽകിയ പ്രോത്സാഹനവും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാവണമെന്ന് പ്രതിക്ഷിച്ചുകൊള്ളുന്നു.