പ്രേക്ഷക പ്രിയങ്കരി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് താരത്തിൻ്റെ വരൻ. ദുബായിൽ വെച്ചായിരുന്നു ചടങ്ങുകൾ. വിവാഹ വിഡിയോയും ചിത്രങ്ങളും ഇപ്പോൾ വൈറൽ ആണ്. വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയെ വധുവായി ഒരുക്കിയത്.
റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചത്. സിനിമ രംഗത്ത് നിന്നും കുറച്ചു പേർ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. അതുകൊണ്ട് തന്നെ സഹപ്രവത്തകർക്കായി റിസപ്ഷൻ പിന്നീട് ഉണ്ടാകുമെന്നാണ് വിവരം.
ഭർത്താവ് ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ ഷംന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കുടുംബത്തിൻ്റെ അനുഗ്രഹത്തോടെ എൻ്റെ ജീവിതത്തിൻ്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയ ചിത്രം പങ്കുവെച്ച് നടി കുറിച്ചത്.