നടൻ ധനുഷ് നായകനായി എത്തിയ ‘നാനേ വരുവേൻ’ ഒടിടിയിലേയ്ക്ക് എത്തുന്നു. ആമസോൺ പ്രൈം വീഡിയോയിയിൽ ‘നാനേ വരുവേൻ’ ഒക്ടോബർ 27 മുതലാണ് സ്ട്രീം ചെയ്യുക. ധനുഷിൻ്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. യുവാൻ ശങ്കർ രാജ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.
‘സാനി കായിദ’ത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂർത്തിയാണ് ഛായാഗ്രഹണം. സെൽവരാഘവനും ഒരു കഥാപാത്രമായി എത്തിയ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ധനുഷ്. ‘നാനേ വരുവേൻ’ എന്ന ചിത്രം നിർമിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷൻസിൻ്റെ ബാനറിൽ ആണ് ചിത്രത്തിൻ്റെ നിർമാണം വഹിച്ചിരിക്കുന്നത്.
കലാസംവിധാനം ബി കെ വിജയ് മുരുകൻ. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിൻ്റെ നായിക. ധനുഷിന്റേതാണ് ചിത്രത്തിൻ്റെ കഥയും. വിഎഫ്എക്സ് സൂപ്പർവൈസർ പ്രവീൺ ഡി ആണ്.