നടി ആശാ ശരത്തിൻ്റെ മകൾ ഉത്തര വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞു. ആദിത്യയാണ് ഉത്തരയ്ക്ക് മിന്നുചാർത്തുന്നത്. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ആശ ശരത്തിൻ്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേർ പങ്കെടുത്തു. താരസമ്പന്നമായിരുന്നു ചടങ്ങ്.
മെഗാസ്റ്റാർ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി താരങ്ങളും വിവാഹനിശ്ചയത്തിന് സാന്നിധ്യം അറിയിച്ചിരുന്നു. ഉത്തര തൻ്റെ അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ഉത്തര തൻ്റെ വരവും അറിയിച്ചിരുന്നു.
നടി ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അമ്മയും മകളും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഖെദ്ദയ്ക്കുണ്ട്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര.