ആധുനിക ജാലവിദ്യാരംഗത്ത് ഏറെ ശ്രദ്ധേയനായ ഒരു ജാലവിദ്യക്കാരനാണ് ഗോപിനാഥ് മുതുകാട്. തൻ്റെ 10-ാമത്തെ വയസ് മുതലാണ് ഗോപിനാഥ് മാജിക് ഗ്രഹസ്ഥമാക്കി തുടങ്ങിയത്. ഇപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിച്ച് സജീവ പ്രവർത്തകനായി നിൽക്കുകയാണ് ഗോപിനാഥ് മുതുകാട്. ഇപ്പോൾ അദ്ദേഹം തൻ്റെ ഡിഫറൻറ് ആർട് സെന്ററിലെ താളവിദ്വാനെ പരിചയപ്പെടുത്തുകയാണ്.
ബുദ്ധി വൈകല്യം സംഭവിച്ച കാശിനാഥിനെയും അവനിലുള്ള കഴിവുമാണ് ഗോപിനാഥ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പാട്ട് കേൾക്കുമ്പോൾ അവൻ ശ്രദ്ധിക്കുന്നത് അതിൻ്റെ പശ്ചാത്തലത്തിലെ താളവാദ്യങ്ങൾ മാത്രം. ഒറ്റത്തവണ കേട്ടാൽ മതി അതവൻ്റെ വിരൽത്തുമ്പിൽ നിന്ന് ഊർന്നു വീണിരിക്കും. കാശി ഞങ്ങൾക്ക് ഒരു വിസ്മയമാണ്. വിവരിക്കാനാവാത്ത വിസ്മയമെന്ന് ഗോപിനാഥ് മുതുകാട് കാശിയുടെ വീഡിയോ പങ്കുവെച്ച് കുറിച്ചു.
കുറിപ്പ്;
ഇത് കാശിനാഥ്. Intellectual Disability യുള്ള കുട്ടി. ഇന്നവൻ ഡിഫറൻറ് ആർട് സെന്ററിലെ താളവിദ്വാനാണ്. പാട്ട് കേൾക്കുമ്പോൾ അവൻ ശ്രദ്ധിക്കുന്നത് അതിൻ്റെ പശ്ചാത്തലത്തിലെ താളവാദ്യങ്ങൾ മാത്രം. ഒറ്റത്തവണ കേട്ടാൽ മതി അതവൻ്റെ വിരൽത്തുമ്പിൽ നിന്ന് ഊർന്നു വീണിരിക്കും. കാശി ഞങ്ങൾക്ക് ഒരു വിസ്മയമാണ്. വിവരിക്കാനാവാത്ത വിസ്മയം.