200 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാറിൽ വരദരാജ മന്നാർ ആയി മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പൃഥ്വിരാജ് സുകുമാരനും. കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത് ഇറങ്ങി. നടൻ്റെ പിറന്നാൾ ദിനത്തിലാണ് സസ്പെൻസ് പൊളിച്ച് അണിയറ പ്രവർത്തകർ ലുക്ക് പുറത്ത് വിട്ടത്. “പൃഥ്വിരാജ് സാറും സിനിമയിലുണ്ട്. സിനിമയിൽ അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്.
അദ്ദേഹം ചിത്രത്തിൻ്റെ ഭാഗമാകാൻ സമ്മതിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എന്ന് പ്രഭാസ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ തന്നെ ആരാധകരും ആവേശത്തിൽ തന്നെയായിരുന്നു. മൂക്കുത്തി അണിഞ്ഞ് മുഖത്ത് വെട്ടേറ്റ പാടുകളുമായി അമ്പരപ്പിക്കുന്ന ലുക്കിൽ ആണ് നടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രഭാസ് അക്രമാസക്തനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് സലാർ. 2022 ഏപ്രിൽ 14 ന് ചിത്രം റിലീസ് ചെയ്യുമെന്ന് 2021 ൽ സലാറിൻ്റെ നിർമ്മാതാക്കൾ പറഞ്ഞെങ്കിലും അത് നടന്നില്ല.
ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമ്മിക്കുന്ന സലാർ തെലുങ്കിലും കന്നഡയിലും ഒരേ സമയം ചിത്രീകരിക്കും. ചിത്രം ഒന്നിലധികം ഭാഷകളിലേക്കും ഡബ്ബ് ചെയ്യും.