കോവിഡിന് ശേഷം വ്യത്യസ്ത വേഷങ്ങളിലൂടെ എത്തി ആരാധകരെ ഞെട്ടിച്ച താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഭീഷ്മപർവ്വം സമ്മാനിച്ച വിജയത്തിന് ശേഷം ഇതുവരെ പറയാത്ത പ്രതികാരത്തിൻ്റെ കഥ പറഞ്ഞ റോഷാക്ക് നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. മൂന്ന് ദിവസം കൊണ്ട് 9 കോടി 75 ലക്ഷം ആണ് റോഷാക്ക് നേടിയത്.
ഇപ്പോൾ ചിത്രത്തിൽ കതപാത്രങ്ങളെ പോലെ തന്നെ മുഴുനീള സാന്നിധ്യമുള്ള ഒന്നായിരുന്നു നടൻ ഉപയോഗിച്ച കാർ. മരത്തിലിടിച്ച് മുന്‍ ഭാഗം തകര്‍ന്ന നിലയിലാണ് ചിത്രത്തില്‍ കാര്‍ കടന്നുവരുന്നത്. തുടക്കം മുതല്‍ അവസാനം വരെ ഈ നിലയില്‍ തുടരുന്ന കാറില്‍ ചില പ്രധാന രംഗങ്ങളും നടക്കുന്നുണ്ട്. കാറിനെ കുറിച്ചും സിനിമയില്‍ അത് ഉപയോഗിച്ച രീതിയെ കുറിച്ചും താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ റോഷാക്കിലെ മസ്താങ് മമ്മൂട്ടിയുടേത് തന്നെയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽക്കുകയാണ് താരം. സിനിമയിലേത് തൻ്റെ കാര്‍ അല്ലെന്നും തനിക്ക് മസ്താങ്ങില്ലെന്നും നടൻ പറയുന്നു. ’അലന് എന്നൊരു പയ്യന്റേതാണ് ആ വണ്ടി. സിനിമയോട് വലിയ പ്രാന്തുള്ള പയ്യനായതുകൊണ്ടാണ് അവന് അത് കൊടുത്തത്. ഞാനായിരുന്നെങ്കില്‍ എന്റെ വണ്ടി കൊടുക്കില്ലായിരുന്നു.
അമ്മാതിരി തെമ്മാടിത്തരമാണ് ആ വണ്ടിയോട് കാണിച്ചിട്ടുള്ളതെന്നും മമ്മൂട്ടി പറയുന്നു. കാറിനൊന്നും പറ്റിയിട്ടില്ലാട്ടോ. സിനിമയില്‍ മരത്തിലിടിച്ച നിലയിലാണ് വണ്ടി കാണിക്കുന്നത്. ആ നിലയില്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിക്കുന്നതും.
ഇടിച്ച പോലെ കാണിക്കുന്ന ഭാഗങ്ങളെല്ലാം വേറെ പാര്‍ട്സ് കൊണ്ടുവന്ന് സെറ്റ് ചെയ്തതാണ്. ബോണറ്റും സൈഡിലെ ലൈറ്റുമെല്ലാം കൊണ്ടുവന്നിട്ടാണ് ഷൂട്ട് തുടങ്ങിയത്. പെയിന്റും മാറ്റി,’ മമ്മൂട്ടി കൂട്ടിച്ചേർത്തു.