ആത്മാർത്ഥ സുഹൃത്ത് വിവാഹിതൻ ആകുമ്പോൾ എന്ത് സമ്മാനമാണ് നൽകുക എന്ന ചോദ്യത്തിന് സച്ചിൻ വിശ്വനാഥ് കണ്ടെത്തിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ജെഫിൻ്റെ വിവാഹത്തിന് അടിപൊളി സേവ് ദ് ഡേറ്റ് ആണ് സച്ചിൻ ഒരുക്കിയത്. നാടോടികളായ ബംഗാളി ദമ്പതികളുടെ പ്രണയം പറയുന്നതാണ് സച്ചിൻ ഒരുക്കിയത്.
സച്ചിൻ്റെ സുഹൃത്ത് ജോമോൻ വഴി കൺസപ്റ്റ് ഫോട്ടോഷൂട്ടികളിലൂടെ ശ്രദ്ധ നേടിയ ആത്രേയ വെഡ്ഡിങ്ങിൻ്റെ ജിബിനെ സേവ് ദ് ഡേറ്റ് ചെയ്യാൻ സമീപിക്കുകയായിരുന്നു. ഇതോടെ ജെഫിനും പ്രിയ സഖി അനുവും തൃശൂർ നഗരത്തിലെ നാടോടികൾ ആയി. ഈ ചിത്രങ്ങളും വീഡിയോയും വൈറൽ ആവുകയാണ്. ജെഫിൻ ബ്രിട്ടനിലാണ് ജോലി ചെയ്യുന്നത്.
അവിടെയുള്ള സുഹൃത്താണ് സച്ചിൻ. ഫോർട്ട് കൊച്ചി ഷൂട്ട് പദ്ധതിയിട്ടത്. എന്നാൽ വിവാഹത്തിരക്കുകൾ വരൻ്റെ സ്വദേശമായ തൃശൂരിലേക്ക് ഇത് മാറ്റി. നഗരഹൃദയത്തിലായിരുന്നു ഷൂട്ടെങ്കിലും യാതൊരു മടിയും കൂടാതെ തന്നെ ജെഫിനും അനുവും അഭിനയിച്ചു.
ഇതിനിടെ ശരിക്കും നാടോടികളാണ് എന്ന ധാരണയിൽ പാർക്കിലേക്ക് കയറ്റാതെ തടഞ്ഞതും ഷൂട്ടിനിടയിലെ രസകരമായ നിമിഷമായി. ഒക്ടോബർ 9ന് ആണ് വിവാഹം. ഇരുവർക്കും സോഷ്യൽ മീഡിയ ആശംസകൾ നേർന്നു.