കരൾ രോഗത്തോട് വർഷങ്ങളായി പോരാടുന്ന നടൻ വിജയൻ കാരന്തൂരിനായി സഹായം അഭ്യർഥിച്ച് നടൻ അജു വർഗീസ് രംഗത്ത്. ഫേസ്ബുക് പേജിലൂടെയാണ് താരം അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ‘വിജയൻ കാരന്തൂരിനായി നമുക്ക് കൈകോർക്കാം’ എന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെ പങ്കുവെച്ച കുറിപ്പിൽ ഉണ്ട്. 1973-ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ, പരുന്ത്, സാൾട്ട് ആൻഡ് പെപ്പർ, ഇയ്യോബിൻ്റെ പുസ്തകം തുടങ്ങിയവയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
നാടകത്തിലും സജീവമായിരുന്നു. അടുത്തിടെയാണ് തൻ്റെ രോഗാവസ്ഥ നടൻ തുറന്ന് പറഞ്ഞത്. തന്നെ സഹായിക്കണമെന്നും വിജയൻ കാരന്തൂർ അഭ്യർത്ഥിച്ചിരുന്നു.
വിജയൻ കാരന്തൂർ കുറിപ്പ്:
പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി.
ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എൻ്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു.