സിനിമാ ലോകത്ത് ഏറെ ചർച്ചയായ ഒന്നാണ് ധനുഷിൻ്റെയും ഐശ്വര്യയുടെയും വിവാഹമോചന വാർത്ത. ആറു മാസത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നീണ്ട 18 വർഷത്ത ബന്ധം അവസാനിപ്പിക്കുന്നു, മക്കളുടെ ആവശ്യത്തിനായി ഒത്തുകൂടുമെന്നും അറിയിച്ചു കൊണ്ടാണ് ഇരുവരും വിവാഹ മോചന വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഈ തീരുമാനം ആരാധകരും ഏറെ നിരാശയോടെയാണ് കേട്ടത്.
എന്നാൽ ഇപ്പോൾ ഇരുവരും വിവാഹ മോചനത്തിൽ നിന്ന് പിന്മാറുന്നുവെന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം. അനുരഞ്ജന ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എത്തിയതോടെയാണ് ഇരുവർക്കുമിടയിൽ മഞ്ഞുരുകുന്നതെന്നാണ് വിവരം. രജനികാന്ത് അടക്കം കേസിൽ ഇടപെട്ടിരുന്നു. വൈകാതെ ഇക്കാര്യത്തിലൊരു വ്യക്തത വരുമെന്നും കുടുംബാംഗങ്ങളിൽനിന്നു തന്നെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ജനുവരി പതിനേഴിനാണ് തങ്ങൾ വേർപിരിയുകയാണെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ താരദമ്പതിമാർ അറിയിക്കുന്നത്. ഇരുവർക്കുമിടയിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്നായിരുന്നു വിവാഹമോചന വാർത്തയിൽ ധനുഷിന്റെ അച്ഛൻ്റെ പ്രതികരിച്ചത്. നേരത്തെ മക്കളുടെ ആവശ്യത്തിനായി താരങ്ങൾ ഒരുമിച്ചെത്തിയതും വൈറലായിരുന്നു. പിന്നാലെയാണ് അനുനയ നീക്കങ്ങൾ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഭാഗത്ത് നിന്നുണ്ടായത്.