ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിയുടെ വിലക്കിനെതിരെ സിനിമാനടൻ മമ്മൂട്ടി. ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനെ വിമർശിച്ചാണ് മമ്മൂട്ടി രംഗത്തെത്തിയത്. തൊഴിൽ നിഷേധം തെറ്റാണെന്നും ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കാൻ പാടില്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.
ഒക്ടോബർ ഏഴിന് പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക്കിൻ്റെ പ്രൊമോഷൻ വാർത്ത സമ്മേളനത്തിലാണ് പ്രതികരണം. അതേസമയം ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതത്തെ നശിപ്പിക്കണമെന്നില്ലെന്നും താരം പലതവണ മാപ്പു പറഞ്ഞിരുന്നെന്നും ചൂണ്ടിക്കാട്ടി അവതാരക പരാതി പിൻവലിക്കാനുള്ള ഹർജി ഒപ്പിട്ടു നൽകിയിരുന്നു.