മണിരത്നം ചിത്രമായ ‘പൊന്നിയിൽ സെൽവൻ’ ഒന്നാംഭാഗം തീയെറ്ററുകളിലെത്താൻ ഇനി വെറും 4 ദിവസങ്ങൾ മാത്രം ബാക്കി. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് രണ്ടു ദിവസത്തിനകത്ത് തന്നെ ഒരു കോടി രൂപ സിനിമ നേടിക്കഴിഞ്ഞു. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രമാണ് ഇത്രയും തുക നേടിയത്. പൊന്നിയിൻ സെൽവൻ്റെ തമിഴ്നാട്ടിലെ ആദ്യദിന ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയതായാണ് റിപ്പോർട്ട്.
ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്വന് പറഞ്ഞു വെയ്ക്കുന്നത്. രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമ ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആരാധകവൃന്ദങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് സെപ്റ്റംബർ 30 ന് ചിത്രം തീയറ്ററുകളിലെത്തും.