സനക് മോഹന്‍
നാളെയും മറ്റന്നാളും കേരളത്തിലെ സിനിമാലോകം ഉറ്റുനോക്കുകയാണ്. തിയേറ്ററിലേക്ക് ആളുകള്‍ വരുമോ എന്നതാണ് അവരുടെ ആശങ്ക..
മലയാളത്തില്‍ നിന്നും ടോവിനോയും കുഞ്ചാക്കോബോബനും തമിഴില്‍ നിന്നും കാര്‍ത്തിയും അടുത്ത രണ്ട് ദിവസങ്ങളിലായി തിയേറ്ററുകളിലേക്ക് എത്തുകയാണ്.
പ്രേക്ഷകനും തിയേറ്ററിലേക്ക് എത്തുമോ..?
തിയേറ്ററില്ലാതെ എന്ത് സിനിമ അല്ലേ..
എന്നാല്‍ പ്രേക്ഷകന് ഇന്ന് സിനിമ കാണാന്‍ ആശ്രയിക്കുന്നത് തിയേറ്ററിനെ മാത്രമാണോ.? അല്ല.
കോവിഡിന്റെ സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകള് സജീവമായതോടെയാണ് മലയാളി പ്രേക്ഷകന്റെ മനസ്സും മാറിത്തുടങ്ങിയത്.
രണ്ട് വര്‍ഷക്കാലം വീട്ടിലിരുന്ന മലയാളികള്‍ ലോകത്തെ ഏതാണ്ട് എല്ലാ സിനിമകളും ഒരു നേരമ്പോക്കെന്നോണം വീട്ടിലിരുന്ന് കണ്ടു. ഇതിനിടയില്‍ വെബ്സീരീസുകളും ഹിറ്റായി.
ലോകത്തെ നാനാവിധത്തിലുള്ള സിനിമകള്‍ കണ്ട മലയാളികളുടെ മുന്നിലേക്കാണ് ഇനി പുതിയ സിനിമകള്‍ ഇറങ്ങേണ്ടത്.
നമ്മുടെ കാഴ്ചപ്പാട് മാറി. ആസ്വാദന നിലവാരം മാറി.
അതുകൊണ്ട് തന്നെ സിനിമയുടെ ട്രെയ്ലര് കണ്ട് പ്രേക്ഷകന് തീരുമാനിക്കുകയാണ്, ഇത് ഓടിടിയില്‍ കാണണോ അതോ തിയേറ്ററില്‍ പോകണോ..?
കോവിഡിന് ശേഷം പുറത്തിറങ്ങിയ സിനിമകളില്‍ എത്രയെണ്ണം നമ്മുടെ മനസ്സിലുണ്ട്..?
ഭീഷ്മ പര്‍വ്വം, കെജിഎഫ് രണ്ടാം ഭാഗം, ആര്‍ആര്‍ആര്‍, വിക്രം, പാപ്പന്, ഹൃദയം, കടുവ.. ഇങ്ങനെ കുറച്ച് സിനിമകള്‍ മാത്രം. ഒന്ന് കൂടി ആലോചിച്ചാല്‍ ചിലപ്പോള്‍ പുഷ്പ, കുറുപ്പ് എന്നിവയും മനസിലേക്ക് വന്നേക്കാം.
ഇത്രയും സിനിമകള്‍ മാത്രമാണോ കേരളത്തില്‍ റിലീസ് ചെയ്തത്.? ഏകദേശം 80 ല്‍ അധികം സിനിമകള്‍ ഇതിനകം മലയാളത്തില്‍ മാത്രം 2022 ല്‍ ഇതുവരെ റിലീസ് ചെയ്തിട്ടുണ്ട് എന്നാണ് കണക്ക്.
ഈ കണക്കുകള്‍ പരിശോധിച്ചുനോക്കുമ്പോള്‍ പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തിയത് ഒഴുകിയെത്തിയത് വളരെ ചുരുക്കം സിനിമകള്‍ക്ക് മാത്രമാണ്.
ഒരാഴ്ചയെങ്കിലും തിയേറ്ററില്‍ പിടിച്ചുനിന്ന സിനിമകളും വളരെ കുറവാണ്.
ഈ സിനിമകളില്‍ പലതും ഓടിടിയില്‍ ഹിറ്റായി മാറുന്ന സ്ഥിതിയും ഉണ്ട്.
പ്രേക്ഷകന് വളരെ സെലക്ടീവായി എന്നാണ് ഇത് തെളിയിക്കുന്നത്.
സിനിമയുടെ എല്ലാമേഖലയിലും ചെറിയ അറിവെങ്കിലുമുള്ള ഇന്നത്തെ പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ നാളെയും മറ്റന്നാളും സാധിച്ചില്ലെങ്കില്‍ കേരളത്തിലെ തിയേറ്റര്‍ മേഖല വലിയ പ്രതിസന്ധിയിലേക്ക് പോയേക്കാം.
കാരണം, ട്രെയിലറിലും പ്രമോഷനിലും പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ തല്ലുമാലയ്ക്കും ന്നാ താന്‍ കേസ് കൊട് എന്ന സിനിമയ്ക്കും സാധിച്ചിട്ടുണ്ട്.
അതോടൊപ്പമാണ് കാര്‍ത്തിയുടെ വീരുമനും വരുന്നത്.
നിര്‍ണായകമായ രണ്ട് ദിവസങ്ങള്‍..
ആര് സ്കോര്‍ ചെയ്യും..
കാത്തിരുന്ന് കാണാം അല്ലേ..