ഇന്ത്യയിൽ 5ജി ടെലികോം സേവനങ്ങള്‍ നടപ്പാക്കരുതെന്ന് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള. സാങ്കേതികവിദ്യക്ക് എതിരല്ലെന്നും പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതതാണ് പ്രധാനമാന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ജൂഹി ചൗള ഹര്‍ജി നല്‍കി.
5ജി നെറ്റ് വർക്ക് അനുവദിക്കുന്നത് വഴി പ്രകൃതിയിലെ ആവാസവ്യവസ്ഥയെ ബാധിക്കും വിധം ജീവികളേയും പ്രകൃതിയെയും തകർക്കുന്നതിനു വഴിയൊരുക്കുമെന്നും ജൂഹി ചൗളകൊടുത്ത ഹർജിയിൽ പറയുന്നു. സിംഗിള്‍ ബെഞ്ചില്‍ വന്ന ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റി. കേസില്‍ ബുധനാഴ്ചയാണ് വാദം കേൾക്കുന്നത്.
5ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹര്‍ജിയിൽ വ്യക്തമാക്കുന്നു. മനുഷ്യരില്‍ അര്‍ബുദം, ഹൃദയാഘാതം, പ്രമേഹം തുടങ്ങി ഡിഎന്‍എയ്ക്ക് ദോഷം ചെയ്യാനും ചെടികളിലെ ഘടനയില്‍ മാറ്റം വരുത്തുവാനും വരെ 5ജി കാരണമാകുന്നുവെന്നും ജൂഹി ചൗള ചൂണ്ടികാട്ടുന്നു.
മൊബൈല്‍ സാങ്കേതികവിദ്യക്ക് എതിരയാതുകൊണ്ടല്ല. 5ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് ഉറപ്പുനൽകണമെന്ന് ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.