ജോജുജോർജ്ജ് നായകനാവുന്ന പീസ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ മോഹൻ ലാലും, വിജയ് സേതു പതിയും, രക്ഷിത് ഷെട്ടിയും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ സൻഫീറാണ്. ചിത്രം മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് എന്നീ 5 ഭാഷകളിൽ റിലീസ് ചെയ്യും. പീസ് ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്. കാർലോസെന്ന ഓൺലൈൻ ഡെലിവറി പാർടണറുടെ കഥയാണ് ചിത്രം.
തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിൽ 75 ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. ‘ജോജു ജോർജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശൻ, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനിൽ നെടുമങ്ങാട്, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ പോളി വൽസൻ തുടങ്ങിയവരും ‘പീസി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.