സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകു”മെന്നുമായിരുന്നു ജനം ടി വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍. ചാനലിന്റെ എഡിറ്റര്‍ ജി കെ സുരേഷ് ബാബുവിന്റെ ലേഖനത്തിലായിരുന്നു പരാമര്‍ശങ്ങള്‍.
“പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി’ എന്ന തലക്കെട്ടോടു കൂടിയുള്ള ലേഖനത്തിന് സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നപ്പോൾ വാർത്ത പിൻവലിക്കുകയായിരുന്നു.ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കി പൃഥ്വിരാജ് രംഗത്ത് എത്തിയിതോടെ പൃഥ്വിരാജിനു നേരെ സംഘ പരിവാറിന്റെ സൈബര്‍ ആക്രമണം ഉണ്ടായി. പൃഥ്വിരാജിന്റെ കുടുംബത്തെ വരെ വെറുതെ വിട്ടില്ല, ബിജെപി സൈബർ ഗുണ്ടകൾ. സൈബർ ആക്രമണത്തിന്റെ പിന്നാലെയായിരുന്നു ജനം ടിവി എഡിറ്ററുടെ ലേഖനം
‘സംസ്‌കാരം എന്ന വാക്കിന്റെ ഏതെങ്കിലും അരികിലൂടെ നിങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍, ഈ വാചകങ്ങള്‍ നിങ്ങള്‍ തിരുത്തണ്ട, കാരണം നിങ്ങളില്‍ നിന്നു ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍. പക്ഷെ ജനം എന്ന പേര് നിങ്ങള്‍ തിരുത്തണം. ഈ വിസര്‍ജ്ജ്യം പേറുന്ന മനസ്സുകളുടെ ചാനലിന് ആ പേര് യോജിക്കില്ല, ലക്ഷദ്വീപിലെ ‘ജന’ത്തിനൊപ്പം’ എന്ന് സംവിധായകൻ അരുണ്‍ ഗോപി പൃഥ്വിരാജിനും ലക്ഷദ്വീപിനും പിന്തുണയറിയിച്ച് ഫേസ് ബുക്കിൽ കുറിച്ചു.
പൃഥ്വിക്ക് പിന്തുണയും ജനം ടി വിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് എത്തി. മിഥുന്‍ മാനുവല്‍ തോമസ്, നടന്മാരായ അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ് തുടങ്ങിയവര്‍ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ രേഖപെടുത്തി.