Author: T21 Media

എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിൻ്റെ കൊലയാളി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ നിഖിൽ പൈലിക്കെതിരെ കോടതി അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു. കേസിന് നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌. കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ പൈലി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ അറസ്‌റ്റ്‌ വാറണ്ട്‌. അറസ്‌റ്റ്‌ വാറണ്ട്‌ നിലനിൽക്കെയാണ്‌ ഇയാൾ പുതുപ്പള്ളിയിൽ യുഡിഎഫ്‌ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. കൊലക്കേസിൽ പ്രധാന പ്രതിയായ നിഖിൽ പൈലി പുതുപ്പള്ളിയിൽ യുഡിഎഫ്‌ പ്രചാരണം നയിക്കുന്നതിനെ ന്യായീകരിക്കുകയാണ്‌ സ്ഥാനാർഥി ചാണ്ടി ഉമ്മൻ ചെയ്‌തത്‌. നിഖിൽ പൈലി വന്നതിൽ എന്താണ് തെറ്റെന്നും നിഖിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്നുമാണ് ന്യായീകരണം. കൊലക്കേസിൽ പ്രതിയായ ശേഷമാണ്‌ യൂത്ത്‌ കോൺഗ്രസ്‌ ഔട്ട്‌റീച്ച്‌ സെൽ വൈസ്‌ ചെയർമാനായി നിഖിൽ പൈലിയെ നിയമിച്ചത്‌. ഔട്ട്‌റീച്ച്‌ സെൽ ദേശീയ ചെയർമാനാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും മറ്റ്‌ യൂത്ത്‌ – കോൺഗ്രസ്‌ നേതാക്കൾക്കുമൊപ്പമുള്ള നിഖിൽ പൈലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി…

Read More

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെയും അദ്ദേഹത്തിൻ്റെ ടീമിനെയും അഭിനന്ദിച്ച് സിനിമ താരം ജയറാം. വിനോദ സഞ്ചാര മേഖലയിൽ നടപ്പിലാക്കുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിൻ്റെ അഭിനന്ദനം. കോഴിക്കോട് ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ജയറാം വിനോദ സഞ്ചാര വകുപിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് എന്ന് അഭിപ്രായപ്പെട്ടത്. ഒരു വിഷനോട് കൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നത്. അദ്ദേഹം ഒറ്റയ്ക്കല്ല. ഒരു ടീം തന്നെ ഉണ്ട്. ഓരോ കാര്യങ്ങളും ഒരുപാട് പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ഇപ്പോ സിനിമാ ടൂറിസം സംബന്ധിച്ച് എത്രയോ തവണ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട്. വാട്ടർ ടൂറിസം, ഹെലി ടൂറിസം, കാരവാൻ ടൂറിസം എന്നിങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങളുമായിട്ടാണ് അദ്ദേഹം മുൻപോട്ട് പോകുന്നത്. ടൈംസ് മാഗസിൻ ലോകത്തിലെ തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട 51 സ്ഥലങ്ങൾ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒന്നായി നമ്മുടെ കേരളവും ഉൾപ്പെട്ടത് ഇത്തരം പ്രവർത്തനങ്ങളുടെ ഫലമാണെന്നും ജയറാം പറഞ്ഞു.

Read More

തൻ്റെ ചാമ്പ്യൻ ഇൻവെസ്റ്റർമാരിൽ ഒരാളായ അദാനിയുടെ ഓഹരി കുംഭകോണത്തെക്കുറിച്ചു വിശദീകരിക്കാനുള്ള ബാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. രാജ്യം ആഗോള സാമ്പത്തിക ശക്തിയാകണമെങ്കിൽ ആഗോള ഭീമന്മാർ ഇന്ത്യയിൽ ഉണ്ടാകണമെന്നതാണ് മോദിയുടെ വികസനകാഴ്ചപ്പാട്. അതിലൊരു ഭീമൻ്റെ വെട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്ന് അദ്ദേഹം ഫെയിസ് ബുക്കിൽ കുറിച്ചു. ഫെയിസ് ബുക്ക് പോസ്റ്റ് : “അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടാണ് കോളിളക്കത്തിനു തുടക്കംകുറിച്ചത്. സുപ്രിംകോടതി നിർദ്ദേശപ്രകാരം സെബി ആരോപണങ്ങൾ പരിശോധിച്ച് ഇടക്കാല റിപ്പോർട്ട് നൽകി. പക്ഷേ, ഒരുകാര്യത്തിൽ മാത്രം പരിശോധന പൂർത്തിയായിട്ടില്ലായെന്നാണ് പത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നികുതി വെട്ടിപ്പ് കേന്ദ്രമായ മൗറീഷ്യസിൽ നിന്ന് അദാനി ഓഹരികളിൽവന്ന നിക്ഷേപത്തെക്കുറിച്ചുള്ള പരിശോധന പൂർത്തിയായിട്ടില്ല. 2014-ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ റൂട്ടു വഴിയുള്ള നിക്ഷേപത്തെക്കുറിച്ചു ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നതാണ്. എന്നാൽ മോദി അധികാരത്തിൽ വന്നതോടെ സെബി അതു സംബന്ധിച്ച…

Read More

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ നിഖിൽ പൈലി പ്രചരണത്തിൽ ഇറങ്ങിയതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പൂകയുന്നതായി സൂചന. ഇടുക്കി പൈനാവ്‌ എൻജിനീയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് നിഖിൽ പൈലി. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന നേതാക്കളായ കെ എസ്‌ ശബരിനാഥൻ, റിജിൽ മാക്കുറ്റി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്കൊപ്പമാണ് നിഖിൽ പൈലി പ്രചരണം നടത്തുന്നത്. എന്നാൽ നിഖിൽ പൈലി പ്രചരണത്തിൽ ഇറങ്ങുന്നതിൽ കോൺഗ്രസ് പ്രവർത്തക്കാർക്കിടയിൽ പോലും കടുത്ത അതൃപ്തിയാണ് ഉള്ളത്. മാധ്യമങ്ങളിൽ വാർത്ത ആയിട്ട് പോലും നിഖിൽ പൈലിക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും, കെ സി വേണുഗോപാലും രംഗത്തുണ്ടെന്നാണ് അറിവ്. എന്നാൽ എതിർ ഗ്രൂപ്പുകാർ നിഖിൽ പൈലിയെ നേതാവായി ഉയർത്തികൊണ്ടുവരുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കടുത്ത അതൃപ്തിയാണ് ഉള്ളത്. നിഖിൽപൈലി പ്രചരണത്തിന് വന്നതിൽ എന്താണ് തെറ്റെന്നും നിഖിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ന്യായീകരണം. നിഖൽ പൈലി കുറ്റക്കാരനല്ലെന്നും കോടതി വിധി വരുന്നത്…

Read More

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ചിത്രമുള്ള പോസ്റ്റർ പുറത്തിറക്കി കോൺഗ്രസ് കേന്ദ്രനേതൃത്വം. ഇന്ത്യയുടെ ശബ്ദവും ശക്തിയുമെന്ന കുറിപ്പോടുക്കൂടിയാണ് പോസ്റ്റർ പുറത്തിറക്കിയത്. മുഖ്യമന്ത്രിയ്ക്കെതിരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ആവർത്തിക്കുമ്പോഴാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ത്യയുടെ ശബ്ദവും ശക്തിയുമെന്ന വിശേഷണം പിണറായി വിജയൻ അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് നൽകുന്നത്. മുംബൈയിൽ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ യോഗത്തിന് മുന്നോടിയായാണ് പിണറായി വിജയനെ ഉൾപ്പെടുത്തിയുള്ള പോസ്റ്റർ കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടത്. കോൺഗ്രസിൻ്റെ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലുകളിൽ പോസ്റ്റർ ലഭ്യമാണ്.

Read More

നെല്ലിൻ്റെ താങ്ങുവില ഇനത്തിൽ കേന്ദ്ര സർക്കാർ കേരളത്തിന്‌ നൽകാനുള്ളത്‌ 637.7 കോടി രൂപ. സംഭരണവിലയായി കർഷകർക്ക്‌ ഇനിയും നൽകാനുള്ളത്‌ 250 കോടി രൂപ മാത്രമാണ്. കേന്ദ്രം നൽകേണ്ട തുക കിട്ടുമെന്ന പ്രതീക്ഷയിൽ ആ തുകകൂടി ചേർത്താണ്‌ സംസ്ഥാനം വിതരണംചെയ്യുന്നത്‌. കേന്ദ്രം കുടിശ്ശിക വരുത്തിയ തുക ലഭിക്കുന്നതിനായി നിരന്തരം ഇടപെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഈ തുക ലഭിച്ചിരുന്നെങ്കിൽ ബാങ്ക്‌ കൺസോർഷ്യത്തിൽ നിന്ന് വായ്‌പ എടുക്കാതെ കർഷകർക്ക്‌ പണംനൽകാൻ കഴിയുമായിരുന്നു. 2022- 23 സീസണിൽ 7.31 ലക്ഷം ടൺ നെല്ലാണ്‌ സപ്ലൈകോ സംഭരിച്ചത്‌. ഇതിൻ്റെ വിലയായി നൽകേണ്ടിയിരുന്നത്‌ 2070.71 കോടി രൂപ. അതിൽ 1820.71 കോടി രൂപ നൽകി. ബാങ്ക് വായ്പ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ സർക്കാർ അനുവദിച്ച 180 കോടി രൂപയിൽനിന്ന് 50,000 രൂപവരെ കിട്ടാനുള്ള ചെറുകിട കർഷകരുടെ മുഴുവൻ തുകയും നൽകി. കൂടുതൽ തുക ലഭിക്കാനുള്ള കർഷകർക്ക്‌ ലഭിക്കാനുള്ള തുകയുടെ 28 ശതമാനവും കൊടുത്തു. ഓണത്തിനുമുമ്പേ ഇത്‌ പൂർത്തിയാക്കിയിരുന്നു. 253 കോടി…

Read More

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദേശം പഠിക്കാൻ സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് സമിതി അധ്യക്ഷൻ. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഒരു ‘രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിർമാണം നടന്നേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ നിർണായക നീക്കം. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി പാർലമെന്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. അഞ്ചുദിവസമാണ് പാർലമെന്റിൻ്റെ പ്രത്യേക സമ്മേളനം ചേരുക. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകൾ തെരഞ്ഞെടുപ്പ് കമ്മിഷനുൾപ്പെടെയുള്ളവരുമായി ചേർന്ന് പാർലമെന്റ് പാനൽ നേരത്തെ പരിശോധിച്ചിരുന്നു. അതേസമയം, ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസം ഒഴിവാകുമെന്നുമാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.

Read More

ന്യൂഡൽഹി: ഷെയറുകളുടെ മൂല്യം വർധിപ്പിക്കാനായി അദാനി സ്വന്തം കമ്പനികളിൽ രഹസ്യനിക്ഷേപം നടത്തിയതായി റിപ്പോർട്ട്. കമ്പനികൾ വഴി വിദേശത്തേയ്ക്ക് പണം കടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടാണ് (ഒസിസിആർപി) റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യൻ ഓഹരി വിപണിയിൽ ഷെയറുകളുടെ മൂല്യം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് കടലാസ് കമ്പനികളെ ഉപയോഗിച്ചതായാണ് ആരോപണം. ഗൗതം അദാനിയുടെ കൂട്ടാളികൾ തന്നെ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയെന്നും വിദേശത്ത് നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നതായി ഗാർഡിയൻ അടക്കമുള്ള ആ​ഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2013 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഈ നിക്ഷേപത്തട്ടിപ്പ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. തുടർന്ന് ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ അദാനി തന്നെ വാങ്ങുകയും ഇതു…

Read More

തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ കാവിയുടുപ്പിച്ച ചിത്രവുമായി ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്. നാരായണ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിച്ചാണ് ബിജെപി കേരളത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവെച്ചത്. ‘സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബിജെപി കേരളത്തിൻ്റെ പ്രണാമം’ എന്നാണ് ബിജെപി കേരളം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നാരായണഗുരു പ്രചരിപ്പിച്ചത് സനാതന ധർമ്മമെന്ന് പറഞ്ഞ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസും രം​ഗത്തെത്തി. നാരായണ ഗുരുവിനെ കമ്യൂണിസ്റ്റാക്കാൻ ശ്രമം നടന്നു. നാരായണ ഗുരു പ്രചരിപ്പിച്ചത് അദ്വൈത സിദ്ധാന്തമാണെന്നും പി കെ കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: ശ്രീനാരായണ ഗുരു ആർഷഭാരത്തിൻ്റെ പരമ ഗുരു.. ഗണപതി ഭഗവാൻ മിത്താണെന്ന് സ്ഥാപിയ്ക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച വ്യഗ്രത കേരളത്തിൽ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകാർ കാണിച്ചിട്ടുണ്ട്. സനാതന ധർമ്മവിശ്വാസികളായ സംന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാൻ അവർ പണ്ടു മുതലെ ശ്രമിച്ചിട്ടുണ്ട്.നാരായണ…

Read More

ന്യൂഡൽഹി: ജമ്മു കശ്‌മീരിൻ്റെ സംസ്ഥാന പദവി തിരികെ നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. പ്രത്യേക പദവികൾ എടുത്തുമാറ്റി കശ്‌മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയത് താൽകാലികമായിയാണ്. എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയാറാണെന്നും വോട്ടർ പട്ടിക പരിഷ്‌കരിക്കൽ ഏറെക്കുറെ പൂർത്തിയായെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. കേന്ദ്ര സർക്കാരിൻ്റെ നിലപാട് സുപ്രീംകോടതി ഭരണഘടന ബെഞ്ചിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് അറിയിച്ചത്. അവശേഷിക്കുന്ന നടപടിക്രമങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു പോകുന്നുവെന്നും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആദ്യം നടക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. എന്നാൽ സംസ്ഥാന പദവി തിരികെ നൽകുന്നതിന് കുറച്ചുകൂടി സമയമെടുക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

Read More