Author: T21 Media

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോർപറേഷൻ്റെ 2021-22 വർഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി. 27,75,610 രൂപയാണ് കൈമാറിയത്. കോർപറേഷൻ്റെ 35 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് സർക്കാരിന് ലാഭവിഹിതം കൈമാറുന്നത്. വനിത വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി സി ബിന്ദുവും ഒപ്പമുണ്ടായിരുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻനിർത്തി പ്രവർത്തിക്കുന്ന വനിതാ വികസന കോർപറേഷൻ 2022-23 സാമ്പത്തിക വർഷത്തിൽ 260.75 കോടി രൂപ വായ്പ വിതരണം ചെയ്തതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.140 കോടി രൂപയിൽ നിന്നും സർക്കാർ ഗ്യാരണ്ടി 845.56 കോടി രൂപയായി ഉയർത്തിയാണ് വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചത്. രണ്ടു വർഷം കൊണ്ട് 70,582 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.

Read More

എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അംഗങ്ങൾക്കെതിരെ മണിപ്പൂർ സർക്കാർ കേസെടുത്തു. സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ സമിതിയിലെ മൂന്ന് അംഗങ്ങൾക്കെതിരെയാണ് കേസ്. കേസെടുത്ത വിവരം മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് ആണ് അറിയിച്ചത്. എല്ലാ സമുദായ പ്രതിനിധികളെയും കാണാതെ, ചില വിഭാഗങ്ങളെ മാത്രം കണ്ട് നിഗമനത്തിലെത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നാണ് ബിരേൻ സിംഗിൻ്റെ വാദം. ഇംഫാലിലെ സാമൂഹികപ്രവർത്തകൻ എൻ ശരത് സിംഗ് നൽകിയ പരാതിയിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ആഗസ്റ്റ് 7 മുതൽ 10 വരെ മണിപ്പുർ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയ മുതിർന്ന മാധ്യമപ്രവർത്തകരായ സീമ ഗുഹ, സഞ്ജയ് കപുർ, ഭരത് ഭൂഷൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സമിതിയുടെ റിപ്പോർട്ട് ‘വ്യാജവും കെട്ടിച്ചമച്ചതും സ്‌പോൺസേർഡും’ ആണെന്ന് എഫ്‌ഐആറിൽ പറയുന്നു. മണിപ്പൂർ കലാപത്തിൽ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി മെയ്തി വിഭാഗത്തിനൊപ്പം നിന്നെന്നാണ് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തൽ.

Read More

തിരുവനന്തപുരം: ചിന്ത വാരികയിലെ ലേഖനം ദുർവ്യാഖ്യാനം ചെയ്ത് മനോരമ ഓൺലൈനും ചില ചാനലുകളും സൃഷ്ടിച്ച വാർത്തകൾ തുറന്നു കാട്ടി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ.ടി എം തോമസ് ഐസക്ക്. ലേഖനത്തിൻ്റെ ആരംഭത്തിൽ പഠന കോൺഗ്രസ് പ്രക്രിയ ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന ഭരണസംവിധാനത്തെക്കുറിച്ചുള്ള വിമർശനമെടുത്ത് ഇന്നത്തെ സർക്കാർ സംവിധാനത്തോടുള്ള വിമർശനമായി വ്യാഖ്യാനിച്ചിരിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. ലേഖനം അവസാനം വരെ വായിക്കാൻ പോലും അവർ ശ്രമിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പരിഹസിച്ചു. ഏതോ ഒരാൾ ഏതോ ചാനലിൽ ബ്രേക്ക് ചെയ്യുന്നു. പിന്നെ herd instinct ആണ്. എല്ലാവരും അതിനു പുറകേ പോയി. “ജനങ്ങളുടെ പരാതികളേറുന്നു; ഭരണ സംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്” എന്നാണ് മനോരമ ഓൺലൈനിലെ ഒരു വാർത്ത. മറ്റു ചില ചാനലുകളിലും ഭരണസംവിധാനത്തെക്കുറിച്ചുള്ള വിമർശനം ഉണ്ട്. വൻകിട പ്രൊജക്ടുകൾ നടപ്പിലാക്കാനുള്ള പ്രാപ്തിയില്ല. വ്യവസായ പ്രോത്സാഹനത്തിൽ ഫലപ്രദമല്ല. എന്നു തുടങ്ങിയവയാണ് പ്രധാന വിമർശനങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സെപ്തംബർ 8…

Read More

തിരുവനന്തപുരം: സപ്ലൈകോയിൽ പുതുതായി ഓഡിറ്റർമാരെ നിയമിച്ചത്‌ നെല്ല്‌ സംഭരണത്തിൻ്റെ കണക്കെടുക്കാനെന്ന് മനോരമയുടെ വ്യാജ വാർത്ത. ഓഡിറ്റ് ചെയ്ത കണക്കില്ലാത്തതു കൊണ്ടാണ് കേന്ദ്ര സർക്കാർ പണം തരാത്തതെന്നു വരുത്താനുള്ള ഹീന ശ്രമമാണ് മനോരമ നടത്തിയത്. കരാർ അടിസ്ഥാനത്തിൽ സപ്ലൈകോ ഡിപ്പോകളിൽ ജൂനിയർ ഓഡിറ്റർമാരെ നിയമിക്കാൻ തീരുമാനിച്ചത്‌ ഈ വർഷം ജനുവരിയിലാണ്‌. 2018ലെ പ്രളയവും തുടർന്ന് കോവിഡും കാരണം സപ്ലൈകോയിൽ നാലുവർഷത്തെ ഓഡിറ്റ്‌ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഇത് വേഗത്തിൽ പൂർത്തീകരിക്കാൻ ഓഡിറ്റർമാരോട്‌ മന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടിരുന്നു. സപ്ലൈകോ ബോർഡ്‌ യോഗത്തിലാണ്‌ സിഎ ഇന്റർ കഴിഞ്ഞവരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചത്‌. തുടർന്ന്‌ അപേക്ഷ വിളിച്ച്‌ പട്ടികയുണ്ടാക്കി. ആഗസ്‌ത് മുതൽ നിയമനം നൽകിത്തുടങ്ങി. ഇതുവരെ 24 പേരെ നിയമിച്ചു. സംസ്ഥാനത്തെ അഞ്ച്‌ റീജണൽ ഓഫീസുകൾക്ക്‌ കീഴിലാണ്‌ ഡിപ്പോകളുടെ പ്രവർത്തനം. തിരുവനന്തപുരം (8 ഡിപ്പോ), കോട്ടയം (12), എറണാകുളം (10), പാലക്കാട്‌ (14), കോഴിക്കോട്‌(12) എന്നീ റീജണൽ ഓഫീസുകളിലായി 56 ഡിപ്പോകളാണ്‌ പ്രവർത്തിക്കുന്നത്‌. നെല്ല്‌ സംഭരിച്ച…

Read More

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശത്തിനിടെ കോഴിക്കോട്ട് നിന്നെത്തിയ സിപിഎം പ്രവർത്തകരുടെ തലയിലെ കെട്ട് കാവിനിറത്തിലാക്കി പ്രചരിപ്പിച്ച മീഡിയ വൺ ചാനലിൻ്റെ നെറികെട്ട രീതി തുറന്നു കാണിച്ച് മന്ത്രി എം ബി രാജേഷ്. മീഡിയാവൺ എന്ന ചാനൽ എത്ര നികൃഷ്ടമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌ എന്നത്‌ മുൻപും പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പുതുപ്പള്ളിയിൽ സംഭവിച്ചതെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. മീഡിയാവൺ വാർത്തകൾക്കെതിരെ പ്രേക്ഷകരും ജനങ്ങളും ജാഗ്രത പുലർത്തണമെന്നും രാജേഷ് ഓർമ്മിപ്പിക്കുന്നു. ഫേസ്ബുക്ക് കുറിപ്പ്: “മീഡിയാവൺ എന്ന ചാനൽ എത്ര നികൃഷ്ടമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌ എന്നത്‌ മുൻപും പലവട്ടം പറഞ്ഞിട്ടുണ്ട്‌. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പുതുപ്പള്ളിയിലെ പ്രചാരണ കൊട്ടിക്കലാശത്തിൽ ഇടതുപക്ഷ പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺ നിറവ്യത്യാസം വരുത്തി കാവിയാക്കി കാണിച്ചതും ആർ എസ്‌ എസ്‌ ഗണഗീതത്തിൽ ഡി വൈ എഫ്‌ ഐ പ്രവർത്തകർ പാട്ടുപാടിയെന്ന തലക്കെട്ട്‌ കൊടുത്തതും.…

Read More

കോട്ടയം: ചുവപ്പിനെ കാവി ആക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങൾ ഉള്ളതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ശുദ്ധ അസംബന്ധമാണ് ചെയ്തത്. ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുത്താനാകില്ലന്നും മന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചാൽ നിരാശ സൃഷ്ടിക്കപ്പെടും. ചുവപ്പിൻ്റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പുതുപ്പള്ളിയിൽ എൽഡിഎഫ് ജയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പുതുപ്പള്ളി മണ്ഡലത്തിൽ ഇന്ന് നിശബ്ദ പ്രചാരണം ആണ് നടക്കുക. നാളെയാണ് വോട്ടെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവരടക്കം ഏഴ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

Read More

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ എൽഡിഎഫിന് അട്ടിമറി വിജയമെന്ന് സർവ്വേ ഫലം. പ്രമുഖ ഓൺലൈൻ പോർട്ടലായ ജാഗ്രതയും CES തിരുവനന്തപുരവും ചേർന്ന് നടത്തിയ സർവ്വേ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. സർവ്വേ ഫലം അനുസരിച്ച് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് 7551 വോട്ടിൻ്റെ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും 5 പോളിംഗ് ബൂത്തുകൾ വീതം 8 പഞ്ചായത്തിലെ 40 പോളിംഗ് ബൂത്തുകളിൽ നിന്നും 30 വീതം വോട്ടർമാരെ ഉൾപ്പെടുത്തിയായിരുന്നു സർവെ. പോളിംഗ് ശതമാനം 82 മുതൽ 86 ശതമാനം വരെയാകും. പോൾ ചെയ്യപ്പെടാൻ സാധ്യതയുള്ള ആകെ വോട്ടുകൾ 1,51,020 ആയിരിക്കും. ആകെ പോൾ ചെയ്യുന്ന വോട്ടിന്റെ 48.5 ശതമാനം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്കും 43.5 ശതമാനം വോട്ട് യുഡിഎഫ് സ്ഥാനാർഥിക്കും ലഭിക്കും. എൻഡിഎ വോട്ട് 5 ശതമാനത്തിൽ ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു.

Read More

ദില്ലി: ജി20 ഉച്ചകോടി തുടങ്ങാനിരിക്കെ പ്രതിനിധികൾ കടന്ന് പോകാൻ സാധ്യതയുള്ള വഴിയിലെ ചേരികൾ നെറ്റ് ഉപയോഗിച്ച് മറച്ച് കേന്ദ്രം. പ്രധാനവേദിക്ക് സമീപമുള്ള വീടുകളും ചേരികളും ഇതിൻ്റെ ഭാഗമായി പൊളിച്ചുമാറ്റി. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അൻപതോളം വീടുകളാണ് പൊളിച്ചത്. ജി20 ഈ മാസം ഒമ്പതിന് തുടങ്ങാനിരിക്കെ ദില്ലി നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയിലാണ് ഗ്രീൻ നെറ്റ് ഉപയോഗിച്ച് വീടുകൾ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിൽ മറച്ചത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. നെറ്റിന് മുകളിൽ ജി20യുടെ പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് സമീപത്തെ ചേരികളിലും വെളിയിൽ കാണുന്ന ഭാഗങ്ങൾ ഈ വിധം പരസ്യ ബോർഡുകൾ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഉച്ചകോടി അവസാനിച്ച് നേതാക്കൾ മടങ്ങിയ ശേഷം മാത്രമേ ചേരികൾ മറച്ച നെറ്റുകൾ നീക്കം ചെയ്യൂ എന്നാണ് സൂചന. ഇതാദ്യമായിട്ടല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്. 2020ൽ ഗുജറാത്തിലും സമാനസംഭവം ഉണ്ടായിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന…

Read More

അദാനി ഗ്രൂപ്പിൻ്റെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം സെക്യൂരിറ്റീസ് ആൻഡ്‌ എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാനായിരിക്കെ അട്ടിമറിച്ച ഉപേന്ദ്രകുമാർ സിൻഹയ്ക്ക് ഉപഹാരമായി എൻഡിടിവി നോൺ-എക്‌സിക്യൂട്ടീവ്‌ ചെയർമാൻ പദവി. മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥനും 2011-2017 കാലത്ത്‌ സെബി ചെയർമാനുമായിരുന്ന സിൻഹയെ ഈയിടെയാണ് ചാനലിൻ്റെ തലപ്പത്തെത്തിച്ചത്‌. എൻഡിടിവിയുടെ നിയന്ത്രണം അദാനി ഗ്രൂപ്പ്‌ ഏറ്റെടുത്ത്‌ മാസങ്ങൾമാത്രം പിന്നിട്ടപ്പോഴായിരുന്നു ഇത്‌. ഒമ്പതു വർഷംമുമ്പ്‌ നടന്ന സംഭവത്തെക്കുറിച്ച്‌ ഓർക്കേണ്ടതില്ലെന്നും എൻഡിടിവിയിൽ ചേർന്നത്‌ ഇക്കൊല്ലമാണെന്നും സിൻഹയുടെ ന്യായം. ഓഹരിവിപണിയിൽ അദാനി കമ്പനികളുടെ ഇടപാടിനെക്കുറിച്ച്‌ 2014 ജനുവരിയിൽ, അന്നത്തെ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജൻസ്‌ (ഡിഐആർ) തലവൻ നജീബ്‌ ഷാ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ്‌ സെബി അന്വേഷണം തുടങ്ങിയത്‌. ഇന്ത്യയിൽനിന്ന്‌ കടത്തിയ കള്ളപ്പണം അദാനി ഗ്രൂപ്പ്‌ കമ്പനികളിലേക്ക്‌ നിക്ഷേപമായി വരുന്നുവെന്ന്‌ ഡിആർഐ കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, സെബി യഥാർഥത്തിൽ അന്വേഷണം ആരംഭിച്ചത്‌ 2020ൽ മാത്രമാണ്‌. അപ്പോഴേക്കും സിൻഹ വിരമിച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധസമിതി മുമ്പാകെ സെബി ഇക്കാര്യം വ്യക്തമാക്കി. അന്വേഷണം…

Read More

കൊച്ചി: കൊച്ചി പേരണ്ടൂർ പി ആൻഡ്‌ ടി കോളനി നിവാസികൾക്ക് അടച്ചുറപ്പുള്ള ഭവനം യാഥാർത്ഥ്യമാക്കി എൽഡിഎഫ്‌ സർക്കാർ. മന്ത്രി എം ബി രാജേഷാണ് ഇത് സംബന്ധിച്ച ഫേസ്ബുക്ക് കുറിപ്പ് പങ്കുവയ്ച്ചത്. മഴക്കാലത്ത്‌ അഴുക്കുവെള്ളത്തിൽ കഴുത്തറ്റം മുങ്ങി ജിവിക്കേണ്ടി വന്ന നരകജീവിതത്തിന്‌ അവസാനമായി. മുണ്ടംവേലിയിലെ ഫ്ലാറ്റിൽ ഇനി മനസമാധാനത്തോടെ അവർ കിടന്നുറങ്ങും. അറുപതും എഴുപതും വയസ്‌ പ്രായമുള്ള അമ്മമാർ, ജീവിതത്തിലൊരിക്കലും സാക്ഷാത്കരിക്കാനാവില്ല എന്ന് കരുതിയ സ്വപ്നം യാഥാർത്ഥ്യമായത് ഇപ്പോഴും വിശ്വസിക്കാനാവാതെ നിൽക്കുകയാണ്‌. എത്രയോ മഴക്കാലരാത്രികളിൽ പി ആൻഡ്‌ ടി കോളനിയിൽ വെള്ളമിരച്ച്‌ കയറുന്ന വീടുകളിൽ സമാധാനമില്ലാതെ കിടന്നവർ, ഇനി സമാധാനത്തോടെ കിടന്നുറങ്ങും. ആത്മാഭിമാനത്തോടെ അന്തസോടെ മനുഷ്യോചിതമായ ജീവിതം നയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. “തലവിധിയാണ്‌ എന്നോർത്ത്‌ ദുരിതജീവിതം സഹിച്ചവരാണ്‌ കൊച്ചി പേരണ്ടൂർ പി ആൻഡ്‌ ടി കോളനിക്കാർ. തലയിൽ വരച്ചത്‌ ആർക്ക്‌ മായ്ക്കാനാവും എന്ന് പരിതപിച്ചുകൊണ്ടിരുന്നവരുടെ തലവര എൽഡിഎഫ്‌ സർക്കാർ മാറ്റിവരച്ചു. മഴക്കാലത്ത്‌ അഴുക്കുവെള്ളത്തിൽ കഴുത്തറ്റം മുങ്ങി ജിവിക്കേണ്ടി വന്ന നരകജീവിതത്തിന്‌ അവസാനമായി.…

Read More