Author: T21 Media

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിൻ്റെ അടിസ്ഥാനം ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള സഹതാപ തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിധി എൽഡിഎഫ് മാനിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉമ്മൻ ചാണ്ടിയുടെ 13ാം വിജയമാണെന്നാണ് ചാണ്ടി ഉമ്മൻ അവകാശപ്പെട്ടത്. ഇതെല്ലാം സഹതാപ തംരംഗത്തിൻ്റെ സുചനകൾ വ്യക്തമാക്കുന്നതാണ് എന്നും അദ്ദേഹം ചുണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കും. എൽഡിഎഫിൻ്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവർത്തനം, മികവുറ്റ രാഷ്ട്രീയ പ്രവർത്തനം, വികസനത്തെക്കുറിച്ചും ഗവൺമെൻറിനെക്കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ച നടത്തിയ പ്രവർത്തനത്തിൻ്റെ ഭാഗമായി ഈ സഹതാപ തരംഗത്തിനിടയിലും അടിത്തറ നിലനിർത്തി പോകാൻ സാധിച്ചതെന്നും എം.വി ഗോവിന്ദൻ തിരുവന്തപുരനത്ത് പ്രതികരിച്ചു. ബിജെപിക്ക്‌ വലിയ രീതിയിലുള്ള വോട്ട്‌ ചോർച്ച ഉണ്ടായിട്ടുണ്ട്‌. 19000 വരെ വോട്ട്‌ നേടിയിട്ടുള്ള മണ്ഡലത്തിൽ 6558 ആയി കുറഞ്ഞു. ബിജെപിയുടെ നല്ല ശതമാനം വോട്ട്‌…

Read More

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ ജയം. 36, 667 വോട്ടുകൾക്കാണ് യുഡിഎഫ്‌ സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിച്ചത്. വോട്ടുനില: ചാണ്ടി ഉമ്മൻ (യുഡിഎഫ്‌) -78098, ജെയ്‌ക്‌ സി തോമസ്‌ (എൽഡിഎഫ്‌) – 41644, ലിജിൻ ലാൽ (ബിജെപി)- 6500. എൽഡിഎഫ്‌ ഉയർത്തിയ വികസന ചർച്ചകളിൽ നിന്ന്‌ ഒളിച്ചോടിയാണ്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ഉമ്മൻ ചാണ്ടിയുടെ വേർപാടിനുശേഷം ഒരു മാസത്തിനുള്ള പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ ചർച്ചകൾക്ക്‌ മുഖംകൊടുക്കാതെ സഹതാപം മാത്രമായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ തന്ത്രം.

Read More

നിരാലംബ വിഭാഗങ്ങളെ ഹിന്ദുവിഭാ​ഗത്തിൽ ചേർത്തുനിർത്താൻ ആർഎസ്എസ് പ്രവർത്തകർ ​ഗോമാംസം കഴിക്കാൻ മടികാട്ടേണ്ടിതില്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. നാ​ഗ്പുരിൽ വിദ്യാർഥികളെ അഭിസംബോധനചെയ്യവെയാണ് ​പരാമർശം. സസ്യാഹാരികളായ ആർഎസ്എസ് നേതാക്കൾ അന്തർജാതി സമൂഹ വിരുന്നിൽ അധഃസ്ഥിതി വിഭാഗങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ പശുമാംസം യാതൊരു മടിയുമില്ലാത്ത കഴിക്കാൻ തയാറായിട്ടുണ്ടെന്ന കഥയും ഭാ​ഗവത് പരാമർശിച്ചു.​ ​ സമൂഹത്തിൽ ജാതി വിവേചനം നിലനിൽക്കുന്നിടത്തോളം സംവരണം നിലനിൽക്കുമെന്നും 2000 വർഷമായി ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി 200 വർഷം കഷ്ടപ്പെടാൻ ജനങ്ങൾ തയ്യാറാകണമെന്നും മോഹൻ ഭാഗവത് വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകി. സംവരണം ആവശ്യപ്പെട്ട് മറാത്തവിഭാ​ഗം മഹാരാഷ്ട്രയിൽ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് പരാമർശം. സംവരണ സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ബിഹാർ തെരഞ്ഞെടുപ്പുവേളയിൽ മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു.

Read More

ഈ വർഷം എട്ടുമാസത്തിനകം രാജ്യത്ത്‌ 23 സംസ്ഥാനങ്ങളിലായി ക്രൈസ്‌തവർക്കുനേരെ 525 ആക്രമണങ്ങൾ നടന്നതായി യുണൈറ്റഡ്‌ ക്രിസ്‌ത്യൻ കൗൺസിൽ റിപ്പോർട്ടൽ ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശിലാണ്‌ ഏറ്റവും കൂടുതൽ ആക്രമണമുണ്ടായത്-211. ഛത്തീസ്‌ഗഢിൽ 118 ഉം ഹരിയാനയിൽ 39 ഉം ആക്രമണമുണ്ടായി. കലാപം തുടരുന്ന മണിപ്പുരിനെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. അവിടെ നൂറുകണക്കിനു പള്ളികൾ തകർക്കുകയും 200 പേർ കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു. പതിമൂന്ന്‌ ജില്ലകളിൽ ക്രൈസ്‌തവരുടെ ജീവിതം അങ്ങേയറ്റം അപകടകരമാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്‌ഗഢിലെ ബസ്‌തർ ജില്ലയിൽമാത്രം ഇക്കൊല്ലം 51 അക്രമസംഭവമുണ്ടായി. കൊണ്ടഗാവ്‌ (ഛത്തീസ്‌ഗഢ്‌), അസംഗഢ്‌ (യുപി) എന്നിവിടങ്ങളിൽ 14 വീതവും യുപിയിലെ ജ്വാൻപുർ, റായ്‌ബറേലി, സീതാപുർ എന്നിവിടങ്ങളിൽ 13 വീതവും കാൺപുരിൽ 12ഉം ഹർദോയ്‌, മഹാരാജ്‌ഗഞ്ച്‌, കുശിനഗർ, മൗ എന്നിവിടങ്ങളിൽ 10 വീതവും ആക്രമണം നടന്നു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പേരിൽ 520 ക്രൈസ്‌തവരെ കേസുകളിൽ കുടുക്കി. ചില ഗ്രാമങ്ങളിൽ കുടിവെള്ളവും പൊതുനിരത്തുകളിൽ സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കുന്നതടക്കമുള്ള വിവേചനങ്ങളും ക്രൈസ്‌തവർ നേരിടുന്നു. സ്വന്തമായുള്ള ഭൂമിയിൽ കൃഷി ചെയ്യാൻ വരെ…

Read More

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഏഴുവർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടത് 62,000 അധിക തൊഴിലവസരങ്ങൾ. 2011- 2016ൽ ഇത്‌ 29,845 മാത്രമായിരുന്നു. പുതുതായി എത്തുന്ന കമ്പനികളിലും ഐടി സ്പെയ്‌സിലും ഈ വർധനയുണ്ട്‌. ടെക്‌നോപാർക്കിൽ പുതുതായി 128 കമ്പനികൾ പ്രവർത്തനമാരംഭിച്ചു. 20.97ലക്ഷം ചതുരശ്രയടി വർധനവാണ് ഉണ്ടായത്. ഇൻഫോപാർക്കിൽ ഇത്‌ 294ഉം 49.59 ലക്ഷവും സൈബർ പാർക്കിൽ 82ഉം 2.88 ലക്ഷം ചതുരശ്രയടിയുമാണ്‌. ഐടി കയറ്റുമതിയിലും ഏറെ മുന്നിലാണ്‌. ടെക്‌നോപാർക്കിൽ 44616 കോടിയുടെയും ഇൻഫോപാർക്കിൽ 40,709 കോടിയുടെയും സൈബർ പാർക്കിൽ 215.73 കോടിയുടെയും ഐടി കയറ്റുമതി നടന്നു. 2011- 16ൽ ഇത്‌ 22,493 കോടി, 11,628 കോടി, 2.77 കോടി വീതമായിരുന്നു. ഏഴുവർഷത്തിനിടെ യഥാക്രമം 1735 കോടി, 5557.2 കോടി, 12.25 കോടി രൂപ വീതം നിക്ഷേപം ഐടി പാർക്കിലുണ്ടായി. ഐടി മേഖലയിലെ തൊഴിലവസരം വർധിപ്പിക്കാൻ സർക്കാർ നടത്തിയ ഇടപെടലാണ്‌ വിജയം കാണുന്നത്‌. നിലവിൽ പ്രവർത്തിക്കുന്ന ആഗോള ഐടി കമ്പനികൾക്ക്‌ പുറമെ കേരളത്തിൽ സാന്നിധ്യമില്ലാത്തവയെ ആകർഷിക്കാൻ വിപുലമായ മാർക്കറ്റിങ്‌…

Read More

കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിവിഹിതം നിഷേധിച്ച് കേന്ദ്രസർക്കാർ. സാങ്കേതിത്വത്തിൻ്റെ മറപിടിച്ചാണ് പദ്ധതിവിഹിതം നിഷേധിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം പോഷനിൽ കേരളത്തിന് നൽകേണ്ട 285 കോടിയുടെ ആദ്യ ​ഗഡുവായ 170 കോടി, സാമ്പത്തികവർഷത്തിലെ ആറാംമാസത്തിലും നൽകിയിട്ടില്ല. മുൻവർഷത്തെ വിനിയോഗം സംബന്ധിച്ച കണക്കുകൾ തൃപ്തികരമല്ലെന്നു പറഞ്ഞാണ് കേന്ദ്രത്തിൻ്റെ ക്രൂരത. ഓരോതവണയും പുതിയ കാരണങ്ങൾ കണ്ടെത്തി കേന്ദ്രം ഫണ്ട് തടയുകയാണ്. 2022 -23 വർഷത്തിലെ കണക്ക് ജൂലൈ ഏഴിന് പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) വഴി കേരളം നൽകിയതാണ്. എന്നാൽ, 2021- 22 വർഷത്തിലെ രണ്ടാം ​ഗഡുവായ 132 കോടി രൂപ കേരളം വിനിയോ​ഗിച്ചില്ലെന്ന് ആരോപിച്ച് ഫണ്ട് തടഞ്ഞു. 2021- 22ൽ കേന്ദ്രം വിഹിതം നൽകാത്തതിനെ തുടർന്ന് സംസ്ഥാന ധനവകുപ്പ് സ്കൂളുകൾക്ക് പണം നൽകുകയായിരുന്നു. പിന്നീട് നിരന്തര ഇടപെടലിലൂടെ 2023 മാർച്ച് 30നാണ് റീ ഇംപേഴ്സ്മെന്റായി തുക ലഭിച്ചത്. എന്നാൽ, ഇത് പരി​ഗണിക്കാതെ കേന്ദ്രവിഹിതമായ 132 കോടിയും സംസ്ഥാന വി​ഹിതമായ 77 കോടിയും…

Read More

സംഘപരിവാറിൻ്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ അജൻഡ നടപ്പാക്കുന്നതിനുള്ള കൂടിയാലോചനകൾക്ക്‌ കഴിഞ്ഞ ജൂൺമുതൽ തന്നെ മുൻരാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ തുടക്കമിട്ടതായി സൂചന. പുതിയ പാർലമെന്റിൻ്റെ ഉദ്‌ഘാടനത്തിനു പിന്നാലെ ജൂൺ രണ്ടിന്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയും കോവിന്ദിനെ വസതിയിലെത്തി കണ്ട് ചർച്ച നടത്തിയിരുന്നു. കർണാടക തെരഞ്ഞെടുപ്പിൽ തോറ്റതോടെ ആശങ്കയിലായ ബിജെപി നേതൃത്വം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ തന്ത്രം ആവിഷ്കരിക്കുന്ന ഘട്ടത്തിലായിരുന്നു കൂടിക്കാഴ്‌ച. പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്നതിനായി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ അജൻഡ സജീവമാക്കുന്നതിനെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സഹപ്രവർത്തകരുമായി കൂടിയാലോചിച്ചിരുന്നു. ജൂൺ ഒമ്പതുമുതൽ ആഗസ്‌ത്‌ 29 വരെയുള്ള കാലയളവിൽ കോവിന്ദ്‌ വിവിധ തലങ്ങളിൽ കൂടിയാലോചനകൾ നടത്തി. കേരളം, ബംഗാൾ, ഗുജറാത്ത്‌, ബിഹാർ, പഞ്ചാബ്‌, ഹരിയാന, യുപി, ഒഡിഷ, ഉത്തരാഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാരെയും ദാദ്ര നഗർഹവേലി അഡ്‌മിനിസ്‌ട്രേറ്ററെയും കോവിന്ദ്‌ കണ്ടു. സുപ്രീംകോടതി ചീഫ്‌ജസ്റ്റിസ്‌, ലോക്‌സഭാ സ്‌പീക്കർ, യുപി മുഖ്യമന്ത്രി…

Read More

അടുത്ത മാർച്ച് മാസത്തിനകം സംസ്ഥാനത്തെ 60,000 ആദിവാസി കുടുംബങ്ങൾക്കുകൂടി കെ ഫോൺ കണക്‌ഷൻ നൽകും. ഈമാസം 10,000 സൗജന്യ കണക്‌ഷനും 10,000 വാണിജ്യ കണക്‌ഷനും നൽകും. കെ ഫോൺ – കേരള വിഷൻ കമ്പനികൾ ഇതുസംബന്ധിച്ച് ധാരണയായി. അടുത്തവർഷം ഒക്ടോബറിനകം ഒന്നാംഘട്ടം പൂർത്തിയാക്കും. രണ്ടര ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കണക്‌ഷൻ ഉറപ്പാക്കും. ഇതിനൊപ്പം ഒന്നരലക്ഷം വാണിജ്യ കണക്‌ഷനും നൽകും. 2025ൽ രണ്ടാംഘട്ടമായി അഞ്ചുലക്ഷം സൗജന്യ കണക്‌ഷൻ നൽകും. മൂന്നും നാലും ഘട്ടങ്ങളിൽ 6.5 ലക്ഷം കണക്‌ഷനും എത്തിക്കും. 2026 മാർച്ചിൽത്തന്നെ പൂർണലക്ഷ്യം കൈവരിക്കാനാണ്‌ കെ ഫോൺ ശ്രമം. കേരള വിഷനു പുറമെ 924 പ്രദേശിക കേബിൾ ഓപ്പറേറ്റർമാരുമായും കരാറുണ്ട്‌. കെ ഫോൺ രണ്ടാംഘട്ട ലക്ഷ്യത്തിൻ്റെ പൂർത്തീകരണത്തിനായി രണ്ടര ലക്ഷം ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന്‌ കെ ഫോൺ ആവശ്യപ്പെട്ടു. ഓരോ നിയമസഭാ മണ്ഡലത്തിൽനിന്നും സൗജന്യ കണക്‌ഷന്‌ അർഹരായ 2000 കുടുംബത്തിൻ്റെ പട്ടികയാണ്‌ ആവശ്യപ്പെട്ടത്‌. നാലായിരം വീട്ടിലാണ് നിലവിൽ സൗജന്യ കണക്‌ഷൻ…

Read More

തിരുവനന്തപുരം: രാജ്യത്തിൻ്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സങ്കുചിത രാഷ്‌ട്രീയത്തിനെതിരെ ജനങ്ങളാകെ ഒന്നിച്ചു നിന്ന് പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് ‘ഇന്ത്യ’ എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിൻ്റെ ഒന്നാം അനുച്ഛേദത്തിൽ, നമ്മുടെ രാജ്യത്തെ ‘India, that is Bharat’ (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ ‘ആമുഖം’ തുടങ്ങുന്നത് ‘We, the people of India’ എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്‌ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്. ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം?…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച വിശദമായ അറിവുകൾ നൽകാനായി കൈപ്പുസ്തകം പുറത്തിറക്കി സർക്കാർ. ഭിന്നശേഷി സൗഹൃദ അച്ചടി പ്രസിദ്ധീകരണം എന്ന ആശയം രാജ്യത്തിന്‌ മാത്രമല്ല ലോകത്തിന്‌ തന്നെ മാതൃകയാണെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ ചേർത്തുപിടിച്ചുകൊണ്ടാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. ഗ്രാമസഭ, പഞ്ചായത്ത് രാജ് നിയമം, പൗരാവകാശ രേഖ, സിവിൽ രജിസ്ട്രേഷൻ തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും ഭിന്നശേഷിക്കാർക്ക്‌ പുസ്തകം കൃത്യമായ ധാരണ നൽകുന്നു. പുസ്തകത്തിൽ ഏഴുതരം ഭിന്നശേഷി സൗഹൃദ മാർഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പ്: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ ചേർത്തുപിടിച്ചുകൊണ്ടാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. ഇപ്പോഴിതാ കേരളത്തിലെ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച വിശദമായ അറിവുകൾ നൽകാനായി ഒരു കൈപ്പുസ്തകം പുറത്തിറക്കിയിരിക്കുകയാണ്‌. ഗ്രാമസഭ, പഞ്ചായത്ത് രാജ് നിയമം, പൗരാവകാശ രേഖ, സിവിൽ രജിസ്ട്രേഷൻ തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും ഭിന്നശേഷിക്കാർക്ക്‌ പുസ്തകം കൃത്യമായ ധാരണ…

Read More