Author: T21 Media

തിരുവനന്തപുരം: ടി21 അവതാരക പാർവതി ഗിരികുമാറിനെതിരായ കോൺഗ്രസ്‌ സൈബർ ആക്രമണത്തെ അപലപിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി. പുതുപ്പള്ളി മണ്ഡലത്തിലെ വികസനമില്ലായ്മ അക്കമിട്ട് ചൂണ്ടിക്കാട്ടിയതാണ്‌ ചിലരെ പ്രകോപിപ്പിച്ചതും ഇത്തരത്തിൽ അതിനീചമായ “സൈബർ ലിഞ്ചിങ്ങിന്’ പ്രേരിപ്പിച്ചതും. പാർവതി തന്റെ തൊഴിലാണ്‌ ചെയ്തത്. റിപ്പോർട്ടിൽ വസ്തുതാപരമായ എന്തെങ്കിലും പിശകുകൾ ഉണ്ടായിരുന്നുവെങ്കിൽ ചൂണ്ടിക്കാട്ടുകയും വിമർശിക്കുകയും ചെയ്യാം. അത് ജനാധിപത്യ മര്യാദകളുടെ ഭാഗവുമാണ്. എന്നാൽ റിപ്പോർട്ടിലെ വസ്തുതകളെ നിഷേധിക്കാൻ കഴിയാതായപ്പോൾ സ്‌ത്രീത്വത്തെയും അന്തസ്സിനെയും ആക്രമിക്കുകയാണ്‌ ചെയ്തത്‌. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾ നേരിടുന്ന ശാരീരികവും ലിംഗപരവുമായ അധിക്ഷേപങ്ങളും അതിക്രമങ്ങളും ആണധികാര ബോധത്തിന്റെ അശ്ലീല പ്രകടനങ്ങളാണ്. ഈ അതിക്രമത്തിന് നേതൃത്വം കൊടുക്കുന്നത് വലതു മുന്നണിയിൽപ്പെട്ട, പൊതുപ്രവർത്തകരായി അറിയപ്പെടുന്ന ആളുകളാണ് എന്നത് കൂടുതൽ ഗൗരവകരമാണന്നും പാർവതിക്ക്‌ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും പി കെ ശ്രീമതി പ്രസ്താവനയിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസുകൾ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തിൻറെയും അഴിമതിയുടെയും അരാജകത്വത്തിൻറെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാക്കൾ മാത്രമാണ് തുടക്കം മുതൽ സോളാർ കേസുകളിലെ കഥാപാത്രങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സോളാർ കേസുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. നാടിൻറെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊർജ്ജ പദ്ധതിയെയാണ് കോടികൾ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയത്. ഇതാണ് യുഡിഎഫ് സർക്കാർ നിയമിച്ച ജൂഡീഷ്യൽ കമ്മീഷൻറെ കണ്ടെത്തലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിൻറെ ഇടനാഴികളിൽ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഇതുണ്ടാക്കിയത്. ആരായിരുന്നു ഇതിന് ഉത്തരവാദി എന്ന് പരിശോധിക്കുമ്പോൾ ‘അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ’എന്നുപറഞ്ഞതുപോലെയാണ് അന്നത്തെ അവസ്ഥ. ദല്ലാൾ കഥ നിങ്ങളുടെ ആവശ്യത്തിന് കെട്ടിച്ചമക്കുന്ന കഥയാണ്. അത്ര പെട്ടെന്ന് എന്റടുത്തു വരാനുള്ള മാനസികാവസ്ഥ അയാൾക്ക് കാണില്ലെന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ. മുമ്പ് ദല്ലാൾ നന്ദകുമാറിനെ ഇറക്കി…

Read More

യുനെസ്കോ പ്രസിദ്ധീകരിച്ച 2023-ലെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ടിൽ കേരളത്തിന് പ്രശംസ. വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മൂന്ന് പ്രത്യേക പരാമർശങ്ങൾ കേരളത്തിന് ലഭിച്ചു.’സഹവർത്തിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ഉള്ളടക്ക നിർമിതിയുടെ ഗുണനിലവാരവും വൈവിധ്യവും വർദ്ധിപ്പിക്കും’ എന്ന തലക്കെട്ടിനു കീഴിലാണ് കൈറ്റിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സ്കൂൾവിക്കി’ പോർട്ടൽ അന്താരാഷ്ട്ര മാതൃകയായി പരാമർശിക്കപ്പെട്ടത്. സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ വിക്കിമീഡിയാ പ്ലാറ്റ്ഫോമിൽ തയ്യാറാക്കിയ സ്കൂൾവിക്കിയിൽ 15000-ത്തിലധികം സ്കൂളുകളെക്കുറിച്ചുള്ള ഉള്ളടക്കം പങ്കാളിത്ത രീതിയിൽ വികസിപ്പിച്ചെടുത്തത് ശ്രദ്ധേയമായ നേട്ടമാണെന്ന് യുനെസ്കോ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് പുറമെ സംസ്ഥാന സ്കൂൾ കലോത്സവ രചനകൾ, ചിത്രങ്ങൾ, ഡിജിറ്റൽ മാഗസിനുകൾ, കോവിഡ്കാല രചനകൾ എന്നിങ്ങനെ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ വിവര സംഭരണിയാണ് സ്കൂൾവിക്കി (www.schoolwiki.in) പോർട്ടൽ. ‘സ്വതന്ത്ര സോഫ്‍റ്റ്‍വെയറിൽ ചില രാജ്യങ്ങൾ ചാമ്പ്യന്മാരായിട്ടുണ്ട്’ എന്ന ശിർഷകത്തിനു കീഴിലാണ് കേരളത്തിലെ സ്കൂളുകളിൽ പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് ഡിജിറ്റൽ വിദ്യാഭ്യാസം നടത്തുന്ന മാതൃക അവതരിപ്പിച്ചത്. കേരള സർക്കാരിൻ്റെ സ്വതന്ത്ര സോഫ്‍റ്റ്‍വെയർ…

Read More

കോഴിക്കോട്: എംഎസ്എഫ് സെനറ്റംഗമായ ആമേന്‍ റാഷിദിനെ കോഴിക്കോട് സര്‍വകലാശാല അയോഗ്യനാക്കി. റെഗുലര്‍ വിദ്യാര്‍ത്ഥിയാണെന്ന് വ്യാജരേഖയുണ്ടാക്കി സംഭവത്തിലാണ് നടപടി. പാലക്കാട് തച്ചനാട്ടുകാര പഞ്ചായത്തില്‍ ജീവനക്കാരനായിരിക്കെയാണ് എംഎസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി കൂടിയായ അമീന്‍ റഷീദ് ശ്രീകൃഷ്ണപുരം സീഡാക് കോളേജില്‍ വ്യാജ അറ്റന്‍ഡന്‍സ് ഉണ്ടാക്കി സര്‍വകലാശാല സെനറ്റിലേക്ക് മത്സരിച്ച് വിജയിച്ചത്. ഇക്കാര്യം തെളിഞ്ഞതോടെയാണ് സെനറ്റംഗസ്ഥാനത്ത് നിന്ന് റാഷിദിനെ അയോഗ്യനാക്കിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് സര്‍വകലാശാലയുടെ നടപടി. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ പ്രശ്‌നം എസ്എഫ്‌ഐ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ കുറ്റക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് എസ്എഫ് സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്. ഒരു ദിവസം പോലും കോളേജില്‍ ഹാജരാകാത്ത വ്യക്തിക്ക് മതിയായ ഹാജര്‍ നല്‍കുകയും സെനറ്റിലേക്കുള്ള മത്സരത്തിന് സാക്ഷ്യപത്രം ഒപ്പിട്ടുനല്‍കുകയും ചെയ്ത കോളേജ് അധികൃതര്‍ക്കും വ്യാജരേഖയില്‍ പങ്കുണ്ടെന്നും സീഡാക് കോളേജിനെതിരെ സര്‍വകലാശാല തലത്തില്‍ നടപടി വേണമെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു

Read More

തിരുവനന്തപുരം: T 21 അവതാരക പാര്‍വതി ഗിരികുമാറിനെതിരായ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അണികളുടെ നികൃഷ്ടമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് T 21 പ്രതിനിധിയായി പുതുപ്പള്ളിയിലെത്തിയ പാര്‍വതി മണ്ഡലത്തിലെ വികസനയില്ലായ്മ വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് കൂട്ടആക്രമണം നടത്തി വരുന്നത്. യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുന്നതും അല്ലാത്തതുമായ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് കേട്ടാലറയ്ക്കുന്ന തെറിവിളിയും അശ്ലീലവും പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ നിന്നെടുത്ത സ്‌ക്രീന്‍ഷോട്ടുകള്‍ അശ്ലീലമായ രീതിയില്‍ മോര്‍ഫ് ചെയ്താണ് കോണ്‍ഗ്രസ് സൈബര്‍ സംഘത്തിന്റെ പ്രചാരണം. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ ഉന്നതര്‍ വരെ അംഗമായ പേജുകളില്‍ ഉള്‍പ്പെടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പേരും ചിത്രവും ചേര്‍ത്തും കോണ്‍ഗ്രസുകാര്‍ അസഭ്യവര്‍ഷം നടത്തുന്നു. പുതുപ്പള്ളിയില്‍ വികസനം തൊട്ടുതീണ്ടാത്തത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് കോണ്‍ഗ്രസിന്റെ ഊതിവീര്‍പ്പിച്ച ബലൂണ്‍ പൊട്ടിച്ചതിലുണ്ടായ വൈരാഗ്യം കൂടിയാണ് ഇത്. T 21 പുറത്തു കൊണ്ടുവന്ന കാര്യങ്ങള്‍…

Read More

ന്യൂഡല്‍ഹി: ഇന്ത്യ എന്ന പേര് ഭാരത് ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട രാജ്യം ഒന്നാകെ ചര്‍ച്ചയാകുന്നതിനിടെ ജി 20 ഉച്ചക്കോടിയിലും ‘ഇന്ത്യ’ പുറത്ത് തന്നെ. പകരം ഭാരത് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തില്‍ ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ജി 20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികള്‍ക്ക് നല്‍കുന്ന കൈപ്പുസ്തകത്തിലും ‘ഭാരത്; ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ജി20 യുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ ക്ഷണപത്രികയില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത് എന്നു രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ആസിയന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനം അറിയിച്ച് ഇറക്കിയ കുറിപ്പില്‍ ‘പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സാധ്യമായ എല്ലാ ഇടങ്ങളിലും പുരാതന കാലംമുതലുള്ള ‘ഭാരത്’ എന്ന് പറയണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ നിര്‍ദേശത്തിനു തൊട്ടുപിന്നാലെയാണ് പൊടുന്നനെയുള്ള ഈ മാറ്റം.

Read More

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടൊഴിഞ്ഞതിന് പിന്നാലെ പതിവ് പോലെ കോണ്‍ഗ്രസില്‍ പോരിന് തുടക്കമായി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ ആണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ പാര്‍ട്ടി സംവിധാനത്തിന് വീഴ്ച പറ്റിയെന്നാണ് മുരളീധരന്റെ ആരോപണം. ‘പുതുപ്പള്ളിയില്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം ലഭിച്ചു. ഉമ്മന്‍ചാണ്ടിയുടെ മരണവും, കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായി. നേതൃത്വം ഒരിടത്തുതന്നെ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനം കൊണ്ടാണ് മികച്ച വിജയം നേടിയത്. എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത് സാധിക്കില്ല. സംഘടനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു.

Read More

സംസ്ഥാനത്തെ സ്‌കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂളുകള്‍ക്ക് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാനും, കണക്ഷന്‍ ഇല്ലാത്തിടത്ത് എത്തിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം കെ ഫോണ്‍ ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാല്‍ ബദല്‍ സംവിധാനമൊരുക്കും. ഒക്ടോബര്‍ 30 ഓടെ ഹൈടെക് സ്‌കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി – അപ്പര്‍പ്രൈമറി സ്‌കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്‌കൂള്‍ – ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബി.എസ്.എന്‍.എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു. പ്രൈമറി തലത്തില്‍ ആദ്യ നാലു വര്‍ഷവും സെക്കണ്ടറിതലത്തില്‍ ആദ്യ അഞ്ചുവര്‍ഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവര്‍ഷം 10.2 കോടി രൂപ…

Read More

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. കേന്ദ്രമന്ത്രിമാരും സംസ്ഥാന നേതാക്കളും പുതുപ്പള്ളിയില്‍ പറന്നിറങ്ങുമ്പോഴാണ് കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ട് ബിജെപി പരിഹാസ്യമായത്. ജില്ലാ പ്രസിഡന്റ് കൂടിയായ ബി ജെ പി സ്ഥാനാർഥി ലിജിന്‍ ലാലിന് കിട്ടിയത് 6,558 വോട്ട് മാത്രമാണ്. 2021ല്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിയ്ക്ക് 11,694 വോട്ട് ലഭിച്ചിരുന്നു. അതില്‍ നിന്നാണ് കുത്തനെ താഴേയ്ക്ക് പോയത്. പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് (16.7 ശതമാനം) ലഭിച്ചാലേ കെട്ടിവച്ച പണം തിരികെ കിട്ടൂ. 5.02 ശതമാനം വോട്ടാണ് ലിജിന്‍ ലാലിന് ലഭിച്ചത്. 11 ബൂത്തുകളില്‍ വോട്ട് രണ്ടക്കം തികഞ്ഞില്ല. മുന്‍വര്‍ഷത്തേക്കാള്‍ 5,136 വോട്ട് എങ്ങനെ കുറഞ്ഞു എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കുഴയുകയാണ് ബിജെപി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് 20,911 വോട്ട് ലഭിച്ചിരുന്നു.…

Read More

വടക്കാഞ്ചേരി: തൃശ്ശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. കേസില്‍ യുവമോര്‍ച്ചാ നേതാവ് ഉള്‍പ്പടെ 2 പേര്‍ പോലീസ് പിടിയിലായി. തിരുവില്വാമല പട്ടിപ്പറമ്പ് ആര്യാമ്പാടത്ത് വീട്ടില്‍ രഘുകുമാര്‍ (38), സുഹൃത്ത് വടക്കാഞ്ചേരി പത്താംകല്ല് പുത്തന്‍കുളം വീട്ടില്‍ ബാദുഷ (20) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ രഘുകുമാര്‍ യുവമോര്‍ച്ചാ നേതാവും ജനം ടിവി പ്രാദേശിക ലേഖകനുമാണ്. പണം കൊടുക്കാമെന്നു പറഞ്ഞാണ് രണ്ടാം പ്രതി ബാദുഷയുടെ സഹായത്തോടെ ഒന്നാംപ്രതി രഘുകുമാര്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.

Read More