Author: T21 Media

മണിപ്പൂർ സംഘർഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തതിന് മധ്യപ്രദേശ് പോലീസ് കേസെടുത്ത സീറോ മലബാർ സഭാ വൈദികൻ ആത്മഹത്യ ചെയ്തു. സീറോ മലബാർ സഭയിലെ വൈദികനും സാഗർ അതിരൂപതാംഗവുമായ ഫാദർ അനിൽ ഫ്രാൻസിസ് (40) ആണ്‌ ആത്മഹത്യ ചെയ്തത്. ഒരു മാസം മുൻപാണ് ഫാ.അനിൽ ഫ്രാൻസിസ് മണിപ്പൂർ അക്രമത്തെക്കുറിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഷെയർ ചെയ്തത്. പിന്നാലെ ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനുപിന്നാലെ വൈദികൻ മാനസിക പിരിമുറുക്കത്തിലും സമ്മർദ്ദത്തിലുമായിരുന്നുവെന്ന് രൂപത പ്രതിനിധികൾ ആരോപിച്ചു. സെപ്‌തംബർ 14നാണ് മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശിയാണ് അനിൽ ഫ്രാൻസിസ്. 13ന്‌ ബിഷപ്‌ ഹൗസ്‌ സന്ദർശിച്ച അനിൽ പ്രാർത്ഥനയിലും പങ്കെടുത്തിരുന്നു. തുടർന്ന്‌ കാണാതായി. പിന്നേറ്റ്‌ കന്റോൺമെന്റ്‌ പ്രദേശത്തെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. അനിലിന്റേതായി കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ തൻ്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് പറയുന്നത്‌. ആഗ്രഹം പോലെ സംസ്‌കാരം നടത്തുമെന്ന്‌ ബിഷപ്പ് ജയിംസ് അത്തിക്കളം അറിയിച്ചു.

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നിപാ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഉച്ച ഭക്ഷണം നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിപാ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയപ്പോഴാണ് ഈ പ്രവർത്തനം കാണാൻ ഇടയായത്. ഐസോലേഷനിൽ ഉള്ളവർക്ക് ഡിവൈഎഫ്ഐ ഉച്ചഭക്ഷണം കൃത്യമായി നൽകുന്നു എന്നുള്ളത് ഏറെ സന്തോഷമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: നിപയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐക്ക് ബിഗ് സല്യൂട്ട്.. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ നൽകുന്ന ഹൃദയപൂർവ്വം ഉച്ച ഭക്ഷണ വിതരണ പരിപാടി ഇന്ന് കാണുകയുണ്ടായി. നിപാ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയപ്പോഴാണ് ഈ പ്രവർത്തനം കാണാൻ ഇടയായത്. ഐസോലേഷനിൽ ഉള്ളവർക്ക് ഡിവൈഎഫ്ഐ ഉച്ചഭക്ഷണം കൃത്യമായി നൽകുന്നു എന്നുള്ളത് ഏറെ സന്തോഷകരമാണ്. ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതി മൂന്നുവർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഓരോ ദിവസവും 3500ലധികം…

Read More

ന്യൂഡൽഹി: ഒക്‌ടോബർ അവസാനത്തോടെ ധാരണയിലെത്തുമെന്ന്‌ ഇന്ത്യ പ്രഖ്യാപിച്ച സ്വതന്ത്ര വ്യാപാര കരാർ ) ചർച്ചകളിൽനിന്ന്‌ ക്യാനഡ പിന്മാറി. ക്യാനഡയുടെ പിന്മാറ്റം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ജി 20 അം​ഗമായ ക്യാനഡ കടുത്ത എതിർപ്പ് വ്യക്തമാക്കി പിന്മാറിയത്, ഉച്ചകോടി വൻനേട്ടമായി കൊണ്ടാടിയ ബിജെപിയ്ക്ക് ഇത് വൻ പ്രഹരമായി. ലോകം മുഴുവൻ തന്റെ നേതൃത്വം അംഗീകരിക്കുന്നുവെന്നും “വിശ്വ​ഗുരു’ വായി വാഴ്‌ത്തുന്നുമെന്നുമുള്ള നരേന്ദ്ര മോദിയുടെ മുഖംമൂടിയും അഴിഞ്ഞുവീണു. 10 വർഷമായി നടത്തിയ ചർച്ചയിലൂടെ രൂപപ്പെടുത്തിയ കരാറാണ് ഇല്ലാതാകുന്നത്. ആയിരക്കണക്കിന് മലയാളികൾ ജോലിചെയ്യുന്ന ക്യാനഡയുമായുള്ള ബന്ധം വഷളാകുന്നത്‌ കേരളത്തെയും പ്രതികൂലമായി ബാധിക്കും. ഖലിസ്ഥാൻ അടക്കമുള്ള ഇന്ത്യാവിരുദ്ധ ആശയക്കാരെ ക്യാനഡ തടയുന്നില്ലെന്ന്‌ കേന്ദ്ര സർക്കാർ തുടർച്ചയായി പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം ജി 20 നടക്കുന്നതിനിടെ ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള അനൗദ്യോഗിക ചർച്ചയിലും മോദി ഉയർത്തി. ആവിഷ്‌കാരസ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്ന്‌ വ്യക്തമാക്കിയ ട്രൂഡോ വിദ്വേഷശക്തികൾക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും പറഞ്ഞിരുന്നു. ആഭ്യന്തരവിഷയങ്ങളിൽ ഇന്ത്യൻ ഇടപെടൽ അംഗീകരിക്കില്ലെന്ന്‌ ട്രൂഡോ വ്യക്തമാക്കിയതും ബന്ധം കൂടുതൽ…

Read More

കോഴിക്കോട്: ശനിയാഴ്ച രാത്രി പരിശോധനാ ഫലം പുറത്തുവന്ന 42 സാമ്പിളുകളും നെ​ഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് കാറ്റ​ഗറിയിലുൾപ്പെട്ട 23 സാമ്പിളുകൾ ഇതിലുണ്ടായിരുന്നു. ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈ ഫലങ്ങളും നെ​ഗറ്റീവാണ്. കുറച്ചു സാമ്പിളുകളുടെ കൂടി ഫലം വരാനുണ്ടെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. 19 ടീമുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സമ്പർക്കപ്പട്ടിക തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്. ഭൂരിഭാ​ഗവും കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇനിയും കണ്ടെത്താനുള്ളവരെ പൊലീസിൻ്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ ഉപയോ​ഗിച്ച് കണ്ടെത്തും. ജില്ലയിലുള്ള കേന്ദ്രസംഘങ്ങൾ 2018ൽ നിപ വ്യാപനം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ഐസിഎംആറിന്റെയും എൻഐവിയുടെയും ചെന്നൈയിൽ നിന്നും പൂനെയിൽ നിന്നുമുള്ള സംഘങ്ങൾ നിലവിൽ രോ​ഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങൾ സന്ദർശിക്കും. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും കുഞ്ഞിന്റെ ആരോ​ഗ്യനില മെച്ചപ്പെടുന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വളച്ചൊടിച്ച വാർത്തകൾ നൽകി ജനങ്ങളെ ഭയചകിതരാക്കുന്ന മനോരമയെ തുറന്നു കാണിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഉത്തരവാദിത്വമുള്ള മാധ്യമങ്ങൾക്ക് ചേരാത്ത പ്രവൃത്തിയാണ് മനോരമയുടേതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പ്: “മനോരമ ദിനപത്രം ഇന്ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത സംബന്ധിച്ചാണ്… കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധത്തിന് ഒറ്റക്കെട്ടായി (ഇന്നലെ സർവകക്ഷി യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഒരുപോലെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെയും ഇടപെടലുകളെയും അഭിനന്ദിക്കുകയാണ് ചെയ്തത്.) നാം ശ്രമിക്കുമ്പോൾ ദയവായി ആളുകളെ ഭയചകിതരാക്കുന്ന വാർത്തകൾ കൊടുക്കരുത് എന്ന് മനോരമ പത്രത്തോട് അഭ്യർത്ഥിക്കുന്നു. നിപ നിയന്ത്രണത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം, തെറ്റായതോ വളച്ചൊടിച്ചതോ ആയ വാർത്തകൾ നൽകി കെടുത്താൻ ശ്രമിക്കരുത് എന്നും അഭ്യർത്ഥിക്കുന്നു. അത് ഉത്തരവാദിത്വമുള്ള ഒരു മാധ്യമത്തിന് ഒരിക്കലും ചേരാത്ത ഒരു പ്രവർത്തിയാണ് എന്ന് പറയട്ടെ. ‘നിപ പ്രതിരോധം പാളി… സമ്പർക്ക പട്ടിക ഉണ്ടാക്കുന്നതിൽ പോലും മെല്ലെ പോക്ക് എന്നാണ് വാർത്തയുടെ തലക്കെട്ട’…

Read More

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും മന്ത്രി എം ബി രാജേഷ് അഭിവാദ്യം ചെയ്തു. നിപയ്ക്കെതിരെ പോരാട്ടം തുടരുമ്പോഴും, വൈറസിനേക്കാൾ വിനാശകരമായ വെറുപ്പിൻ്റെ പ്രചാരകരെയും കരുതിയിരിക്കണമെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ‘രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ നിപ്പ അഴിച്ചുവിട്ടു’ എന്നുപോലും ആരോപിക്കാനാകുന്ന മാനസികാവസ്ഥയിലേക്ക് ഈ ദുരന്തമുഖത്തും ചിലരെത്തി. ഐ സി എം ആർ മാനദണ്ഡപ്രകാരം നിപ സ്ഥിരീകരിക്കാൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനേ കഴിയൂ എന്ന് ആരോഗ്യമന്ത്രി പറഞ്ഞ ശേഷവും, ചില സ്ഥാപിത താൽപര്യക്കാരും സൈബറിടത്തെ നുണപ്രചാരകരും വ്യാജപ്രചാരണവുമായി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു, ഫെയ്സ് ബുക്ക് കുറിപ്പ്: “നിപ പ്രതിരോധത്തിൽ വ്യാപൃതരായ എല്ലാ ആരോഗ്യപ്രവർത്തകരെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. മഹാമാരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ കേരളമാകെ കോഴിക്കോട്ടെ ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കുമൊപ്പമുണ്ട്. പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നത്. നിപ്പയെന്ന് സംശയം തോന്നിയപ്പോൾ തന്നെ ആരോഗ്യമന്ത്രി നേരിട്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. ഇതുവരെ 94 സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് കണ്ടെത്തി,…

Read More

കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ കേന്ദ്രത്തിന്റെ വകയാണെന്ന വ്യാജ പ്രചാരണം തുറന്നു കാട്ടി കണക്കുകൾ. മൊത്തം 50,90,390 ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ ഒരു മാസം വേണ്ടത് 760.56 കോടി രൂപയാണ്. ഇതിൽ 744.62 കോടിയും സംസ്ഥാന സർക്കാർ നൽകുമ്പോൾ കേന്ദ്ര സർക്കാർ തരുന്നത് 15.94 കോടി രൂപ മാത്രമാണ്. മൊത്തം പെൻഷൻ തുകയുടെ വെറും രണ്ടു ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ വിഹിതം. ഇതാകട്ടെ ദീർഘകാലമായി അനുവദിക്കുന്നുമില്ല. നിലവിൽ കേന്ദ്ര വിഹിതത്തിൽ 580 കോടി രൂപ കുടിശികയാണ്. കേരളത്തിൽ സംസ്‌ഥാന സർക്കാർ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ കേന്ദ്രസർക്കാർ വകയാണെന്ന് സംഘി നുണ ഫാക്ടറികൾ നിരന്തരം പ്രചരിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ കെ രാഗേഷ് ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. കേന്ദ്ര സർക്കാരാണ് വാർദ്ധക്യ, ഭിന്നശേഷി, വിധവാ, അവിവാഹിത, കർഷക പെൻഷൻ തുകകൾക്കുള്ള മുഴുവൻ ചെലവും നൽകുന്നതെന്ന പച്ചക്കള്ളം അവർ ഏറെക്കാലമായി തുടരുകയാണ്. . എന്നാൽ യഥാർത്ഥ…

Read More

കേന്ദ്രത്തിൻ്റെ വിവേചന നയമാണ് കേരളത്തിൽ ധന പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്. 2023-ൽ സംസ്ഥാനത്തിൻ്റെ തനതു നികുതി വരുമാനം 22 ശതമാനമാണു കൂടിയത്. ഇത് ഇന്ത്യാ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വർദ്ധനയാണ്. നികുതിയിതര വരുമാനം 45 ശതമാനം വർദ്ധിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി? ഇവിടെയാണ് കേന്ദ്രം പ്രതിക്കൂട്ടിലാകുന്നതെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് കുറിപ്പ്: “എന്താണു ഇന്നത്തെ കേരള ധനപ്രതിസന്ധിയുടെ മൂലകാരണം? കേരള സർക്കാരിന്റെ 2022-23-ലെ ബജറ്റ് ഏതാണ്ട് ഒന്നര ലക്ഷം കോടി രൂപയാണ്. ഇതിൽ സംസ്ഥാനത്തിന്റെ തനതു നികുതി മുക്കാൽ ലക്ഷം കോടി രൂപയാണ് (ഇതിൽ ചെറിയൊരു തുക നികുതിയിതര വരുമാനവും ഉൾപ്പെടും). കേന്ദ്ര ധനസഹായം അര ലക്ഷം കോടി രൂപയാണ്. വായ്പ ഏതാണ്ട് കാൽ ലക്ഷം കോടി രൂപയാണ്. ഇതാണു കേരള ബജറ്റിന്റെ വരുമാനത്തിന്റെ ഒരു ലളിതരൂപം. ചോദ്യവും ലളിതമാണ്. ഏതിലാണു കുറവ്…

Read More

സോളാർ കേസിൽ കെ സി ജോസഫിന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ മുന്നറിയിപ്പ്. പത്തുവർഷം മുമ്പ് നടന്ന കാര്യങ്ങൾ ഇപ്പോൾ കുഴിതോണ്ടി പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും താൻ മിതത്വം പാലിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ജോപ്പൻ്റെ അറസ്റ്റ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ല. അറസ്‌റ്റിന്‌ ഉമ്മൻ ചാണ്ടിയോട് ചോദിക്കണമെന്ന് നിർബന്ധമില്ല. ഉമ്മൻചാണ്ടി മരിച്ചതിനുശേഷം എന്തിനാണ് ദല്ലാൾ നന്ദകുമാർ ഇപ്പോൾ കമ്മീഷന് മുമ്പിൽ പറയാത്ത കാര്യങ്ങൾ പറയുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു. സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പൻ്റെ അറസ്റ്റ് ഉമ്മൻ‌ചാണ്ടി അറിഞ്ഞിരുന്നില്ലെന്ന കെ സി ജോസഫിൻ്റെ വെളിപ്പെടുത്തൽ കോൺഗ്രസിൽ സൃഷ്ടിച്ച കലാപത്തിൻ്റെ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിൻ്റെ പ്രതികരണം. സോളാർ കേസിൽ പുനരന്വേഷണം വേണോയെന്ന ചോദ്യത്തിന് അതിൽ നിയമപരമായ ചില പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ മറുപടി. കേസ് അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സിബിഐ ആണെന്നും കേസ് അന്വേഷിക്കണമെന്ന തങ്ങളുടെ കത്തിന് പ്രസക്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സോളാർ അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ കുഴപ്പം മൂർച്ഛിക്കുകയാണ്.…

Read More

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാൻ കോൺഗ്രസും മാധ്യമങ്ങളും രംഗത്തിറക്കിയ സ്വയം പ്രഖ്യാപിത ആഗോള ആരോഗ്യ വിദഗ്ധൻ എസ് എസ് ലാലിൻ്റെ വിഡ്ഡിത്തങ്ങൾ തുറന്നു കാട്ടി ഡോ. ജിതേഷ് വി വയനാട്. അന്താരാഷ്ട്ര പൊതുജനാരോഗ്യ വിദഗ്ധൻ എന്ന മേലങ്കിയണിഞ്ഞ് എസ് എസ് ലാൽ നിപ വൈറസിനെക്കാൾ മാരകമായി നാട്ടിൽ നുണ വൈറസ് പരത്തുന്നതാണ് പൊതുജനാരോഗ്യ പ്രവർത്തകനും കോഴിക്കോട്ട് നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ. ജിതേഷ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നു കാണിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം: “ഡോ. എസ്‌. എസ്. ലാൽ എന്ന “ഗ്ലോബൽ ” പബ്ലിക്ക് ഹെൽത്ത് വിദഗ്ധനോട് സ്നേഹപൂർവം …….. താങ്കളുടെ ഒരു വോയ്സ് ക്ലിപ്പ് 24 onlive എന്ന പോർട്ടൽ വഴി കേൾക്കാനിടയായി. അതുമായി ബന്ധപ്പെട്ട് ചിലത് പറയട്ടെ: ആദ്യം പൊതുവായ രണ്ട് കാര്യങ്ങൾ:. A1. ഒരു പ്രോഫഷണൽ കോൺഗ്രസ് നേതാവ് എന്ന നിലക്ക് താങ്കൾ എന്ത് തന്നെ പറഞ്ഞാലും ഞാൻ അതിനോട് പ്രതികരിക്കില്ല.…

Read More