Author: T21 Media

ജിഎസ്‌ടി നടപ്പാക്കിയശേഷം അധിക തീരുവകൾ (സെസ്‌) വഴി അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ വരുമാനം ഇരട്ടിയിലേറെയായി. 2017–18ൽ സെസ് ഇനത്തിൽ കേന്ദ്രത്തിന്‌ ലഭിച്ചത്‌ 2.22 ലക്ഷം കോടി രൂപയായിരുന്നു. 2017 ജൂലൈയിലാണ്‌ ജിഎസ്‌ടി നിലവിൽവന്നത്‌. 2021–22 വർഷത്തിൽ സെസ്‌ വരുമാനം 4.79 ലക്ഷം കോടി രൂപയായി വർധിച്ചെന്ന്‌ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ വ്യക്തമാക്കി. മൊത്തം റവന്യുവരുമാനത്തിൻ്റെ 17.67 ശതമാനമാണിത്. ഇതിൽ 1.04 ലക്ഷം കോടിയാണ്‌ ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ ഇനത്തിൽ ലഭിച്ചത്‌. റോഡ്‌ സെസ്‌ –1.96 ലക്ഷം കോടി, ആരോഗ്യ,- വിദ്യാഭ്യാസ സെസ്‌ – 52,750 കോടി, സാമൂഹ്യക്ഷേമ പാക്കേജ്‌ സെസ്‌ –-16,945 കോടി, സാർവത്രിക സേവന ബാധ്യത സൈസ്‌ –10,376 കോടി, കാർഷിക, അടിസ്ഥാന സൗകര്യ വികസന സെസ്‌ – 76,951 കോടി, മറ്റുള്ളവ –1548 കോടി എന്നിങ്ങനെയാണ്‌ ഇതര മേഖലകളിൽ നിന്ന് കേന്ദ്ര സർക്കാർ പിരിച്ചെടുത്തത്. റിസർവ്‌ ബാങ്ക്‌, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ലാഭവിഹിതവും…

Read More

തിരുവനന്തപുരം: നിപ കൂടുതൽ ആളുകളിലേക്ക് പകരുന്നില്ല എന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭീക്ഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം തടയുന്നതിനും രോഗബാധിതർക്ക് മികച്ച ചികിത്സയ ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ ഉദ്യമത്തിൽ പങ്കാളിയായി. കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാൻ ശാസ്ത്രീയമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളത്. തുടക്കത്തിൽ തന്നെ കണ്ടെത്താനായതുകൊണ്ട് കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. 276 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 122 പേർ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവർത്തകരുണ്ട്. 994 പേർ നിരീക്ഷണത്തിലാണ്. 304 സാമ്പിളിൾ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേർ ഐസൊലേഷനിലുണ്ട്. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയത്.…

Read More

തിരുവനന്തപുരം: സിനിമാതാരം ജോയ് മാത്യുവിന് തുറന്ന കത്തുമായി ഡി.വൈ.എഫ്.ഐ. കാർ അപകടത്തിൽപെട്ട ജോയ് മാത്യുവിനെ ആശുപത്രിയിലെത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ പരിഹസിച്ചും അധിക്ഷേപിച്ചും ജോയ് മാത്യു രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഡി.വൈ.എഫ്.ഐ തുറന്ന കത്ത് എഴുതിയത്. ജോയ് മാത്യുവിൻ്റെ ആരോപണം സാധൂകരിക്കുവാൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്ന് ഡി.വൈ.എഫ്.ഐയുടെ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പ്രവർത്തകർ എവിടെയെങ്കിലും പറഞ്ഞോ എന്ന് താങ്കൾ വ്യക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി വേദികളിലും, കോൺഗ്രസ് വേദികളിലും താങ്കൾ മാറിമാറി നിരങ്ങിക്കോളൂ. പക്ഷെ അവരുടെ ഉച്ചിഷ്ടം തിന്നിട്ട് എല്ലിൽകുത്തുമ്പോൾ ഡി.വൈ.എഫ്.ഐ യുടെ മെക്കിട്ട് കേറാൻ വരണ്ടെന്നും അദ്ദേഹം ജോയ് മാത്യുവിനെ ഓർമിപ്പിച്ചു. ഫേസ്ബുക് കുറിപ്പ്: ജോയ് മാത്യുവിന് ഒരു തുറന്ന കത്ത്. മിസ്റ്റർ ജോയ് മാത്യു, വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന താങ്കളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവാനായി താങ്കളുടെ കർമ്മ മണ്ഡലത്തിൽ…

Read More

കേരളത്തിൻ്റെ നികുതി വരുമാനം തടസപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടികൾ മറച്ചു വെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്രത്തെ വെള്ളപൂശുകയാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്. ജി എസ്.ടിയുടെ നേട്ടം അന്തർസംസ്ഥാന വ്യാപാര ഇറക്കുമതിയുടെമേൽ ഐ.ജി.എസ്.ടി നികുതി കേരളത്തിനു ലഭിക്കുമെന്നുള്ളതാണ്. എന്നാൽ ഇതിനു ഫലപ്രദമായ ഇവേ-ബിൽ സമ്പ്രദായം അനിവാര്യമാണ്. അതു പ്രാവർത്തികമാക്കാൻ കേന്ദ്ര സർക്കാരിന് അഞ്ചാം വർഷമാണു കഴിഞ്ഞത്. ഈ വസ്തുത മറച്ചുവച്ച് എന്തിനാണു പുകമറ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ ചോദിച്ചു. ഫെയ്സ് ബുക്ക് കുറിപ്പ്: ” ശ്രീ. വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച ഞെട്ടിക്കുന്ന ഒരു ആക്ഷേപം 50,000 മുതൽ 75,000 കോടി രൂപ വരെ നികുതി പിരിക്കാതെ നഷ്ടപ്പെടുത്തിയെന്നാണ്. ജി.എസ്.ടി ഒരു പുതിയ നികുതി സമ്പ്രദായമാണ്. അതുകൊണ്ട് ആ നികുതി പിരിവിന്റെ സാധ്യത പൂർണ്ണതോതിൽ പ്രയോജനപ്പെടുത്തുന്നതിന് അഞ്ച് വർഷമെങ്കിലും കാലതാമസം ഉണ്ടാകുമെന്നതുകൊണ്ടാണ് അഞ്ച് വർഷത്തേക്കു നഷ്ടപരിഹാരം നൽകുമെന്ന…

Read More

തിരുവനന്തപുരം: T21 ഓൺലൈൻ മീഡിയയിലെ വനിതാ അവതാരകർക്കെതിരെ ആരംഭിച്ച അതിനീചമായ സൈബർ ആക്രമണം രൂക്ഷമാക്കി കോൺഗ്രസ് കേന്ദ്രങ്ങൾ. അവതാരകരായ പാർവതി ഗിരികുമാർ, സൗമ്യ സി എം എന്നിവർക്കു നേരെയാണ് സ്ത്രീത്വത്തെ അപമാനിച്ച് സംഘടിതമായ ലൈംഗികാധിക്ഷേപം അഴിച്ചു വിടുന്നത്. വ്യാജ പ്രൊഫൈലുകൾക്കു പുറമെ കോൺഗ്രസ് പ്രവർത്തകരുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്നും നിന്ദ്യമായ ഭാഷയിൽ ഇരുവരെയും അധിക്ഷേപിക്കുന്നു. ഇവ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. പുതുപ്പള്ളി ഉപതെരഞ്ഞുപ്പ് പ്രചാരണ വേളയിലാണ് പാർവതി ഗിരി കുമാറിനെതിരെ കോൺഗ്രസിൻ്റെ സൈബർ ആക്രമണം ആരംഭിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൻ്റെ ദയനീയമായ പിന്നോക്കാവസ്ഥ തുറന്നു കാട്ടിയതായിരുന്നു പ്രകോപനം. സോളാർ കേസിൻ്റെ തുടക്കം മുതൽ ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസ് നേതാക്കൾ നടത്തിയ ആസൂത്രിത നീക്കങ്ങളും ആ ഘട്ടത്തിൽ T21 പുറത്തു കൊണ്ടുവന്നു, ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ കോൺഗ്രസ് കേന്ദ്രങ്ങൾ പാർവതിയെ അധിക്ഷേപിച്ച് രംഗത്തിറങ്ങി. ഇതു സംബന്ധിച്ച് പാർവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് സൗമ്യക്കെതിരെയും സൈബർ…

Read More

തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ അടിയന്തരപ്രമേയ പ്രസംഗത്തിന് ഏറ്റവും കൂടുതൽ പ്രചാരം നൽകിയത് ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ ധനപ്രതിസന്ധിക്കു കാരണമായ കേന്ദ്ര സർക്കാരിൻ്റെ കുത്തിത്തിരിപ്പ് മറച്ചുവയ്ക്കാൻ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെ ന്യായീകരിക്കുന്ന പ്രതിപക്ഷ നേതാവ് റവന്യൂ കമ്മി ഗ്രാന്റ് സംബന്ധിച്ച തൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയുമോയെന്ന് തോമസ് ഐസക്ക് ചോദിച്ചു. ഫെയ്സ് ബുക്ക് കുറിപ്പ്: “കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ കുത്തിത്തിരിപ്പാണ്. ഇതു മറച്ചുവയ്ക്കാൻ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്റെ അടിയന്തിരപ്രമേയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയിട്ടുള്ളത് ബിജെപിയുടെ സോഷ്യൽ മീഡിയയാണ്. അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കേരളത്തോടു വിവേചനമില്ലെന്നും…

Read More

തിരുവനന്തപുരം: കേരളത്തിലേക്ക് സംരംഭങ്ങൾ ആരംഭിക്കാൻ ആരും വരില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി മലയാള മനോരമ നൽകുന്ന വ്യാജവാർത്തകൾ നിക്ഷേപകർ തള്ളിക്കളയുകയാണെന്ന് മന്ത്രി പി രാജീവ്. എം എസ് എം ഇകൾക്ക് പുറമെ അന്താരാഷ്ട്ര കമ്പനികളും കേരളം ലക്ഷ്യസ്ഥാനമായി കണ്ട് ഇങ്ങോട്ടുവന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. 11,000 കോടിയുടെ നിക്ഷേപവാഗ്ദാനവുമായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ ക്രേസ് ബിസ്കറ്റ്സ്, വെൻഷ്വർ, നെസ്റ്റോ, ടാറ്റ എലക്സി, ട്രൈസ്റ്റാർ, സഫ്രാൻ തുടങ്ങി 29 കമ്പനികൾ. ഇതിൽ നിരവധി കമ്പനികൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. മനോരമ നൽകുന്ന വികസന വിരുദ്ധ വാർത്തകൾ മലയാളം മാത്രമായതിനാൽ ഈ നിക്ഷേപങ്ങളൊന്നും നമുക്ക് നഷ്ടപ്പെടുന്നില്ലെന്ന് ആശ്വസിക്കാമെന്നും രാജീവ് പരിഹസിച്ചു. ഫെയ്സ് ബുക്ക് കുറിപ്പ്‌: ” 2023 ഫെബ്രുവരി 21ന് നടത്തിയ പത്രസമ്മേളനത്തിൽ മനോരമ ന്യൂസ് ലേഖകൻ്റെ ചോദ്യത്തിനുള്ള മറുപടിയിലെ ഒരു ഭാഗത്ത് നമ്മുടെ രാജ്യത്ത് ഒരു വർഷം ആരംഭിക്കുന്ന സംരംഭങ്ങളുടെ 30 ശതമാനം പൂട്ടിപ്പോകാറുണ്ടെന്നും കേരളത്തിലും സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി…

Read More

ന്യൂഡൽഹി: ഡെമോക്രസി “നമോ”ക്രസിയും സോഷ്യലിസം അദാനിസവുമായി മാറിയെന്ന് ജോൺ ബ്രിട്ടാസ് എം പി. കേന്ദ്രഭരണകക്ഷിക്കാർക്ക് റിപ്പബ്ലിക് എന്നാൽ അർണബ് ഗോസ്വാമിയാണ്. ‘പാർലിമെന്റിൻ്റെ 75 വർഷങ്ങൾ’ എന്ന വിഷയത്തിൽ രാജ്യസഭയിൽ പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബ്രിട്ടാസ്. ഭരണഘടനയുടെ ആമുഖത്തിലെ ജനാധിപത്യമെന്നത്‌ നിലവിൽ ‘മോദിയാധിപത്യമായി മാറിയിരിക്കുകയാണ്. തുല്യതയിൽ കേന്ദ്ര സർക്കാർ വിശ്വസിക്കുന്നില്ല. ജനാധിപത്യമെന്നാൽ ഭൂരിപക്ഷത്തിൻ്റെ വാഴ്‌ചയല്ല ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണെന്നാണ്‌ അംബേദ്‌കർ പറഞ്ഞത്‌. സർക്കാരിലും സാമൂഹിക– സാമ്പത്തികമണ്ഡലങ്ങളിലും എത്രമാത്രമാണ്‌ 20 കോടി വരുന്ന മുസ്ലിങ്ങളുടെ പ്രാതിനിധ്യം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിൽ എല്ലാ മതവിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ടായിരുന്നു. അംബേദ്‌കർ, മൗലാനാ ആസാദ്‌, റാഫി അഹമദ്‌ കിദ്വായ്‌, ജോൺ മത്തായി, ജഗജീവൻ റാം, രാജ്‌കുമാരി അമൃത്‌കൗർ തുടങ്ങിയ പ്രഗത്ഭർ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെട്ടു. മതഭ്രാന്തിൻ്റെയും വെറുപ്പിൻ്റെതുമായ രാഷ്ട്രീയം പ്രാതിനിധ്യത്തിലെ തുല്യതയെ ഇല്ലാതാക്കി. സാഹോദര്യത്തെക്കുറിച്ച്‌ പറയുമ്പോൾ പാകിസ്ഥാനിലേക്ക്‌ പോകൂ, അബ്ബാജാൻ തുടങ്ങിയ പ്രയോഗങ്ങളാണ്‌ ഓർമ വരുന്നത്‌. ഇന്ത്യയിൽനിന്ന്‌ പശ്ചിമേഷ്യ വഴി യൂറോപ്പിലേക്കുള്ള ഇടനാഴിയെക്കുറിച്ച്‌ പറയുന്നു. ആദ്യം മണിപ്പുരിലേക്കും നൂഹിലേക്കും മുസഫർനഗറിലേക്കും…

Read More

ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന സാമൂഹ്യസുരക്ഷാ പെൻഷനിലും കുത്തിത്തിരിപ്പിന് ലക്ഷ്യമിട്ടാണ് സിഎ ജി റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വ്യക്തമായി. ക്ഷേമ പെൻഷൻ വിതരണത്തിലെ സിഎജി പരിശോധനയും റിപ്പോർട്ടിലെ നിരീക്ഷണങ്ങളും സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കാനാണ് കേരള പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ശ്രമിച്ചത്. ഏതാനും തദ്ദേശ സ്ഥപാനങ്ങൾ മാത്രം തെരഞ്ഞുപിടിച്ച്‌ പരിശോധന നടത്തിയെന്ന്‌ വരുത്തി, പെൻഷൻ വിതരണം താറുമാറാക്കുന്ന പ്രചാരണത്തിന്‌ അവസരമൊരുക്കി. മറ്റു സംസ്ഥാനങ്ങളുടെയും കേന്ദ്ര സർക്കാരിന്റെയും ഓഡിറ്റ്‌ റിപ്പോർട്ടുകളിലില്ലാത്ത അസാധാരണ നടപടികളാണ്‌ കേരളത്തിലുണ്ടായത്‌. ക്ഷേമ പെൻഷൻ വിതരണം തടയാൻ വഴിയൊരുക്കുന്ന പരാമർശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തി വാർത്താ സമ്മേളനം നടത്തി പുറത്തു വിടുകയും ചെയ്തു. ഓഡിറ്റും നിരീക്ഷണങ്ങളും അക്കൗണ്ടന്റ് ജനറലിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. നിരീക്ഷണങ്ങൾ നിയമസഭാ സമിതികളും വകുപ്പുകളും പരിശോധിച്ച് തുടർനടപടിയെടുക്കും. ഇവിടെ പ്രിൻസിപ്പൽ എജിതന്നെ റിപ്പോർട്ടിനെ സർക്കാരിനെതിരായ പ്രചാരണായുധമാക്കാൻ അത്യുത്സാഹം കാട്ടി. ആയിരത്തിലേറെ തദ്ദേശസ്ഥാപനങ്ങൾ സാമൂഹ്യസുരക്ഷാ പെൻഷൻ കൈകാര്യം ചെയ്യുന്നതിൽ ഓഡിറ്റ്‌ പരിശോധന നടന്നത്‌ 37 എണ്ണത്തിൽ മാത്രമാണെന്ന്‌ എജി പറയുന്നു.…

Read More

മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാരായിമുഹമ്മദ് ഷിഫാസ് എന്ന അഞ്ചാം ക്ലാസുകാരനെയും മുഹമ്മദ് ആദി എന്ന മൂന്നാം ക്ലാസുകാരനെയും വിശേഷിപ്പിച്ച് മന്ത്രി എം ബി രാജേഷ്.കണ്ണൂർ കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് സഹായവുമായി എത്തിയ ഈ കൊച്ചു മിടുക്കന്മാർക്ക് അഭിനന്ദന പ്രവാഹമാണ്. കുട്ടികളാണ് മാലിന്യ മുക്ത നവകേരളത്തിന്റെ സന്ദേശ വാഹകരെന്ന് ഇവർ തെളിയിക്കുകയാണെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് “മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാരായ രണ്ട്‌ കൊച്ചുമിടുക്കരെ പരിചയപ്പെടുത്താനാണ്‌ ഈ പോസ്റ്റ്‌. കണ്ണൂർ കുറുമാത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയുമാണ്‌ ഇവരെ‌ പരിചയപ്പെടുത്തിയത്‌‌. ഓഡിയോ സന്ദേശത്തിൽ പറഞ്ഞ അജ്ഞാതരായ ആ കുട്ടികളെ വലിയ അന്വേഷണത്തിനൊടുവിലാണ്‌ ഇന്ന് രാവിലെ കണ്ടെത്തിയത്‌. ബിന്ദുവിന്റെയും രാജേശ്വരിയുടെയും അനുഭവം ഇങ്ങനെ. ശനിയാഴ്ച പതിവുപോലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച്‌ വൈകിട്ട്‌ തരംതിരിച്ച്‌ മാലിന്യം താൽക്കാലികമായി സൂക്ഷിക്കുന്ന സ്ഥലത്ത്‌ എത്തിക്കുകയായിരുന്നു ബിന്ദുവും രാജലക്ഷ്മിയും. ഒന്നര കിലോമീറ്റർ അകലെയുള്ള ഈ കേന്ദ്രത്തിലേക്ക്‌ കയ്യിലും തലയിലുമായി…

Read More