Author: T21 Media

‘ഇവിടെയെത്തിയില്ലെങ്കിൽ ഞങ്ങൾ എന്താകുമായിരുന്നു എന്നറിയില്ല. എല്ലാം നഷ്ടപ്പെട്ടെന്ന്‌ കരുതിയപ്പോഴാണ്‌ ഈ വഴി തുറന്നത്‌. കണ്ണൂർ സർവകലാശാലയ്‌ക്കും കേരള സർക്കാരിനും നന്ദി’– കലാപം കലുഷിതമാക്കിയ മണിപ്പുരിൽനിന്ന്‌ കണ്ണൂർ സർവകലാശാലയിൽ പഠിക്കാനെത്തിയ കിംഷി സിൻസൻ്റെ വാക്കുകളാണിത്. സർവകലാശാലയുടെ താവക്കര ക്യാമ്പസിലാണ്‌ വിദ്യാർഥിസംഘം ഉള്ളത്. ‘നാടും വീടും വിട്ടിറങ്ങിയവരാണ്‌ ഞങ്ങളിൽ പലരും. പഠനം തുടരാൻ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം ആവശ്യപ്പെട്ട്‌ കുക്കി സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ യുജിസിക്ക്‌ കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. കണ്ണൂർ സർവകലാശാലയിൽനിന്ന്‌ മാത്രമാണ്‌ അനുകൂല മറുപടി വന്നത്‌’’– കിംഷി പറഞ്ഞു. കിംഷിക്കൊപ്പം മോമോ ഖോൻസെയ്‌, ലംഖോഹട്ട്‌ കിപെൻ, നെയ്‌ടോഹട്ട്‌ ഹൗകിപ്‌, ഗൗലുങ്‌മൻ ഹൗകിപ്‌, ലുഖോലംകിപെൻ, ലാമിലെൻ, ജമിൻ ലാൽ ടൊൻസെ എന്നീ എട്ട്‌ വിദ്യാർഥികളാണ്‌ ആദ്യസംഘത്തിലുള്ളത്‌. കെ കെ ശൈലജ എംഎൽഎ വിദ്യാർഥികളെ ഷാളണിയിച്ചു. നാല്‌ വിദ്യാർഥികളടങ്ങുന്ന മറ്റൊരു സംഘവും വൈകിട്ടോടെ കണ്ണൂരിലെത്തി. കലാപ പശ്‌ചാത്തലത്തിൽ മണിപ്പുരിലെ വിദ്യാർഥികളുടെ ഉപരിപഠനത്തിന്‌ പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ജൂലൈ ഏഴിന്‌ സർവകലാശാല സിൻഡിക്കറ്റ്‌ യോഗം തീരുമാനിച്ചിരുന്നു. കണ്ണൂർ സർവകലാശാലയിൽ…

Read More

ആരാദ്യം പറയും എന്നതിനെ ചൊല്ലി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഏറ്റുമുട്ടിയ വാർത്താ സമ്മേളനത്തിൽ സതീശൻ സുധാകരനെ പരിഹസിക്കുന്ന ദൃശ്യവും പുറത്തു വന്നു. മാധ്യമ പ്രവർത്തകയുടെ ഇംഗ്ലീഷ് ചോദ്യമാണ് പകരം വീട്ടാൻ സതീശൻ ആയുധമാക്കിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ ഫലം വന്നശേഷം കോട്ടയം ഡിസിസി ഓഫീസിലായിരുന്നു ഇരുവരും ഇടഞ്ഞത്. തനിക്ക്‌ ആദ്യം സംസാരിക്കണമെന്ന സുധാകരൻ്റെ ആവശ്യം അംഗീകരിക്കാതിരുന്ന സതീശൻ രോഷത്തോടെ ചാനൽമൈക്കുകൾ തള്ളി മാറ്റുകയും ഷാൾ അണിയിക്കാൻ വന്നവരെ തട്ടി മാറ്റുകയും ചെയ്തു. അരിശം മൂത്ത് അസ്വസ്ഥത പ്രകടിപ്പിച്ച് വാർത്താ സമ്മേളന വേദിയിൽ ഇരുന്ന സതീശൻ പിന്നീട് സംസാരിക്കാൻ തയ്യാറായില്ല. സതീശനോടുള്ള ചോദ്യങ്ങൾക്ക് എല്ലാം പ്രസിഡന്റ്‌ പറഞ്ഞു എന്ന ഒറ്റ മറുപടിയാണ് ഉണ്ടായത്. ഒട്ടേറെ ചോദ്യങ്ങൾ വന്നെങ്കിലും സതീശൻ മറുപടി പറയാൻ കൂട്ടാക്കിയില്ല. ആദ്യം സംസാരിക്കാൻ അവസരം കിട്ടാതിരുന്ന സതീശൻ വാർത്താസമ്മേളനം കഴിയുന്നവരെ ക്ഷോഭത്തോടെ പെരുമാറുന്നത്‌ വീഡിയോയിൽ വ്യക്തമാണ്‌. പിന്നീട്‌ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യം മനസ്സിലാകാതെ…

Read More

സഹകരണ ബാങ്കുകളിലെ നിക്ഷേപം കള്ളപ്പണമാണെന്നാരോപിച്ച്‌ റെയ്ഡും വാർത്താ വിതരണവുമായി രംഗത്തിറങ്ങിയ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് ബിജെപി നടത്തിയ 54 കോടിയുടെ കുഴൽപ്പണ ഇടപാട്‌ വെളുപ്പിക്കുന്നു. ഇതു സംബന്ധിച്ച കേസിൽ രണ്ടുവർഷം കഴിഞ്ഞിട്ടും ഇഡിക്ക് അനക്കമില്ല. ബിജെപി ഉന്നത നേതാക്കളുടെ അറിവോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും തദ്ദേശ തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.40 കോടിയുടെ കുഴൽപ്പണ ഇടപാട്‌ നടന്നതായി കൊടകര കുഴൽപ്പണ കവർച്ചക്കേസ്‌ അന്വേഷിച്ച പൊലീസ്‌ കണ്ടെത്തിയിരുന്നു. കള്ളപ്പണമിടപാട് അന്വേഷിക്കേണ്ട ചുമതല ഇഡിക്കായതിനാൽ വിശദമായ റിപ്പോർട്ട്‌ കൊച്ചി എൻഫോഴ്‌സ്‌മെന്റ്‌ ഡെപ്യൂട്ടി ഡയറക്ടർക്ക്‌ പൊലീസ്‌ സമർപ്പിച്ചു. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണെന്ന സൂചന ലഭിച്ചതിനാൽ തെരഞ്ഞെടുപ്പു കമീഷനും പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന്‌ ആദായനികുതി വകുപ്പിന്‌ റിപ്പോർട്ട്‌ നൽകി. എന്നാൽ, ഇതുവരെയും അന്വേഷണമില്ല. മാധ്യമങ്ങളിലും വാർത്തയില്ല. കുഴൽപ്പണക്കടത്തിൻ്റെ വിശദാംശങ്ങളും അതിൽ ബിജെപി നേതാക്കളുടെ പങ്കും ഇരിങ്ങാലക്കുട ജൂഡിഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസിപി വി കെ രാജു സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്‌. ഇതിന്റെ പകർപ്പ്‌…

Read More

40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ സുപ്രീം ഡെകോർ എന്ന വ്യവസായ സ്ഥാപനം കേരളത്തിലെത്തി. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായാണ് സുപ്രീം ഡെകോർ നിക്ഷേപത്തിന് തയ്യാറായതെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പ്: “40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ. ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് മാനുഫാക്ചറിങ്ങ് യൂണിറ്റ് മഹാരാഷ്ട്ര സ്വദേശി വിജയ് അഗർവാളും സഹോദരൻ അജയ് അഗർവാളും ചേർന്നാണ് പൂനെയിൽ ആരംഭിക്കുന്നത്. മികച്ച പ്രവർത്തനം സാധ്യമായതോടെ ഈ യൂണിറ്റ് വിപുലീകരിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ഗുജറാത്തോ കർണാടകയോ ലക്ഷ്യസ്ഥാനമായി കാണുകയും ചെയ്തു. എന്നാൽ കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞതിന്…

Read More

പുതുപ്പള്ളി വിജയത്തിന്റെ പേരിൽ തന്നെ മാത്രമായി പ്രശംസിക്കുന്നത് തടയാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി വാർത്താ സമ്മേളനത്തിൽ തർക്കമുണ്ടായതെന്ന് വി ഡി സതീശൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനു ശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആര് ആദ്യം സംസാരിക്കണം എന്നതിനെ ചൊല്ലി ഇരുവരും ഏറ്റുമുട്ടിയത്. രോഷാകുലനായ സതീശൻ ചാനൽ മൈക്കുകൾ സുധാകരനു മുന്നിലേക്ക് തള്ളി മാറ്റുകയും ഒന്നും പറയാനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ ഷാൾ അണിയിക്കാൻ ശ്രമിച്ചവരെയും തട്ടി മാറ്റി. എന്നാൽ സുധാകരനുമായി തർക്കം ഉണ്ടായി എന്നത് സത്യമാണെനും വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ സുധാകരൻ പറഞ്ഞതിന്റെ പേരിലാണ് പ്രശ്നമുണ്ടായതെന്നുമാണ് സതീശന്റെ ന്യായീകരണം. ‘ശരിക്കു പറഞ്ഞാൽ അതിൽ ഒരു സത്യമുണ്ട്. ഞാനും കെപിസിസി പ്രസിഡന്റും തമ്മിൽ ഒരു തർക്കമുണ്ടായി. വാർത്താസമ്മേളനത്തിന് പോകാൻ നേരം അദ്ദേഹം പറഞ്ഞു, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന്. ഒരു കാരണവശാലും പറയാൻ പറ്റില്ലെന്ന് ഞാനും പറഞ്ഞു. അങ്ങനെ പറയാൻവന്ന കെ…

Read More

തിരുവനന്തപുരം: നവകേരള നിർമ്മിതിയുടെ ഭാഗമായി ഇതിനകം സർക്കാർ സൃഷ്ടിച്ച മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിൻറെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പരിപാടി. നവംബർ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എൽ.എമാർ നേതൃത്വം വഹിക്കും. സെപ്റ്റംബർ മാസത്തിൽ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷക തൊഴിലാളികളും മഹിളകളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസ്സുകൾ ആസൂത്രണം ചെയ്യും. മണ്ഡലം സദസ്സിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും. മണ്ഡലം സദസ്സിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ, യുവജന, വിദ്യാർത്ഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ,…

Read More

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ചിഫ് സെക്രട്ടറിയാണ് വിജിലസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമം പ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് അനുമതി. ബിനാമി ഇടപാടിലൂടെ ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും സ്വന്തമാക്കിയെന്നതാണ്‌ കേസ്‌. ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചു. മൂന്നാർ ദേവികുളം വില്ലേജിൽ ചിന്നക്കനാലിലാണ്‌ ഭൂമിയും ആഡംബര റിസോർട്ടും. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻതന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്‌. 2021 മാർച്ച്‌ 18നാണ്‌ 561/21 നമ്പർ പ്രകാരം ആധാരം രജിസ്റ്റർ ചെയ്‌തത്‌. ഈ വസ്തുവിനും 4000 ചതുരശ്രയടി കെട്ടിടത്തിനും മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ്‌ കമീഷനു നൽകിയ സത്യവാങ്മൂലത്തിൽ കുഴൽനാടൻ വ്യക്തമാക്കുന്നുണ്ട്. യഥാർഥ വിപണി വില മറച്ചുവച്ച്, ഭൂമിയുടെ ന്യായവില കാട്ടി ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. കെട്ടിടമുള്ള കാര്യം മറച്ചുവച്ചാണ് ഭൂമി രജിസ്ട്രേഷൻ നടത്തിയത്. അനധികൃതമായി…

Read More

കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനം അട്ടിമറിച്ച് പ്രതിപക്ഷ നേതാവ് പദവി തട്ടിയെടുത്ത വി ഡി സതീശൻ്റെ നെറികെട്ട നീക്കങ്ങൾ തുറന്നു കാണിച്ച് ഉമ്മൻ ചാണ്ടിയുടെ ആത്മകഥ “കാലം സാക്ഷി “. 21 കോൺഗ്രസ് എംഎൽഎ മാരിൽ ഭൂരിപക്ഷവും രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവാകുമെന്ന് ചെന്നിത്തലയും ഉറപ്പിച്ചതാണ്. ഹൈക്കമാൻഡ് പ്രതിനിധികളായ കെ സി വേണുഗോപാൽ, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരോട് നേരിട്ട് സംസാരിച്ചപ്പോഴും ഡൽഹിയിൽ നിന്ന് ഒരു നിർദ്ദേശവും ഇല്ലെന്നായിരുന്നു മറുപടിയെന്ന് ഉമ്മൻ ചാണ്ടി രേഖപ്പെടുത്തുന്നു. എന്നാൽ ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേർന്നപ്പോൾ ചെന്നിത്തല പുറത്തായി. ഹൈക്കമാൻഡ് വി ഡി സതീശനെ നിർദ്ദേശിച്ചു. രമേശ് ചെന്നിത്തലയും ഖാർഗെയോട് തനിക്കു പകരം മറ്റേതെങ്കിലും പേരുണ്ടോയെന്ന് ഇന്ദിരാഭവനിൽ വെച്ച് ആരാഞ്ഞിരുന്നു. നിഷേധാർഥത്തിലായിരുന്നു മറുപടി. യോഗത്തിൽ 21 എം എൽ എ മാരിൽ ഭൂരിപക്ഷവും ചെന്നിത്തലയെ പിന്തുണച്ചിട്ടും അത് മറികടന്ന് സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. “ഹൈക്കമാൻഡിൻ്റെ ഇംഗിതം എന്തെന്ന്…

Read More

വാർത്താ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുണ്ടായ ഏറ്റുമുട്ടൽ മാധ്യമങ്ങൾ മുക്കി. കുറിപ്പുകൾ കൈയിൽ വെച്ച് ആദ്യം സംസാരിക്കാൻ തുടങ്ങിയ സതീശനെ സുധാകരൻ വിലക്കിയതോടെയാണ് ഇരുവരും തമ്മിൽ വാക്പോരുണ്ടായത്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു രൂക്ഷമായ തർക്കം. താൻ ആദ്യം പറയുമെന്ന് സതീശൻ വാശി പിടിച്ചെങ്കിലും സുധാകരൻ സമ്മതിച്ചില്ല. മാധ്യമങ്ങൾ ഒളിച്ചു വെച്ച ഏറ്റുമുട്ടൽ സാമൂഹ്യ മാധ്യമങ്ങൾ പുറത്തുവിട്ടു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചാനൽ മൈക്കുകൾക്കായി പിടിവലി കൂടുന്ന ദൃശ്യം ഇതോടെ വൈറലായി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വേളയിൽ കോട്ടയം ഡിസിസി ഓഫീസിലെ വാർത്താ സമ്മേളനത്തിലാണ് ഇരുവരും തമ്മിലിടഞ്ഞത്. കോൺഗ്രസ്‌ യോഗശേഷം വി ഡി സതീശൻ മാധ്യമങ്ങൾക്കുമുന്നിലെത്തിയപ്പോൾ സുധാകരനും ഒപ്പമെത്തി. സുധാകരൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കസേര മാറിയിരുന്ന സതീശൻ ചാനൽ മൈക്കുകളും തന്റെ വശത്തേക്ക്‌ നീക്കിവച്ചു. എന്നാൽ, സുധാകരന്‌ ഇത്‌ രസിച്ചില്ല. ‘‘ഞാൻ തുടങ്ങാം’’ എന്നായി സുധാകരൻ. സതീശൻ വഴങ്ങിയില്ല. ‘‘ഞാൻ തുടങ്ങാം’’ എന്ന…

Read More

തിരുവനന്തപുരം: സഹകരണ മേഖലയിലാകെ കള്ളപ്പണം എന്ന തെറ്റായ സന്ദേശം നൽകി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത പദ്ധതിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരളത്തിൻ്റെ സമ്പദ്ഘടനയിൽ നിർണ്ണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. 1.86 ലക്ഷം കോടി രൂപ വായ്പ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തെ ബാങ്കിംഗ് പ്രവർത്തനത്തിൻ്റെ 40 ശതമാനത്തിലേറെയും സഹകരണ ബാങ്കുകളാണ് കൈകാര്യം ചെയ്യുന്നത്. ഈ സംവിധാനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ സംഘങ്ങൾക്ക് മേൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ഇ ഡി നടത്തുന്ന പരിശോധനകൾ. ജനാധിപത്യ. രീതിയിൽ പ്രവർത്തിക്കുന്ന സുശക്തമായ സംവിധാനമാണ് കേരളത്തിലെ പ്രാഥമിക വായ്പാ സംഘങ്ങളുടേത്. ശക്തമായ ഭരണസമിതിയും, കാര്യക്ഷമമായ ഉദ്യോഗസ്ഥവൃന്ദവുമാണ് ഓരോ സഹകരണ സംഘത്തിന്റെയും ശക്തി. രാഷ്ട്രീയ ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താത്പര്യക്കാർ…

Read More