Author: T21 Media

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. മന്ത്രി വീണ ജോർജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണ്. തൻ്റെ കർമ്മ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കെ എം ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്ന് വരേണ്ടതുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പത്രക്കുറിപ്പിൽ പറഞ്ഞു. മുൻപ് നമ്പൂതിരി സമുദായത്തിനിടയിൽ ഉണ്ടായിരുന്ന സ്മാർത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’എന്നത്. കെ എം ഷാജിയെ പോലെയുള്ളവരുടെ മനസിൽ നിന്നും തികട്ടിവരുന്ന ഫ്യൂഡൽ മാടമ്പിത്തരത്തിൻ്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ…

Read More

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം എ കെ ആന്റണി ഉൾക്കൊണ്ടുവെന്ന്‌ ഭാര്യ എലിസബത്ത്‌ ആന്റണി. അനിൽ ആന്റണിയുടെ രാഷ്ട്രീയ കാഴ്‌ചപ്പാട് ഉൾകൊള്ളുന്നു. ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കും. എ കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനം യൂട്യൂബ്‌ ചാനലിൽ വന്ന വീഡിയോയിൽ എലിസബത്ത് ആന്റണി പറയുന്നു. നിലവിൽ ബിജെപിയുടെ ദേശിയ വക്താവാണ് അനിൽ ആന്റണി. ‘എൻ്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എൻ്റെ ഭർത്താവിൻ്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്‌ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തിയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്‌ത് ആത്മവിശ്വാസത്തോടെ പോയി’- എലിസബത്ത് ആന്റണി പറഞ്ഞു. അനിൽ ആന്റണിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു രാഷ്ട്രീയ പ്രവേശനമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു. മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസിൻ്റെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതിനാൽ മകന് രാഷ്ട്രീയ…

Read More

‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേരിൽ വ്യാജ ഫെയ്‌സ്‌ബുക്ക്‌ പ്രൊഫൈലുണ്ടാക്കി ലൈംഗികാധിക്ഷേപം നടത്തി പിടിയിലായ അബിൻ കോടങ്കരയെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ രംഗത്ത്. അബിനെ ജാമ്യത്തിലിറക്കാൻ കോൺഗ്രസ് അഭിഭാഷക സംഘടനയെയാണ് ചുമതലപ്പെടുത്തിയത്. ഒരു മാസംമുമ്പ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേരിൽ അബിൻ തുടങ്ങിയ പേജിൽ നിറയെ സ്ത്രീവിരുദ്ധതയും ലൈംഗികാധിക്ഷേപവും നിറഞ്ഞ പോസ്റ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അബിൻ്റെ ഫെയ്‌സ്ബുക്ക്‌ പേജിലും സമാന പോസ്റ്റുകളുണ്ട്‌. രാഷ്ട്രീയ എതിരാളികളെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന്‌ അബിൻ പോലീസിൻ്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പൊതുപ്രവർത്തന രംഗത്തും സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന സ്ത്രീകളെ കണ്ടെത്തിയാണ്‌ ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനവും നൽകിയതെന്നും മൊഴി നൽകി. കോൺഗ്രസ്‌ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ സരിൻ കോട്ടയം കുഞ്ഞച്ചനായി രംഗത്തിറങ്ങിയ അബിനെ പരസ്യമായി ന്യായീകരിച്ചു. കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കി അകത്തിടാം എന്ന് കേരള പോലീസ് കരുതേണ്ടെന്ന ഭീഷണിയും ഇയാൾ മുഴക്കിയിട്ടുണ്ട്. ” ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ അപമാനിച്ചെന്ന പരാതിയിൽ…

ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രി പദം കൈക്കലാക്കാൻ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നടത്തിയ നീക്കങ്ങൾ വെളിപ്പെടുത്തി ടെനി ജോപ്പൻ. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ജോപ്പൻ അദ്ദേഹത്തിൻ്റെ സന്തത സഹചാരി കൂടിയായിരുന്നു. ഉമ്മൻചാണ്ടി അറിയാതെ തന്നെ അറസ്റ്റ്‌ ചെയ്‌തത് ഈ അട്ടിമറി നീക്കങ്ങളുടെ ഭാഗമായിരുന്നെന്ന ഗുരുതര ആരോപണവും ജോപ്പൻ ഉന്നയിച്ചു. മുഖ്യമന്ത്രി ആവുകയായിരുന്നു തിരുവഞ്ചൂരിൻ്റെ ലക്ഷ്യമെന്നും അറസ്റ്റിനെക്കുറിച്ച്‌ അറിഞ്ഞില്ലെന്ന്‌ ഇപ്പോൾ പറയുന്നത്‌ കള്ളമാണെന്നും മനോരമ ഓൺലൈനിനോട് ജോപ്പൻ വെളിപ്പെടുത്തി. അതേ സമയം ജോപ്പൻ്റെ വെളിപ്പെടുത്തൽ മനോരമ പത്രം തമസ്കരിക്കുകയും ചെയ്തു. സോളാർ കേസിൽ തനിക്ക്‌ പങ്കുണ്ടെന്ന വാർത്തകൾ വന്നതോടെ 2013 ജൂണിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്‌ രാജിവെച്ചതായാണ് ജോപ്പൻ പറയുന്നത്. ഉമ്മൻചാണ്ടി ബഹ്‌റൈനിലേക്ക്‌ പോയപ്പോഴാണ്‌ കോട്ടയം ഡിവൈഎസ്‌പി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്‌. എഡിജിപി ഹേമചന്ദ്രനും തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം ഡിവൈഎസ്‌പിമാരുമാണ് ചോദ്യം ചെയ്യാനെത്തിയത്‌. വൈകിട്ടോടെ അറസ്റ്റ്‌ ചെയ്‌തതായി എ ഹേമചന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇതിന്‌ പിന്നിൽ തിരുവഞ്ചൂരായിരുന്നു. മുഖ്യമന്ത്രി…

Read More

ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടും രമേശ് ചെന്നിത്തലയെ ചതിച്ച് പ്രതിപക്ഷനേതാവായ വി ഡി സതീശനെ ഷാഫി പറമ്പിൽ തുണച്ചത് ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ മറച്ചുവെച്ചതായി കോൺഗ്രസ് വൃത്തങ്ങൾ. ആത്മകഥയായ ‘കാലം സാക്ഷിയിലെ ” “പാഴായ ഭൂരിപക്ഷ പിന്തുണ ” എന്ന അദ്ധ്യായത്തിലാണ് ചെന്നിത്തലയ്ക്കു പകരം സതീശൻ പ്രതിപക്ഷ നേതാവ് പദവി തട്ടിയെടുത്ത കാര്യം വിവരിക്കുന്നത്. 21 കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിപക്ഷവും ചെന്നിത്തലയ്ക്കൊപ്പമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ വീഴ്ത്തി സതീശൻ പദവി തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി രേഖപ്പെടുത്തുനത്. ഇക്കാര്യം നൂറ് ശതമാനവും സത്യമാണെങ്കിലും ഉമ്മൻ ചാണ്ടി പക്ഷക്കാരനായ ഷാഫി പറമ്പിൽ അദ്ദേഹത്തെ ചതിച്ച് സതീശന് വേണ്ടി ചരടുവലിച്ചത് മറച്ചുവെച്ചു എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എ ഗ്രൂപ്പ് തഴുകി വളർത്തിയ ഷാഫി പറമ്പിൽ ഉമ്മൻ ചാണ്ടിയുടെ താൽപര്യം അട്ടിമറിച്ച് സതീശനുവേണ്ടി ചരടുവലികൾ നടത്തിയത് ഉമ്മൻ ചാണ്ടിയേയും എ ഗ്രൂപ്പ് കേന്ദ്രങ്ങളേയും ഞെട്ടിച്ചതാണ്. ‘പാഴായ ഭൂരിപക്ഷ പിൻതുണ’ എന്ന അദ്ധ്യായം പൂർണ്ണമാകണമെങ്കിൽ എ…

Read More

തിരുവനന്തപുരം: T21 മീഡിയ അവതാരകരായ പാർവതി ഗിരികുമാർ, സൗമ്യ സി എം എന്നിവർക്കെതിരെ ഹീനമായ സൈബർ ആക്രമണം നടത്തിയ കോൺഗ്രസ് നേതാവിനെ പിടികൂടി. പാറശാല കോടങ്കര സ്വദേശി അബിൻ കോടങ്കരയെ തിരുവനന്തപുരം ഡിസിപി നിതിൻരാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചാണ് ഇയാൾ വനിതകൾക്കു നേരെ ലൈംഗികാധിക്ഷേപം നടത്തിയത്. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ഇടതുപക്ഷ വനിതാ നേതാക്കൾക്കും ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ മാധ്യമ പ്രവർത്തകർക്കും നേരെയാണ് ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിന് ആഹ്വാനവും നടത്തിയത്. എ എ റഹീം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിൻ്റെ ഭാര്യ ഹർഷ, തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാർ എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തോടെയാണ് T21 അവതാരകർക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്. കോട്ടയം കുഞ്ഞച്ചൻ എന്ന ഫേസ്ബുക്ക് പേജിലൂടെ കോൺഗ്രസ് നേതൃത്വത്തിൽ അശ്ലീല പരാമർശങ്ങളും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനമാണ്…

Read More

കണ്ണൂർ: വ്യാജ വാർത്ത പ്രചരിപ്പിച്ച മീഡിയ വൺ ചാനലിൻ്റെ എഡിറ്റർ പ്രമോദ് രാമനെ ഉത്തരംമുട്ടിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർഥികൾ. കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ കഴിഞ്ഞ ദിവസം ഒരു ഡിപ്പാർട്മെന്റ് പരിപാടിയിൽ പ്രമോദ് രാമൻ ആയിരുന്നു അതിഥി. പരിപാടിക്ക് ശേഷം വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരത്തിൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർഥികൾ ചുവപ്പ് തുണി ഉയർത്തി കാട്ടി. പ്രമോദ് രാമനോട് ഇതിൻ്റെ നിറം ചുവപ്പാണോ, പച്ചയാണോ, മഞ്ഞയാണോ എന്ന് ചോദിച്ചു. എന്നാൽ നാണം കെട്ട് ഉത്തരം മുട്ടിയ പ്രമോദ് രാമൻ പരിപാടി പാതി വഴിയിൽ ഉപേക്ഷിച്ച് മടങ്ങിയതായാണ് വിവരം. സംഭവം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിനിടയിൽ തലയിൽ ചുവപ്പ് തുണി കെട്ടി പാട്ടുപാടിയ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ചിത്രം മീഡിയ വൺ കാവി തലക്കെട്ടാക്കി മാറ്റിയാണ് സംപ്രേക്ഷണം ചെയ്തത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും മീഡിയ വൺ മാപ്പ് പറയുകയും ചെയ്തിരുന്നു.

കോൺഗ്രസിൽ നിന്ന് നേരിട്ട അവ​ഗണയും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കിയതിലെ എതിർപ്പും വ്യക്തമാക്കി രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎൽഎമാരും തന്നെയാണ് പിന്തുണച്ചതെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ചെന്നിത്തലയുടെ പ്രതികരണം. ഇൻസ്‌റ്റഗ്രം സ്‌റ്റോറിയിലൂടെയാണ്‌ ചെന്നിത്തല വാർത്ത പങ്കുവച്ചിരിക്കുന്നത്‌. വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള തർക്കം പുറത്തുവന്നതിന്‌ പിന്നാലെ കോൺഗ്രസിലെ തമ്മിലടി പരസ്യമാക്കിയിരിക്കുകയാണ്‌ രമേശ്‌ ചെന്നിത്തല. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന്‌ ശേഷം പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം കോൺഗ്രസ്‌ എംഎൽഎമാരും പിന്തുണച്ചത്‌ ചെന്നിത്തലയെ ആയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് മുൻനിർത്തിയാണ്‌ സതീശൻ തന്നെ പിന്നിൽ നിന്നു കുത്തിയ കാര്യം ചെന്നിത്തല ചുണ്ടിക്കാണിക്കുന്നത് . ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നൽകാതെയാണ് ഹൈക്കമാൻഡ് വി ഡി സതീശന്റെ പേര് പ്രഖ്യാപിച്ചതെന്ന് ഉമ്മൻചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. “പാഴായ ഭൂരിപക്ഷ പിന്തുണ ” എന്ന അധ്യായത്തിലാണ് ചെന്നിത്തലയ്ക്ക് നേരിടേണ്ടി വന്ന ചതിയെ കുറിച്ചുള്ള…

Read More